• HOME
  • »
  • NEWS
  • »
  • life
  • »
  • Bitter Gourd For Hair | മുടിയുടെ വിവിധ പ്രശ്ങ്ങൾക്ക് പരിഹാരം കാണാൻ പാവയ്ക്ക എങ്ങനെ ഉപയോഗിക്കാം? 

Bitter Gourd For Hair | മുടിയുടെ വിവിധ പ്രശ്ങ്ങൾക്ക് പരിഹാരം കാണാൻ പാവയ്ക്ക എങ്ങനെ ഉപയോഗിക്കാം? 

കയ്പ് ആണെങ്കിലും ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞ ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇതിന്റെ നീര് ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തും.

  • Share this:
    ആളുകളുടെ ജീവിതശൈലികൾ മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങൾ മുടിയിഴകളുടെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നുണ്ട്. മുടികൊഴിച്ചിൽ, (hair fall) താരൻ (dandruff) മുടിയുടെ അറ്റം പിളരുക തുടങ്ങി നിരവധി പ്രശ്നങ്ങൾ മുടിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നുണ്ട്. മുടിയുടെ ആരോഗ്യം വീണ്ടെടുക്കാൻ പാവയ്ക്ക (bitter gourd) ഉപയോഗിക്കാം. ഇത് കേൾക്കുമ്പോൾ പലരും നെറ്റി ചുളിച്ചേക്കാം. പാവയ്ക്ക എന്ന് കേൾക്കുമ്പോൾ തന്നെ അതിന്റെ കയ്പ് നിറഞ്ഞ രുചിയാണ് മനസിലേക്ക് ഓടിയെത്തുക.

    കയ്പ് ആണെങ്കിലും ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞ ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇതിന്റെ നീര് ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തും. പാവയ്ക്ക നീരിൽ വിറ്റാമിൻ ബി 1, ബി 2, ബി 3 എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ നിരവധി പോഷക ഗുണങ്ങളും പാവയ്ക്കയിലുണ്ട്. മുടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യുന്ന ഇരുമ്പ്, മഗ്നീഷ്യം, കാൽസ്യം, ഫോളേറ്റ്, സിങ്ക്, ഫോസ്ഫറസ്, മാംഗനീസ് തുടങ്ങിയ ധാതുക്കളും ധാരാളമായി പാവക്കയിൽ അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോഗ്യം പാവയ്ക്ക നീരുപയോഗിച്ച് വർദ്ധിപ്പിക്കാം. മുടിയുടെ ഏതെല്ലാം പ്രശ്നങ്ങൾ പാവയ്ക്ക നീരുകൊണ്ട് മാറ്റം എന്നറിയാം.

    മുടിയുടെ തിളക്കം വീണ്ടെടുക്കാൻ

    കെമിക്കലുകൾ അടങ്ങിയ വിവിധ ഷാംപൂകളും മറ്റും ഉപയോഗിച്ച് നിങ്ങളുടെ മുടിയുടെ സ്വാഭാവിക തിളക്കം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അവ വീണ്ടെടുക്കാനുള്ള ഒരു വഴിയാണ് പാവയ്ക്ക നീര് ഉപയോഗിക്കുന്നത്. വരണ്ട മുടിയിഴകൾ മാറ്റി തിളക്കമേറിയ മുടികൾ ലഭിക്കാൻ അപവായ്ക്ക സഹായിക്കുന്നു. പാവയ്ക്ക നീര് ആഴ്ചയിൽ ഒരിക്കൽ എങ്കിലും മുടികൾ പുരട്ടി കഴുകി കളയുക. ഇങ്ങനെ ആവർത്തിക്കുമ്പോൾ നിങ്ങളുടെ മുടിയുടെ നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാൻ സാധിക്കും.

    മുടികൊഴിച്ചിൽ തടയാം

    മുടികൊഴിച്ചിൽ സംബന്ധമായ പ്രശ്‌നങ്ങൾ നിങ്ങൾ നേരിടുന്നുണ്ടെങ്കിൽ പാവയ്ക്ക അതിനു മികച്ച ഒരു പരിഹാര മാർഗമാണ്. മുടി കൊഴിച്ചിൽ തടയാനായി പാവയ്ക്ക ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്ന് അറിയണ്ടേ? പാവയ്ക്ക നീരും പഞ്ചസാരയും യോജിപ്പിക്കുക ശേഷം ഈ മിശ്രിതം മുടിയിലും തലയോട്ടിയിലും തേച്ചു പിടിപ്പിക്കുക. ഇത് അൽപനേരം തലയിൽ വയ്ക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. മുടി കൊഴിച്ചിലിൽ നിന്നും നിങ്ങൾക്ക് ഒരു പരിധി വരെ ആശ്വാസം ലഭിക്കും. കാരണം കയ്പേറിയ പാവയ്ക്കയുടെ നീര് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നു.

    താരൻ

    താരൻ എന്ന പ്രശ്‌നം നിങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ ഒരു കഷ്ണം പാവയ്ക്ക എടുത്ത് മുടിയുടെ വേരുകളിൽ അല്ലെങ്കിൽ തലയോട്ടിയിൽ പുരട്ടുക. ഇത് താരനെ അകറ്റാൻ സഹായിക്കും.

    മുടിയുടെ വളർച്ച കൂട്ടാം

    മുടി കൊഴിച്ചിൽ തടഞ്ഞ് മുടിയുടെ വളർച്ചയെ പരിപോഷിപ്പിക്കാൻ പാവയ്ക്കയ്ക്ക് കഴിയും. തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും പാവയ്ക്ക ഉപയോഗിക്കാം.

    Also Read-Meditation Benefits | ധ്യാനം ശരീരത്തെയും മനസിനെയും ശാന്തമാക്കും; മെഡിറ്റേഷൻ കൊണ്ടുള്ള ആറ് ഗുണങ്ങൾ

    അകാല നര ഒഴിവാക്കാം

    പാവക്കയുടെ നീര് അകാല നരയിൽ നിന്നും മുടിയിഴകളെ സംരക്ഷിക്കും. മുടി നരക്കയ്ക്കുന്നത് മന്ദഗതിയിലാക്കാനും പാവയ്ക്കയ്ക്ക് കഴിയും. പാവക്കയുടെ നീര് പിഴിഞ്ഞ് മുടിയിൽ തേച്ചാൽ മുടി നരയ്ക്കുന്നത് തടയാം. ആഴ്ചയിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് മികച്ച ഫലം നൽകും.

    Also Read-Muscle Growth | പേശികളുടെ വളര്‍ച്ചയ്ക്കായി കഴിക്കേണ്ട, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ അഞ്ച് ഭക്ഷണങ്ങള്‍



    (Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.
    Published by:Jayashankar AV
    First published: