നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Microplastic | വീടിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് വില്ലന്മാർ; മനുഷ്യർ പ്രതിദിനം ശ്വസിക്കുന്നത് 7000 മൈക്രോപ്ലാസ്റ്റിക് കണികകൾ

    Microplastic | വീടിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് വില്ലന്മാർ; മനുഷ്യർ പ്രതിദിനം ശ്വസിക്കുന്നത് 7000 മൈക്രോപ്ലാസ്റ്റിക് കണികകൾ

    വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫര്‍ണിഷിംഗുകള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം ഓരോ ദിവസവും 7,000 മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ വരെ മനുഷ്യന്‍ ശ്വസിക്കുന്നുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട്

    • Share this:
      പ്ലാസ്റ്റിക് മനുഷ്യനെയും പ്രകൃതിയെയും ജീവജാലങ്ങളെയും മോശമായി ബാധിക്കുന്ന ഒന്നാണെന്ന്എല്ലാവര്‍ക്കും അറിയാം. ഇത് സംബന്ധിച്ച് നിരവധി പഠനങ്ങള്‍ ഇപ്പോഴും നടക്കുന്നുമുണ്ട്. ഇപ്പോഴിതാ പുതിയൊരു പഠനം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് നടത്തിയിരിക്കുകയാണ്. വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫര്‍ണിഷിംഗുകള്‍ തുടങ്ങിയവയില്‍ നിന്നെല്ലാം ഓരോ ദിവസവും 7,000 മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ വരെ മനുഷ്യന്‍ ശ്വസിക്കുന്നുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട്.

      ആരോഗ്യത്തിന് വളരെയധികം ഭീഷണിയാണ് ഇത് വഴിയൊരുക്കുന്നത്. പ്രതീക്ഷിച്ചതിലും 100 ഇരട്ടിയാണ് ഈ കണക്കുകള്‍. ആസ്ബസ്റ്റോസ് അല്ലെങ്കില്‍ പുകയില പോലെ ആരോഗ്യത്തിന് ഭീഷണിയാകുന്ന വസ്തക്കളുടേതിന് സമാനമാണ് ഈ മൈക്രോ പ്ലാസ്റ്റിക്കുകളുമെന്ന്‌ഡെയിലി മെയില്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. യുകെയിലുള്ള പോര്‍ട്ട്‌സ്മൗത്ത് ഹോസ്പിറ്റല്‍സ് ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള പഠനത്തിലാണ് കണ്ടെത്തല്‍.

      വളരെയധികം സെന്‍സിറ്റീവ് ആയ ഉപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ടാണ് മനുഷ്യര്‍ മുടിയുടെ വീതിയുടെ പത്തിലൊന്ന് മാത്രം വലിപ്പമുള്ള ,10 മൈക്രോണില്‍ താഴെയുള്ള ഈ ചെറിയ കണങ്ങള്‍ എണ്ണിയത്. സിന്തറ്റിക് മെറ്റീരിയലുകളില്‍ നിന്ന് നിര്‍മ്മിച്ച തലയണ, കിടക്കവിരി, കാര്‍പെറ്റ്, മൃദുവായ കളിപ്പാട്ടങ്ങള്‍, പോളിസ്റ്റര്‍, നൈലോണ്‍ എന്നിവയാണ് ഇത്തരത്തില്‍ പ്ലാസ്റ്റിക്ക് ഏറ്റവും കൂടുതല്‍ പുറന്തള്ളുന്ന വസ്തുക്കള്‍ എന്ന് പഠനത്തില്‍ കണ്ടെത്തി.

