• HOME
 • »
 • NEWS
 • »
 • life
 • »
 • HEALTH INFERTILITY DOCTOR RAJU SHARES HIS PERSONAL EXPERIENCE

'അണ്ഡാശയത്തില്‍ കാന്‍സര്‍ ബാധിച്ച സാറയുടെ സ്വപ്നത്തെ മരുന്നുകളും റേഡിയേഷനും തളര്‍ത്തിയ നിമിഷം': ഡോക്ടറുടെ അനുഭവം

സ്വപ്നങ്ങളെ ചേര്‍ത്തു പിടിച്ച് ജീവിതം മാറ്റിയെഴുതാന്‍ വിധിയെ പ്രേരിപ്പിച്ച സാറയുടേയും വേണുവിന്റേയും കഥ പറയുകയാണ് വന്ധ്യതാരോഗ വിദഗ്ധനായ ഡോ.രാജു നായര്‍

Dr.Raju nair

Dr.Raju nair

 • Share this:
  സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ധൈര്യപ്പെടുന്നവന്റെ ഭാവനയിലാണ് പ്രതീക്ഷ ശയിക്കുന്നത്. സമൂഹത്തിന്റെ ചട്ടക്കൂടുകള്‍ പൊട്ടിച്ചെറിഞ്ഞ് തങ്ങളുടെ സ്വപ്‌നങ്ങളെ ചേര്‍ത്തു പിടിച്ചു ജീവിതം മാറ്റിയെഴുതാന്‍ വിധിയെ പ്രേരിപ്പിച്ച സാറയുടേയും വേണുവിന്റേയും കഥ പറയുകയാണ് വന്ധ്യത വിദഗ്ദ്ധനായ ഡോ. രാജു നായര്‍.

  പ്രണയത്തിന് ജാതിയുടേയും മതത്തിന്റേയും അളവുകോല്‍ നിശ്ചയിക്കാത്ത സാറയും വേണുവും എട്ട് മാസം മുമ്പാണ് വിവാഹം കഴിക്കുന്നത്. ആര്‍ത്തവത്തിലെ ചില ക്രമക്കേടുകള്‍ മൂലം പരിശോധന നടത്തിയപ്പോളാണ് സാറക്ക് അണ്ഡാശയത്തില്‍ ട്യൂമര്‍ ആണെന്നും, അതല്‍പ്പം വളര്‍ന്നു കാന്‍സര്‍ ആയിട്ടുണ്ടെന്നും മനസ്സിലായത്. ചികിത്സയുടെ ഭാഗമായി കൊടുക്കുന്ന മരുന്നുകളും റേഡിയേഷനും മൂലം അണ്ഡോല്പാദനും ബീജോല്പാദനവും തളര്‍ത്തിക്കളയുകയും  പ്രത്യുല്പാദനശേഷി ഇല്ലാതായി പോവുകയും ചെയ്യാം.

  ഈ അവസരത്തില്‍ കാന്‍സര്‍ ചികിത്സ നല്‍കുന്നതിന് മുന്‍പ് അണ്ഡവും മറ്റും ശീതീകരിച്ചു വയ്ക്കുകയും കാന്‍സര്‍ രോഗ ശമനത്തിന് ശേഷം അവയെ വീണ്ടും ഫലപ്രദമായി ഉപയോഗിക്കുകുയും ചെയുന്ന നൂതന ശാസ്ത്ര ശാഖയായ, നാട്ടില്‍ അധികം അറിയപ്പെടാത്ത എന്നാല്‍ അറിയപ്പെടേണ്ട "ഓണ്‍കോഫ്രീസിങ്" എന്ന  ചികിത്സാരീതിയാണ് സാറക്കാവശ്യമെന്നു പറഞ്ഞപ്പോള്‍ എല്ലാം നഷ്ടപ്പെട്ടെന്നു കരുതി എന്റടുത്തു വന്ന സാറയുടെ കണ്ണില്‍ ഒരു പ്രതീക്ഷയുടെ നാളം ഞാനപ്പോള്‍ കണ്ടു. അധികം വൈകാതെ അവര്‍  അണ്ഡം കാന്‍സര്‍ ഇല്ലാത്ത ഓവറിയില്‍ നിന്നും പുറത്തെടുത് ,ഐവിഫ് ചികിത്സാരീതിയില്‍ ