• HOME
  • »
  • NEWS
  • »
  • life
  • »
  • Walking Benefits | ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താം; നടത്തം ശീലമാക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

Walking Benefits | ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താം; നടത്തം ശീലമാക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കിൽ ഓരോ മണിക്കൂറിലും സീറ്റില്‍ നിന്ന് എഴുന്നേറ്റ് മുറിയുടെ അല്‍പ്പം നടക്കുക. നടത്തത്തിന് നിരവധി ഗുണങ്ങളുണ്ട്. ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യത്തിന് നടത്തം സഹായിക്കുന്നു.

  • Share this:
    എല്ലാവരും അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നിശ്ചയമായും ഉള്‍പ്പെടുത്തേണ്ട ഒരു വ്യായാമമാണ് നടത്തം (Walking). ലിഫ്റ്റ് ഉപയോഗിക്കുന്നതിന് പകരം പടികള്‍ കയറുക. മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കിൽ ഓരോ മണിക്കൂറിലും സീറ്റില്‍ നിന്ന് എഴുന്നേറ്റ് മുറിയുടെ അല്‍പ്പം നടക്കുക. നടത്തത്തിന് നിരവധി ഗുണങ്ങളുണ്ട്. ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യത്തിന് നടത്തം സഹായിക്കുന്നു. നടത്തത്തിന്റെ ചില ഗുണങ്ങള്‍ അറിയാം:

    ശരീരഭാരം കുറയും

    ഒരു മണിക്കൂര്‍ നേരം വേഗത്തില്‍ നടക്കുന്നത് ശരീരത്തിലെ ധാരാളം കലോറി എരിച്ചുകളയാന്‍ സഹായിക്കുന്നു. ജിമ്മില്‍ പോകാതെ തന്നെ ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നടത്തം ശീലമാക്കുക.

    ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

    ആരോഗ്യമുള്ള ശരീരത്തിന് ആരോഗ്യമുള്ള ഹൃദയം ആവശ്യമാണ്. നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, കൊറോണറി ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനുള്ള മികച്ച മാര്‍ഗമായി നടത്തം നിര്‍ദ്ദേശിക്കപ്പെടുന്നു. മാത്രമല്ല, നടത്തം രക്തചംക്രമത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.

    പ്രമേഹമുള്ളവര്‍ക്ക് ഫലപ്രദം

    2013ല്‍ ഡയബറ്റിസ് കെയര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്, ഓരോ തവണ ഭക്ഷണം കഴിച്ചതിന് ശേഷവും 15 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്തുന്നുവെന്നാണ്. നടത്തം ശീലമാക്കിയവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിഷ്‌ക്രിയരായ ആളുകളിൽ, ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു.

    സമ്മര്‍ദ്ദം കുറയ്ക്കുന്നു

    സമ്മര്‍ദം മനുഷ്യരില്‍ പലതരത്തിലുള്ള മാനസിക പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. ഒരു വ്യക്തിയുടെ ശാരീരിക ആരോഗ്യത്തിനും ഇത് ബാധകമാണ്. നമ്മള്‍ നടക്കുമ്പോള്‍ എന്‍ഡോര്‍ഫിന്‍സ് എന്ന രാസവസ്തു പുറത്തുവിടുന്നതായി ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ശാന്തതയും സമാധാനവും അനുഭവിക്കുന്നതിനും എന്‍ഡോര്‍ഫിന്‍സ് സഹായിക്കുന്നുവെന്ന് പറയപ്പെടുന്നു.

    നല്ല ഉറക്കം ലഭിക്കുന്നു

    നമ്മുടെ പേശികള്‍ അയയുകയും സമ്മർദ്ദം കുറയുകയും ചെയ്യുമ്പോൾ സുഖകരമായ ഉറക്കം ലഭിക്കുന്നു. സ്ലീപ്പ് ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നത്, നല്ല ഉറക്കത്തിന് നടത്തം പോലുള്ള ശാരീരിക പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്നാണ്. സാധാരണയായി സജീവമായി ശാരീരിക പ്രവര്‍ത്തനങ്ങളിൽ ഏർപ്പെടുകയും നടത്തം ശീലമാക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് നല്ല ഉറക്കം ലഭിക്കുന്നതായി ആ പഠനം കണ്ടെത്തി.

    Also Read- Insomnia | ഉറക്കമില്ലായ്മ ഹൃദയാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം; ഉറക്കക്കുറവ് പരിഹരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

    സന്ധി വേദന ഇല്ലാതാക്കുന്നു

    ഇടയ്ക്കിടെ സന്ധിവേദന അനുഭവിക്കുന്നവര്‍ക്ക് നടത്തം നല്ല ആശ്വാസം നല്‍കും. ഇടുപ്പ്, കാല്‍മുട്ട് തുടങ്ങിയ സന്ധികളുടെ ഭാഗമായ പേശികളെ ലൂബ്രിക്കേറ്റ് ചെയ്യാനും ശക്തിപ്പെടുത്താനും നടത്തം സഹായിക്കുന്നു. കുറഞ്ഞത് 30 മിനിറ്റെങ്കിലും നടക്കുന്നത് വേദന ഒഴിവാക്കുന്നതിന് സഹായകമാകും.
    Published by:Jayashankar AV
    First published: