നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • കോവിഡ് 19 പ്രോട്ടാക്കോള്‍ ലംഘിച്ചു; വ്യവസായിയും തൊഴിലാളികളും നിര്‍ബന്ധിത ഐസൊലേഷനില്‍

  കോവിഡ് 19 പ്രോട്ടാക്കോള്‍ ലംഘിച്ചു; വ്യവസായിയും തൊഴിലാളികളും നിര്‍ബന്ധിത ഐസൊലേഷനില്‍

  വിദേശത്തു നിന്ന് എത്തിയതുകൊണ്ടു തന്നെ കോവിഡ് നിരീക്ഷണത്തിന് വിധേയനാവണമെന്ന് നാട്ടുകാരും പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരും ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  കോട്ടയം :വെളിയന്നൂരില്‍ പ്രവാസി വ്യവസായിയെ നിര്‍ബന്ധിത ഗൃഹനിരീക്ഷണത്തിന് ഉത്തരവ്. ഇലഞ്ഞി സ്വദേശിയും കെ.കെ.ജെ ഇന്റര്‍നാഷണല്‍സ് മാനേജിംഗ് ഡയറക്ടറുമായ കെ.കെ.ജോസഫിനെയാണ് ആരോഗ്യവകുപ്പ് നിര്‍ബന്ധിത നിരീക്ഷണത്തിലാക്കിയത്.

  ബിസിനസ് ആവശ്യങ്ങള്‍ക്കായുള്ള യാത്രയ്ക്ക് ശേഷം കഴിഞ്ഞ 12 ആണ് ഇയാൾ ദുബായില്‍ നിന്നും മടങ്ങിയത്തിയത്. കോവിഡ് 19 പ്രോട്ടോക്കോള്‍ അനുസരിച്ച് വിദേശ യാത്ര കഴിഞ്ഞെത്തുന്നവര്‍ രണ്ടാഴ്ച വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണമെന്നതാണ് ചട്ടം. ഒപ്പം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം. എന്നാല്‍ ഇത് ലംഘിച്ച് ജോസഫ് ഇയാളുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ സ്ഥലത്തും പാറമടയിലും മറ്റും എത്തി ജോലിക്കാരുമായി ഇടപഴകിയിരുന്നു.

  You may also like:കാസർകോട്ടെ കോവിഡ് ബാധിതൻ രക്തദാനം നടത്തിയെന്നു സൂചന; യാത്രാ വിവരങ്ങളും ദുരൂഹം [NEWS]സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസിൽ സഞ്ചരിച്ച 8 പേർക്ക് കോവിഡ്; സ്ഥിരീകരണവുമായി റെയിൽവെ [NEWS]മൂന്നാറിൽ കർശന നിയന്ത്രണം; രണ്ടാഴ്ചത്തേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശനമില്ല [NEWS]

  വിദേശത്തു നിന്ന് എത്തിയതുകൊണ്ടു തന്നെ കോവിഡ് നിരീക്ഷണത്തിന് വിധേയനാവണമെന്ന് നാട്ടുകാരും പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരും ആവശ്യപ്പെട്ടെങ്കിലും നിരീക്ഷണത്തിലിരിയ്ക്കാന്‍ ഇയാള്‍ തയ്യാറായില്ല. വെളിയന്നൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നെങ്കിലും നടപടികളുണ്ടായില്ല. തുടര്‍ന്ന് ഡി.എം.ഒയ്ക്ക് നാട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു.

  ഡി.എം.ഒയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ ജോസഫിനെതിരായ പരാതി ശരിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് മാർച്ച് 25 വരെ ജോസഫ് ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദ്ദേശം നല്‍കി. ജോസഫിന്റെ സ്ഥാപനം അടച്ചിടുകയും സ്ഥാപനത്തിലെ തൊഴിലാളികള്‍ ഗൃഹനിരീക്ഷണത്തില്‍ കഴിയണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
  First published:
  )}