      മൈക്രോപ്ലാസ്റ്റിക്കുകള്‍ മുറിയാത്തതിനാല്‍ അത് ഏറ്റവും അപകടകരമാണെന്ന് പോര്‍ട്ട്‌സ്മൗത്ത് ഹോസ്പിറ്റല്‍സ് ട്രസ്റ്റിലെ ശ്വസന വിഭാഗ വിദഗ്ദ്ധനായ പ്രൊഫസര്‍ അനൂപ് ചൗഹാന്‍ പറയുന്നു. 'നിങ്ങളുടെ ശരീരത്തില്‍ ഇവ പ്രവേശിച്ചാല്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിനും മെറ്റബോളിസത്തിലെ മാറ്റങ്ങള്‍ക്കും കാരണമാകും, കൂടാതെ ഇവ രോഗപ്രതിശേഷിയെ ബാധിക്കുകയും അണുബാധകളെ ചെറുക്കാനുള്ള കഴിവിനെ സാരമായി ബാധിക്കുകയും ചെയ്യും. ഇതൊന്നുമല്ലാതെ ഇവ നിങ്ങളുടെ പ്രത്യുല്‍പ്പാദന ശേഷിയെ ബാധിക്കും ക്യാന്‍സറിന് കാരണമാകുകയും ചെയ്യും'. ചൗഹാന്‍ പറഞ്ഞു.

      സൗത്ത് ഈസ്റ്റ് ലണ്ടനിലെ ബെക്കന്‍ഹാമിലെ ഒരു ബ്രിട്ടീഷ് റിപ്പോര്‍ട്ടറിന്റെ വീട്ടിലാണ് പഠനം നടത്തിയത്. അടുക്കളയില്‍ ഒരു മിനിറ്റില്‍ രണ്ട് പാര്‍ട്ടിക്കിള്‍സ് കണ്ടെത്തിയപ്പോള്‍ കുട്ടികളുടെ കിടപ്പുമുറിയില്‍ ഓരോ മിനിറ്റിലും 28 പ്ലാസ്റ്റിക് പാര്‍ട്ടിക്കിള്‍ വരെ കണ്ടെത്തിയതായി റിപ്പോട്ടില്‍ പറയുന്നു. കുട്ടികള്‍ സോഫ്റ്റായ കളിപ്പാട്ടങ്ങള്‍ ഉപയോഗിച്ച് കളിക്കുമ്പോള്‍ കുടുംബത്തിലെ ഓരോരുത്തരും ഒരു ദിവസം 2,000 മുതല്‍ 7,000 വരെ മൈക്രോപ്ലാസ്റ്റിക്കുകള്‍ ശ്വസിക്കാന്‍ സാധ്യതയുണ്ടെന്നും ടീം കണ്ടെത്തി.

      'ജോലി ചെയ്യുന്നിടത്തെ ആസ്ബസ്റ്റോസ്, കോള്‍, അല്ലെങ്കില്‍ സിഗരറ്റ് ഇവയെല്ലാം ശ്വസിക്കുന്നത് അപകടകരമാണ് എന്നാല്‍ വീട്ടില്‍ ഒളിഞ്ഞിരിക്കുന്ന മൈക്രോപ്ലാസ്റ്റിക്കുകള്‍ ആരും അറിയാതെ അപകടങ്ങള്‍ വിളിച്ചു വരുത്തുന്നു. ദൈനംദിന ജീവിതത്തില്‍ നാമറിയാതെ ശ്വസിക്കുന്ന ഇത്തരം വസ്തുക്കളെക്കുറിച്ച് നടത്തുന്ന ആദ്യത്തെ പഠനമാണിത്.

      മൈക്രോപ്ലാസ്റ്റിക്കുകള്‍ നശിക്കാതെ ശരീരത്തില്‍ തന്നെ അവശേഷിക്കുന്നു. അവ കോശങ്ങള്‍ക്ക് വീക്കവും സമ്മര്‍ദ്ദവും ഉണ്ടാക്കാനും സാധ്യത ഏറെയാണ്. ഇന്നുവരെയുള്ള ഗവേഷണങ്ങളുടെ ഭൂരിഭാഗവും വാഹങ്ങളില്‍നിന്നും പുറന്തള്ളുന്ന പുകയും, പരിസര മലിനീകരണവും, വീടിനു പുറത്തുള്ള മലിനീകരണങ്ങളും കേന്ദ്രീകരിച്ചുള്ളതാണ്, എന്നാല്‍ വീടിനകത്ത് ഒളിഞ്ഞിരിക്കുന്ന ഇത്തരം അപകടങ്ങള്‍ നമ്മളറിയുകയും ഒഴിവാക്കുകയും അതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തുകയും വേണം' ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.
      Published by:Jayashankar AV
      First published:
      )}