• HOME
  • »
  • NEWS
  • »
  • life
  • »
  • Home Remedies | സ്വകാര്യഭാഗങ്ങളിലെ കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനുള്ള ചില പ്രകൃതിദത്തമായ വഴികൾ

Home Remedies | സ്വകാര്യഭാഗങ്ങളിലെ കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിനുള്ള ചില പ്രകൃതിദത്തമായ വഴികൾ

ഇറുകിയ വസ്ത്രങ്ങള്‍, വിയര്‍പ്പ്, ഹോര്‍മോണ്‍ ഘടകങ്ങള്‍ എന്നിവ കാരണം ഇതിന് കാരണമാകുന്നു. എങ്ങിനെ സ്വകാര്യ ഭാഗങ്ങളില്‍ വരുന്ന ഈ കറുത്ത പാടുകള്‍ ഇല്ലതാക്കാം അതിനുള്ള ചില വഴികള്‍ പരിശോധിക്കാം.

  • Share this:
    മുഖത്തിന്റെ സൗന്ദര്യം സംക്ഷിക്കുന്നതിന് ഒപ്പം തന്നെ പ്രധാന്യം നല്‍കേണ്ട ഒന്നാണ് സ്വകാര്യഭാഗങ്ങളുടെയും സംരക്ഷണം എന്നത്. സ്വകാര്യ ഭാഗങ്ങളില്‍ കറുത്ത പാടുകള്‍ നിരവധി ആളുകള്‍ നേരിടുന്ന പ്രശ്‌നമാണ് ഇറുകിയ വസ്ത്രങ്ങള്‍, വിയര്‍പ്പ്, ഹോര്‍മോണ്‍ ഘടകങ്ങള്‍ എന്നിവ കാരണം ഇതിന് കാരണമാകുന്നു. എങ്ങിനെ സ്വകാര്യ ഭാഗങ്ങളില്‍ വരുന്ന ഈ കറുത്ത പാടുകള്‍ ഇല്ലതാക്കാം അതിനുള്ള ചില വഴികള്‍ പരിശോധിക്കാം.

    വെളിച്ചെണ്ണ: 1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും തേനും എടുത്ത് ചൂടാക്കി തണുക്കുമ്പോള്‍ കറുത്ത പാടുള്ള ഭാഗത്ത് പുരട്ടി മസാജ് ചെയ്യുക. 15 മിനിറ്റ് മുക്കിവയ്ക്കുക, തുടര്‍ന്ന് വെള്ളത്തില്‍ കഴുകുക.

    ബട്ടര്‍ മില്‍ക്ക് : കോട്ടന്‍ തുണി  ഇളം ചൂടുള്ള വെണ്ണയിൽ മുക്കി കറുത്ത പാടുകള്‍ ഉള്ള ഭാഗത്ത് എല്ലാ ദിവസവും പുരട്ടുക.

    കറ്റാര്‍ വാഴ ജെല്‍ : കറ്റാര്‍ ധാതുക്കളും വിറ്റാമിനുകളും കൊണ്ട് സമ്പുഷ്ടമാണ്, കറ്റാര്‍വാഴ. ഇത് ഇരുണ്ട ചര്‍മ്മത്തെ പ്രകാശിപ്പിക്കുന്നു. കറ്റാര്‍ വാഴ ജെല്‍ 20-30 മിനിറ്റ് കറുപ്പുള്ള ഭാഗത്ത് പുരട്ടുക. ദിവസവും ചെയ്താല്‍ ഫലം ലഭിക്കും.

    തൈര്: ദിവസവും തൈര് പുരട്ടുക, 7 മിനിറ്റിന് ശേഷം കഴുകി കളയുക. നല്ല ഫലം ലഭിക്കും

    ഒലിവ് ഓയില്‍: ഒലിവ് ഓയില്‍ ജനനേന്ദ്രിയത്തില്‍ പുരട്ടി മസാജ് ചെയ്യുന്നത് വഴി കറുത്ത പാടുകള്‍ മാത്രമല്ല ചുളിവുകളും ഇല്ലാതാകാന്‍ സഹായിക്കുന്നു.

    read also- Glowing Skin | തിളങ്ങുന്ന ചര്‍മ്മം വേണോ ഈ പഴങ്ങള്‍ പരീക്ഷിക്കു; തിളങ്ങുന്ന ചര്‍മ്മം ലഭിക്കാന്‍ സഹായിക്കുന്ന 5 പഴങ്ങള്‍

    ഉരുളക്കിഴങ്ങ്: ഉരുളക്കിഴങ്ങിന്റെ ഒരു കഷ്ണം മുറിച്ച് ബന്ധപ്പെട്ട ഭാഗത്ത് മസാജ് ചെയ്യുക. നിരവധി പ്രകൃതിദത്ത ഗുണങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട് കറുത്തപാടുകള്‍ കുറയ്ക്കാന്‍ ഇവ സഹായിക്കും.

    READ ALSO- Belly fat | സ്ത്രീകൾക്ക് വയറിലെ കൊഴുപ്പ് കളയാൻ പ്രതിവിധി; വിദഗ്ധർ നിർദ്ദേശിക്കുന്ന മാർഗ്ഗങ്ങൾ

    പനിനീരും ചന്ദനവും: റോസ് വാട്ടര്‍ ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുമ്പോള്‍ ചന്ദനം നിറവ്യത്യാസത്തിന് സഹായിക്കുന്നു. ചന്ദനപ്പെടിയും റോസ് വാട്ടറും ചേര്‍ത്ത മിശ്രിതം കറുത്ത പാടുള്ള സ്ഥലത്ത് ദിവസും പുരട്ടുക
    (Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.

    First published: