നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Hyfe App | നിങ്ങളുടെ ചുമയ്ക്ക് കാരണമെന്ത്? രോഗ നിർണയം നടത്താൻ പുതിയ മൊബൈൽ ആപ്പ്

  Hyfe App | നിങ്ങളുടെ ചുമയ്ക്ക് കാരണമെന്ത്? രോഗ നിർണയം നടത്താൻ പുതിയ മൊബൈൽ ആപ്പ്

  ശബ്ദം ഉപയോഗിച്ച് പരിശോധന നടത്തിയാണ് രോഗനിർണയം നടത്തുന്നത്. സാധ്യമായ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കണ്ടെത്താനും രോഗനിർണയം നടത്താനും അതിന്റെ തീവ്രത മനസിലാക്കാനും ഇത് വഴി സാധിക്കും.

  News 18

  News 18

  • Share this:
   ഒരു വ്യക്തിയുടെ ചുമ വിശകലനം ചെയ്ത് അയാളിലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ തിരിച്ചറിയാനുള്ള ആപ്ലിക്കേഷൻ അമേരിക്കൻ സ്റ്റാർട്ടപ്പായ ഹൈഫ് അവതരിപ്പിച്ചു. ശബ്ദം ഉപയോഗിച്ച് പരിശോധന നടത്തിയാണ് രോഗനിർണയം നടത്തുന്നത്.

   ഹൈഫ് സൗജന്യവും പരസ്യരഹിതവുമായ മൊബൈൽ ചുമ-നിരീക്ഷണ ആപ്ലിക്കേഷനാണ്. ഇത് ഒരു യഥാർത്ഥ ഡയഗ്നോസ്റ്റിക് ഉപകരണമായി കണക്കാക്കാം. ആരോഗ്യ വിദഗ്ധരുടെ ഒരു ടീമുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഇതിൽ സ്പെയിനിലെ നവര സർവകലാശാലയുടെ പങ്കാളിത്തം പ്രത്യേകിച്ച് എടുത്ത് പറയേണ്ടതാണ്.

   പഠനത്തിൽ പാംപ്ലോണയിലും പരിസരപ്രദേശത്തുമായി ഹൈഫ് സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ ഉപയോഗിച്ച് 800 ലധികം ആളുകൾ അവരുടെ രാത്രികാല ചുമയ്ക്ക് പിന്നിലെ കാരണങ്ങൾ കണ്ടെത്തി. ഈ പരീക്ഷണത്തിന്റെ ലക്ഷ്യം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഭാവിയിൽ പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള സാധ്യത എന്നിവ കൃത്യമായി പ്രവചിക്കാൻ കഴിയുമോ എന്ന് നിർണ്ണയിക്കുക എന്നതായിരുന്നു.

   മെഷീൻ ലേണിംഗ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉപയോഗിച്ച്, ആപ്പ് ഒരു ഉപയോക്താവിന്റെ ചുമ തത്സമയം അവരുടെ സ്മാർട്ട്ഫോൺ വഴി കണ്ടെത്തി ട്രാക്ക് ചെയ്യുന്നു. സാധ്യമായ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കണ്ടെത്താനും രോഗനിർണയം നടത്താനും അതിന്റെ തീവ്രത മനസിലാക്കാനും ഇത് വഴി സാധിക്കും. എന്നാൽ രോഗനിർണയം സ്ഥിരീകരിക്കുന്നതിന് ഉപയോക്താക്കൾ ഒരു ഡോക്ടറെ കാണേണ്ടതുണ്ടെന്നും ആപ്പ് പറയുന്നു.

   നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളിലെ ഒരു വലിയ വിപ്ലവം തന്നെയാണ് ആപ്പിന്റെ കണ്ടെത്തൽ. ചുമ, തുമ്മൽ, ശ്വാസംമുട്ടൽ, കൂർക്കം വലി അല്ലെങ്കിൽ സ്നിഫ്ലിംഗ് എന്നിവയാണെങ്കിലും, ഈ ശബ്ദങ്ങളിൽ എല്ലാം ആരോഗ്യ പരിശീലകർക്ക് ഉപയോഗപ്രദമായ ഡയഗ്നോസ്റ്റിക് വിവരങ്ങൾ അടങ്ങിയിരിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുന്നു.

   Also read- ഹൈപ്പോതൈറോയിഡിസം: തൈറോയ്ഡ് സംബന്ധമായ ഈ ആരോഗ്യപ്രശ്നമുള്ളവർ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

   ലോഞ്ച് ചെയ്യുന്നതിനുമുമ്പ്, 700,000 -ലധികം ശബ്ദങ്ങൾ അപ്ലിക്കേഷനിൽ ഉൾപെടുത്തിയിട്ടുണ്ട്. ഇത് വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നവയാണ്.

   ലോക്ക് ഡൗൺ കാലഘട്ടത്തിൽ

   ക്ഷയരോഗം, കോവിഡ് -19 പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കണ്ടെത്താനും തടയാനുമുള്ള വഴികൾ വർഷങ്ങളായി ലോകമെമ്പാടുമുള്ള ഗവേഷകർ ശ്രമിക്കുന്നുണ്ട്. സ്മാർട്ട്ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും രോഗികളിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും ദശലക്ഷക്കണക്കിന് ശബ്ദങ്ങളുടെ റെക്കോർഡിംഗുകൾ അവർ ശേഖരിച്ചിരുന്നു. ചുമയിൽ നിന്ന് തന്നെ രോഗത്തിന്റെ തരവും തീവ്രതയും തിരിച്ചറിയാനും പാറ്റേണുകൾ കണ്ടെത്താനും അവർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗപ്പെടുത്തി പരീക്ഷണം നടത്തിയിരുന്നു.

   Also read- Tuberculosis | കോവിഡ് കാലത്ത് ക്ഷയരോഗ മരണം വർധിക്കുന്നു; ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പുറത്ത്

   കഴിഞ്ഞ വർഷത്തിൻ്റെ അവസാനത്തിൽ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) യിലെ ഗവേഷകരുടെ സംഘം ആളുകളുടെ ചുമ വിശകലനം ചെയ്തുകൊണ്ട് കോവിഡ് -19 രോഗനിർണയം നടത്താൻ കഴിയുന്ന ഒരു ആപ്പ് വികസിപ്പിച്ചെടുത്തിരുന്നു.

   അൽഷിമേഴ്സ് ഗവേഷണത്തിനായി ഉപയോഗിച്ച സമാനമായ രീതിയിലുള്ള ഒരു AI ചട്ടക്കൂട് തന്നെയാണ് ഈ ആപ്പും ഉപയോഗിക്കുന്നത്. വോക്കൽ കോർഡ് ബലം, ശ്വാസകോശം, ശ്വസന പ്രതികരണം, പേശികളുടെ അപചയം എന്നിവയുമായി ബന്ധപ്പെട്ട നാല് ബയോമാർക്കർ മോഡലുകളായാണ് ആപ്പ് ഉപയോഗിക്കുന്നത്.
   Published by:Naveen
   First published:
   )}