NetraSuraksha ഓ ൺ ലൈ ൻ സെ ൽ ഫ് ചെക്ക്അപ്പ് ഇവിടെ എടുക്കുക ഇന്ത്യയിൽ പ്രമേഹം നിസ്സംശയകരമായി ഉയർന്നുകൊണ്ടിരിക്കുകയാണ് . 2021- ലെ കണക്കനുസരിച്ച് ഇന്ത്യയിലെ മുതിർന്നവരിൽ ഏകദേശം 74 ദശലക്ഷം പ്രമേഹ രോഗികൾ ഉണ്ടെന്നാണ് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ അറ്റ്ലസ് 2021 ചൂണ്ടികാണിക്കുന്നത് . ഈ കണക്ക് 2030- ഓടെ 93 ദശലക്ഷമായും 2045- ൽ 124 ദശലക്ഷമായും ഉയരുമെന്നും ഇത് പ്രവചിക്കുന്നു . പ്രമേഹത്തിന്റെ ഏറ്റവും ഭയാനകമായ സങ്കീർണതകളിലൊന്നാണ് ഡയബറ്റിക് റെറ്റിനോപ്പതി . പ്രമേഹ രോഗികളിൽ 17% ആളുകൾക്കും റെറ്റിനോപ്പതി ഉള്ളതായി എയിംസ് , ഹൈദരാബാദ് യൂണിവേഴ് സിറ്റി , നാഷണൽ പ്രോഗ്രാം ഫോർ കൺട്രോൾ ഓഫ് ബ്ലൈൻഡ് നെസ് ആന്റ് വിഷ്വൽ ഇമ്പയർമെന്റ് എന്നിവ ചേർന്ന് ഇന്ത്യയിലെ 21 ജില്ലകളിൽ നടത്തിയ സർവേയിൽ കണ്ടെത്തി ( 1) . ദുഷ്കരമായ ഒരു രോഗമാണ് ഡയബറ്റിക് റെറ്റിനോപ്പതി . പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിയത്തക്ക ലക്ഷണങ്ങളൊന്നും ഉണ്ടാകില്ല , എന്നാൽ ഇടയ്ക്ക് വന്ന് പോകുന്ന തരത്തിൽ ചില ആളുകൾക്ക് വായിക്കാൻ ബുദ്ധിമുട്ട് തോന്നുന്നതായി കാണുന്നുണ്ട് . പിന്നീടുള്ള ഘട്ടങ്ങളിൽ റെറ്റിനയിലെ രക്തക്കുഴലുകളിൽ രക്തസ്രാവം ഉണ്ടാകുകയും ഫ്ലോട്ടിംഗ് സ്പോട്ടുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു , അങ്ങേയറ്റത്തെ ചില സാഹചര്യങ്ങളിൽ കാഴ്ച പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്യുന്നു ( 2) . പ്രമേഹം ശരീരത്തിലുടനീളമുള്ള രക്തക്കുഴലുകളെ തകരാറിലാക്കുമെന്നാണ് നാഷണൽ ഐ ഇൻസ്റ്റിറ്റ്യൂട്ട് ( യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഭാഗം ) 2 പറയുന്നത് . കണ്ണിലെ രക്തക്കുഴലുകൾ തകരാറിലായാൽ അവ ലീക്ക് ആകാനോ രക്തസ്രാവം സംഭവിക്കാനോ കാരണമാകുന്നു . ചില രക്തക്കുഴലുകൾ തടസ്സപ്പെടുന്നു . പ്രമേഹമുള്ള 15 രോഗികളിൽ ഒരാൾക്ക് സംഭവിക്കുകയും കാഴ്ച മങ്ങുന്നതിലേക്ക് എത്തിക്കുകയും ചെയ്യുന്ന ഡയബറ്റിക് മാക്യുലർ എഡിമ ബാധിക്കാനും ഡയബറ്റിക് റെറ്റിനോപ്പതി കാരണമാകുന്നു . രക്തക്കുഴലുകൾ അസാധാരണമായ രീതിയിൽ റെറ്റിനയുടെ പുറത്തേക്ക് വളരാനും കണ്ണിൽ നിന്ന് ദ്രാവകം വലിച്ചെടുക്കുന്നത് തടയാനും ഡയബറ്റിക് റെറ്റിനോപ്പതി കാരണമാകും . അന്ധതയ്ക്ക് കാരണമാകുന്ന ഒരുതരം ഗ്ലോക്കോമയും ഇത് മൂലം സംഭവിക്കുന്നു . 