ഇന്റർഫേസ് /വാർത്ത /life / ഇൻഷുറൻസിന് പകരം നികുതിയിൽ നിന്ന് നേരിട്ട് ധനസഹായം നൽകുന്ന ആരോഗ്യ സംരക്ഷണ പദ്ധതി നടപ്പാക്കണം; ഐഎംഎ

ഇൻഷുറൻസിന് പകരം നികുതിയിൽ നിന്ന് നേരിട്ട് ധനസഹായം നൽകുന്ന ആരോഗ്യ സംരക്ഷണ പദ്ധതി നടപ്പാക്കണം; ഐഎംഎ

News 18

News 18

ഇൻഷുറൻസ് അധിഷ്ഠിത മാതൃകയ്ക്ക് പകരം നികുതി വരുമാനത്തിൽ നിന്ന് നേരിട്ട് ധനസഹായം നൽകുന്ന സാർവത്രിക ആരോഗ്യ സംരക്ഷണം നൽകണമെന്നാണ് ആവശ്യം.

  • Share this:

    ന്യൂഡൽഹി: നികുതി വരുമാനത്തിൽ നിന്ന് നേരിട്ട് ധനസഹായം നൽകുന്ന സാർവത്രിക ആരോഗ്യ സംരക്ഷണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ഡോക്ടർമാരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്ത്. ഞായറാഴ്ചയാണ് ഐഎംഎ ഇക്കാര്യം ആവശ്യപ്പെട്ടത്.

    ഇൻഷുറൻസ് അധിഷ്ഠിത മാതൃകയ്ക്ക് പകരം നികുതി വരുമാനത്തിൽ നിന്ന് നേരിട്ട് ധനസഹായം നൽകുന്ന സാർവത്രിക ആരോഗ്യ സംരക്ഷണം നൽകണമെന്നാണ്  ആവശ്യം. നിലവിൽ ഇൻഷുറൻസിലധിഷ്ഠിതമായ ചികിത്സാ സഹായമാണ് പാവപ്പെട്ടവർക്ക് സർക്കാർ നൽകുന്നത്.

    also read:അച്ഛന്റെ പാത പിന്തുടർന്ന മകൻ; അപൂർവ നിയോഗത്തിനുടമയായ കെപിഎസ് മേനോൻ ജൂനിയർ

    ഒരു വർഷം മുമ്പ് ആരംഭിച്ച ഇൻഷുറൻസ് അധിഷ്ഠിത ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (പിഎംജെഎവൈ) ദീർഘകാലാടിസ്ഥാനത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയാത്തവിധം ചെലവേറിയതായിരിക്കുമെന്ന് ഐഎംഎ വിലയിരുത്തുന്നു. ഇത് വലിയ സ്വകാര്യ ആശുപത്രികൾക്ക് ലാഭം വർദ്ധിപ്പിക്കുന്നതിന് പ്രോത്സാഹിപ്പിക്കുമെന്നും ചെറുകിട, ഇടത്തരം ആശുപത്രികളെ നശിപ്പിക്കുമെന്നും ഐഎംഎ അറിയിച്ചു.

    പിഎംജെഎവൈയുടെ ആദ്യ വാർഷികം ആഘോഷിക്കാൻ സർക്കാർ പദ്ധതിയിടുന്നതിനിടെയാണ് ഐഎംഎ ഇക്കാര്യം വ്യക്തമാക്കുന്നത്. 50 കോടി ജനങ്ങൾക്കാണ് പ്രതിവർഷം 5 ലക്ഷം രൂപ വരെ ഈ പദ്ധതിയിലൂടെ സുരക്ഷ പരിരക്ഷ നൽകുന്നത്.

    കഴിഞ്ഞ ഒരു വർഷത്തിനിടെ 46 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്കാണ് ഈ പദ്ധതിയിലൂടെ സൗജന്യ ചികിത്സ ലഭിച്ചത്. ഇതിൽ പകുതിയിലധികം ചികിത്സകളും സ്വകാര്യ ആശുപത്രികളിലാണ് നടത്തിയത്.

    ആയുഷ്മാൻ ഭാരത് ഒരു വലിയ പേരാണ്, പക്ഷേ സർക്കാർ ഈ പദ്ധതി വീണ്ടും ആവിഷ്കരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു- പുനലൂരിൽ നിന്നുള്ള ഡോക്ടറും ഐ‌എം‌എ സെക്രട്ടറി ജനറലുമായ ആർ‌ വി അശോകൻ പറഞ്ഞു.

    ഞങ്ങൾ ആരോഗ്യ ഇൻഷുറൻസ് മോഡലല്ല, ആരോഗ്യ സുരക്ഷയാണ് ആവശ്യപ്പെടുന്നത്. ഇൻഷുറൻസ് കമ്പനികൾ സർക്കാരിനും എംപാനൽഡ് ആശുപത്രികൾക്കുമിടയിൽ പ്രവർത്തിക്കാതെ തന്നെ നികുതി വരുമാനത്തിൽ നിന്ന് നേരിട്ട് സർക്കാർ ആശുപത്രി ചികിത്സകൾക്കായി പണം നൽകണമെന്ന് ഐഎംഎ സർക്കാരിന് കത്തെഴുതിയിട്ടുണ്ടെന്നും അശോകൻ പറഞ്ഞു.

    1,550 ചികിത്സാ പാക്കേജുകൾ‌ക്ക് പി‌എം‌ജെ‌ഐ പണം നൽകുന്നു, കൂടാതെ ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മൂന്ന് ദിവസം മുമ്പുള്ള പരിശോധന ചെലവും ആശുപത്രിയിൽ പ്രവേശിച്ചതിന് ശേഷം 15 ദിവസം വരെയുള്ള മരുന്നുകളും ഉൾപ്പെടുന്നു. ഉന്നതതല മൂന്നാംഘട്ട പരിചരണത്തിൽ ഈ പദ്ധതി 60 ശതമാനം വിജയമാണെന്ന് ഉന്നത ആരോഗ്യ വിദഗ്ധർ പറയുന്നുണ്ട്.

    എന്നാൽ പദ്ധതിയെ കുറിച്ച് പൊതുജനാരോഗ്യ വിദഗ്ധരും സാമ്പത്തിക വിദഗ്ധരും ഉന്നയിച്ച ചില ആശങ്കകൾ ഐഎംഎ ഉന്നയിച്ചു. പദ്ധതിക്ക് ഇപ്പോൾ തന്നെ ഫണ്ടില്ലെന്നും ഇത് ചെറിയ ആശുപത്രികളെയും നഴ്സിംഗ് ഹോമുകളെയും മോശമായി ബാധിക്കുമെന്നുമാണ് ഉന്നയിക്കപ്പെട്ടിട്ടുള്ള ആശങ്കകൾ. ഇപ്പോൾ തന്നെ വലിയ ആശുപത്രികൾക്ക് വഴിമാറിക്കൊടുത്തതിലൂടെ ചെറുതും ഇടത്തരവുമായ ആശുപത്രികൾ അപ്രത്യക്ഷമായിക്കുകയാണെന്നും ഐഎഎ പറയുന്നു.

    മുതിർന്ന കാർഡിയോളജിസ്റ്റ് കെ. ശ്രീനാഥ് റെഡ്ഡിയുടെ അധ്യക്ഷതയിൽ ഉന്നതതല വിദഗ്ധ സംഘം (എച്ച്എൽഇജി) എട്ട് വർഷം മുമ്പ് കേന്ദ്രത്തിൽ നൽകിയ

    നികുതി വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള സാർവത്രിക ആരോഗ്യ സംരക്ഷണം നടപ്പാക്കണമെന്നാണ് ഐ‌എം‌എയുടെ ആവശ്യം.

    First published:

    Tags: Health, Health care, IMA