നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Mental Health | മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ടോ? 2 മിനിറ്റിൽ ചെയ്യാവുന്ന ഈ ശ്വസനവ്യായാമം പരീക്ഷിച്ചാലോ

  Mental Health | മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ടോ? 2 മിനിറ്റിൽ ചെയ്യാവുന്ന ഈ ശ്വസനവ്യായാമം പരീക്ഷിച്ചാലോ

  വളരെ തിരക്കേറിയ ഒരു ജീവിതശൈലിയാണ് നിങ്ങൾ നയിക്കുന്നതെങ്കിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വിശ്രമിക്കാനും നിങ്ങൾ ഒരു ഇടവേള എടുക്കേണ്ടത് അത്യാവശ്യമാണ്.

  Image: Shutterstock

  Image: Shutterstock

  • Share this:
   ജോലി ചെയ്യുമ്പോൾ മാനസിക സമ്മർദ്ദം നേരിടുന്നവരാണോ നിങ്ങൾ? പൂർത്തീകരിക്കേണ്ട വലിയ വലിയ ലക്ഷ്യങ്ങളും കടമകളും നിങ്ങളിൽ നിക്ഷിപ്തമായിട്ടുണ്ടെങ്കിൽ നിങ്ങൾ തീർച്ചയായും മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ടാവും. കൂടാതെ തുടർച്ചയായി പങ്കെടുക്കേണ്ടി വരുന്ന മീറ്റിങ്ങുകളും കോൺഫറൻസുകളും നിങ്ങളുടെ ജീവിതത്തിലെ ഒരു ദിവസത്തെ വളരെ തിരക്കുള്ളതായി മാറ്റിയേക്കാം. തിരക്കേറിയ ഈ ഷെഡ്യൂളുകൾ മാനസികമായും ശാരീരികമായും സമ്മർദമുണ്ടാക്കാം. തുടർച്ചയായ ഈ കഠിനാധ്വാനം ഒരു പക്ഷെ ബാധിക്കുന്നത് നിങ്ങളുടെ മനസിനെയായിരിക്കും. ജോലിസ്ഥലത്തെ സമ്മർദ്ദം നിങ്ങളുടെ മുന്നോട്ടുള്ള ജോലിയെയും കൂടാതെ വ്യക്തിപരമായ ജീവിതത്തിനെയും പ്രതികൂലമായി ബാധിക്കും ഇതുമൂലം നിങ്ങൾക്ക് നിങ്ങളുടെ ജോലിയിൽ മികവ് കാണിക്കാൻ വരെ പറ്റാത്ത അവസ്ഥയിലേക്കെത്തും. അമിതമായ സമ്മർദ്ദം ഉണ്ടാകുമ്പോൾ തീർച്ചയായും ഒരിടവേള എടുക്കേണ്ടത് അത്യാവശ്യമാണ്. ഈ ഇടവേള നിങ്ങളുടെ മനസിന്റെ ഉണർവിനും കാരണമാകും.

   വളരെ തിരക്കേറിയ ഒരു ജീവിതശൈലിയാണ് നിങ്ങൾ നയിക്കുന്നതെങ്കിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വിശ്രമിക്കാനും നിങ്ങൾ ഒരു ഇടവേള എടുക്കേണ്ടത് അത്യാവശ്യമാണ്. മാനസിക സമ്മർദ്ദം അനുഭവിക്കുന്ന വ്യക്തിയാണെങ്കിൽ നിങ്ങൾക്കായി തെറാപ്പിസ്റ്റും കൗൺസിലറുമായ സരള ടോട്‌ല പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് കാണുക. രണ്ട് മിനിറ്റ് മാത്രം വരുന്ന മാനസിക വ്യായാമമാണ് ടോട്‌ല നിർദ്ദേശിക്കുന്നത്. ഈ ലളിതമായ ശ്വസന വ്യായാമം തിരക്കുള്ള നിങ്ങളെ ഉൽപ്പാദനക്ഷമതയും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ സഹായിക്കും എന്ന് ടോട്‌ല ഉറപ്പു നൽകുന്നു.

   “നിങ്ങൾ ഒരു ഇടവേളയുമില്ലാതെ മീറ്റിംഗുകളിൽ നിന്ന് മീറ്റിംഗുകളിലേക്ക് പോകുന്നു, അത് ദിവസാവസാനമാകുന്നതോടെ നിങ്ങളെ ശാരീരികമായും മാനസികമായും തളർത്തുന്നു. നിങ്ങളുടെ മീറ്റിംഗുകൾക്കിടയിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന, രണ്ട് മിനിറ്റ് മാത്രം സമയമെടുക്കുന്ന ലളിതമായ ശ്വസന വ്യായാമം പരിചയപ്പെടാം. നിങ്ങളുടെ മനസ്സിനെ ഊർജ്ജസ്വലമാക്കാൻ ഇത് നിങ്ങളെ സഹായിക്കും", എന്നാണ് ടോട്‌ലയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്
   ഇൻസ്റ്റാഗ്രാം വീഡിയോ ആയാണ് ടോട്ട്‌ല ഈ വ്യായാമം പങ്കുവെച്ചിരിക്കുന്നത്. ഈ ലളിതമായ വ്യായാമത്തിന്റെ ഫലം നിങ്ങളെത്തന്നെ അത്ഭുതപ്പെടുത്തും എന്നാണ് വീഡിയോയിൽ ടോട്ട്‌ല പറയുന്നത്. നിങ്ങളുടെ ടൈറ്റ് വർക്ക് ഷെഡ്യൂളിൽ ഇന്ന് തന്നെ ഈ വ്യായാമം ഉൾപ്പെടുത്താനും ടോട്ട്‌ല നിർദേശിക്കുന്നു.

   ടോട്ട്‌ല നിർദേശിക്കുന്ന വ്യായാമത്തിന്റെ ഘട്ടങ്ങൾ പരിചയപ്പെടാം

   ആദ്യം നിങ്ങൾ ഒരു ദീർഘ ശ്വാസം എടുക്കുക.
   കുറച്ച് സെക്കൻഡുകൾ ശ്വാസം പിടിച്ചു നിൽക്കുക.
   അതിനുശേഷം പതിയെ ശ്വാസം പുറത്തേക്കു വിടുക.
   ഇത് 10 തവണ ആവർത്തിക്കുക
   ഇതിനു മുൻപും സോഷ്യൽ മീഡിയയിൽ സോഷ്യൽ ആങ്സൈറ്റി ഡിസോർഡർ (SAD) ബാധിച്ച ഒരാളെ സഹായിക്കാനുള്ള വഴികൾ ടോട്ട്‌ല പങ്കുവെച്ചിരുന്നു. സാമൂഹിക ഇടപെടലുകൾ നടത്തുമ്പോൾ ഉത്കണ്ഠയുണ്ടാക്കുന്ന ഒരു മാനസികാവസ്ഥയാണ് ഇത്. പൊതുസ്ഥലങ്ങളിൽ സംസാരിക്കുമ്പോൾ, അപരിചിതരുമായി ഇടപഴകുമ്പോൾ, കണ്ണിൽ നോക്കേണ്ടി വരുമ്പോൾ, നിരവധി ആളുകൾ പങ്കെടുക്കുന്ന പരിപാടികൾക്ക് പോകുമ്പോൾ സോഷ്യൽ ആങ്സൈറ്റി ഡിസോർഡർ ഉള്ളവർക്ക് അസ്വസ്ഥത അനുഭവപ്പെടാറുണ്ട്.
   Published by:Jayesh Krishnan
   First published:
   )}