2021- ൽ മാത്രം ഡയബറ്റിക് റെറ്റിനോപ്പതി ബാധിക്കാനിടയുള്ള 12.5 ദശലക്ഷം ആളുകളുണ്ടെന്നാണ് ഞങ്ങളുടെ കണക്കുകൾ സൂചിപ്പിക്കുന്നത് . കണക്കുകൾ ഭയാനകമാണെങ്കിലും ഈ രോഗം തരണം ചെയ്യാവുന്ന ഒന്നാണ് . യഥാർത്ഥത്തിൽ പതിവായി നേത്രപരിശോധന നടത്തിയും ജീവിതശൈലിയിൽ ചില മാറ്റങ്ങൾ കൊണ്ടുവരുന്നതിലൂടെയും ഡയബറ്റിക് റെറ്റിനോപ്പതി പൂർണ്ണമായും തടയാവുന്നതാണ് . നിരവധി രാജ്യങ്ങളിൽ ചിട്ടയോടുകൂടിയ പരിശോധന ആരംഭിച്ചിട്ടുണ്ട് . ഇന്ന് യുകെയിൽ ജോലി ചെയ്യുന്ന പ്രായത്തിലുള്ള ആളുകളിൽ അന്ധതയ്ക്കുള്ള പ്രധാന കാരണം ഡയബറ്റിക് റെറ്റിനോപ്പതിയല്ല . യഥാർത്ഥത്തിൽ വെയിൽസിൽ പതിവായുള്ള പരിശോധന നടപ്പിലാക്കിയതിന് ശേഷം വെറും 8 വർഷത്തിനുള്ളിൽ കാഴ്ചാ വൈകല്യമുള്ള പുതിയ ആളുകളുടെ എണ്ണത്തിൽ 40% മുതൽ 50% വരെ കുറവ് രേഖപ്പെടുത്തി 3 . ഈ രോഗത്തെ ചെറുക്കുന്നതിന് ഇന്ത്യൻ മെഡിക്കൽ കമ്മ്യൂണിറ്റി , വിദഗ്ദ്ധ സംഘം , പോളിസി മേക്കർമാർ എന്നിവരുമായി ചേർന്ന് ഫലപ്രദമായ സഹകരണത്തിനും അവബോധം വർദ്ധിപ്പിക്കുന്നതിനുമായി പരിശ്രമിക്കുന്ന Novartis- മായി ചേർന്ന് 'Netra Suraksha' - ഡയബറ്റിസിനെതിരെ ഇന്ത്യ എന്ന സംരംഭം Network18 ആരംഭിച്ചത് ഇതുകൊണ്ടാണ് . തുടർച്ചയായ റൗണ്ട് ടേബിൾ ചർച്ചകളിലൂടെ ഈ പദ്ധതി 2021 നവംബർ 27- ന് ആരംഭിച്ചു . ചർച്ചകളിൽ ആദ്യത്തേത്ത് അന്നേദിവസം CNN News18 TV- യിൽ സംപ്രേഷണം ചെയ്തു . YouTube, News18.com, https://www.facebook.com/cnnnews18/ എന്നിവയിലും നിങ്ങൾക്ക് കാണാവുന്നതാണ് . രോഗനിർണ്ണയം , സമയോചിതമായ പ്രതിരോധം , ലഭ്യമായ ചികിത്സകൾ എന്നിവയെ കേന്ദ്രീകരിച്ചായിരിക്കും ചർച്ചകൾ നടക്കുന്നത് . ശേഷം വരുന്ന ആഴ്ചകളിൽ 2 റൗണ്ട്ടേബിൾ സെഷനുകൾ കൂടി നടക്കും . രോഗത്തിന്റെ വിവിധ വശങ്ങളെകുറിച്ച് പ്രതിപാദിക്കുകയും പ്രമേഹമുള്ള രോഗികളെ സ്വയം പരിപാലിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന വിശദീകരണ വീഡിയോകളും ലേഖനങ്ങളും ഞങ്ങൾ ഉപയോഗിക്കുന്നതാണ് . ഈ വിവരങ്ങൾ ആളുകളിലേയ്ക്ക് എത്തിച്ചും വളരെ എളുപ്പത്തിൽ ഈ രോഗം നിയന്ത്രിക്കാനാകുമെന്ന് അവബോധം സൃഷ്ടിച്ചും ഈ ഭയാനകമായ കണക്കുകൾ കുറച്ച് കൊണ്ടുവരാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു . ഏറ്റവും പ്രധാനപ്പെട്ട സംഭവമെന്തെന്നാൽ ഇന്ന് നിങ്ങൾ ഇന്ത്യയിലെ നഗരങ്ങളിലാണ് ജീവിക്കുന്നതെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കൾ , സഹപ്രവർത്തകർ , പ്രിയപ്പെട്ടവർ എന്നിവരിൽ ഒരാൾ പ്രമേഹ രോഗിയായിരിക്കും എന്നതാണ് . ഈ സംരംഭത്തെക്കുറിച്ച് അവരെ അറിയിക്കുക ( അല്ലെങ്കിൽ ഈ ലേഖനം ഷെയർ ചെയ്യുക !) ഒപ്പം അവരുടെ കണ്ണുകൾ അവസാനമായി എപ്പോഴാണ് പരിശോധിച്ചത് എന്നും ചോദിക്കുക . അത് കുറച്ച് മാസങ്ങളിൽ കൂടുതലായെങ്കിൽ അവരോട് ഇതിൽ (Hyperlink) ഡയബറ്റിക് റെറ്റിനോപ്പതി സെൽഫ് ചെക്കപ്പ് നടത്താനും വളരെ ലളിതവും വേദനയില്ലാത്തതുമായ നേത്ര പരിശോധനയ്ക്കായി ഡോക്ടറെ സന്ദർശിക്കാനും അവശ്യപ്പെടുക . ഇതേ പ്രശ്നം നിങ്ങൾക്കുമുണ്ടെങ്കിൽ നിങ്ങളും ഈ ടെസ്റ്റിന് വിധേയരാകുക . രോഗം നിർണ്ണയിക്കപ്പെടാത്ത 39.3 ദശലക്ഷം പ്രമേഹരോഗികൾ ഇന്ത്യയിലുണ്ടെന്നാണ് ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ അറ്റ് ലസ് 2021- ന്റെ കണക്കുകൾ സൂചിപ്പിക്കുന്നത് 3 . അത്തരം കണക്കുകളിലെ മറ്റൊരു സംഖ്യയാകാൻ നിങ്ങളെ അനുവദിക്കരുത് . Netra Suraksha സംരംഭത്തെക്കുറിച്ചുള്ള കൂടുതൽ അപ് ഡേറ്റുകൾക്കായി News18.com ഫോളോ ചെയ്യുക , ഒപ്പം ഡയബറ്റിക് റെറ്റിനോപ്പതിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ പങ്ക് ചേരാൻ തയ്യാറെടുക്കുക . National Blindness and Visual Impairment Survey 2015-2019, Ministry of Health and Family Welfare, Government of India. Dr Rajendra Prasad Centre for Ophthalmic Sciences, AIIMS, New Delhi https://www.nei.nih.gov/learn-about-eye-health/eye-conditions-and-diseases/diabetic-retinopathy IDF Atlas, International Diabetes Federation, 10 th edition, 2021 Published by: Rajesh V
First published: December 11, 2021, 12:31 IST
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.