നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ആയുർ വേദത്തിന് നേട്ടം; ഇന്ത്യ ക്രൊയേഷ്യ കരാർ; അക്കാദമിക് സഹകരണത്തിന് വഴിയൊരുങ്ങുന്നു

  ആയുർ വേദത്തിന് നേട്ടം; ഇന്ത്യ ക്രൊയേഷ്യ കരാർ; അക്കാദമിക് സഹകരണത്തിന് വഴിയൊരുങ്ങുന്നു

  ഗവേഷണം, പ്രഭാഷണങ്ങൾ, ശില്പശാലകൾ, സെമിനാറുകൾ, കോൺഫറൻസുകൾ, ആയുർവേദത്തെക്കുറിച്ചുള്ള മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽ സഹകരിച്ചു പ്രവർത്തിക്കും.

  ayurvedam

  ayurvedam

  • Share this:
   ന്യൂഡൽഹി: ആയുഷ് മന്ത്രാലയം, ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങളിൽ, പ്രത്യേകിച്ച് ആയുർവേദ മേഖലയിൽ അക്കാദമിക് സഹകരണത്തിന് വഴിയൊരുക്കി ക്രൊയേഷ്യയുമായി ഒരു കരാറിൽ ഏർപ്പെട്ടു.

   ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയും (എഐഐഎ) ക്രൊയേഷ്യയിലെ ക്വർണർ ഹെൽത്ത് ടൂറിസം ക്ലസ്റ്ററും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത് . ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് എഐഐഎ.

   Also Read- Air India Sale| എയർ ഇന്ത്യ ഇനി ടാറ്റ സൺസിന്; വിൽപന 18,000 കോടി രൂപയ്ക്ക്

   ധാരണാപത്രത്തിന് കീഴിൽ, തെരഞ്ഞെടുത്ത സ്ഥാപനങ്ങളുമായി സഹകരിച്ച് ഇരു രാജ്യങ്ങളും ആയുർവേദ മേഖലയിൽ അക്കാദമിക് പ്രവർത്തനങ്ങൾ ഏറ്റെടുക്കും. ഗവേഷണം, പ്രഭാഷണങ്ങൾ, ശില്പശാലകൾ, സെമിനാറുകൾ, കോൺഫറൻസുകൾ, ആയുർവേദത്തെക്കുറിച്ചുള്ള മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽ സഹകരിച്ചു പ്രവർത്തിക്കും.

   Also Read- Air Force Day 2021| ഇന്ത്യൻ വ്യോമസേനാ ദിനം: വ്യോമസേനാ യുദ്ധ വിമാനങ്ങളായ റാഫേൽ, സുഖോയ് എന്നിവയുടെ പ്രത്യേകതകൾ

   സ്ഥാപനത്തിന്റെയും അന്തിമ ഉപയോക്താക്കളുടെയും പങ്കാളികളുടെയും ആവശ്യങ്ങൾക്കനുസൃതമായി ഇരുപക്ഷവും അക്കാദമിക് നിലവാരവും കോഴ്സുകളും വികസിപ്പിക്കുകയും ക്രൊയേഷ്യയിലെ ആയുർവേദ വിദ്യാഭ്യാസത്തിനായി ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കുകയും ചെയ്യും.
   Published by:Chandrakanth viswanath
   First published:
   )}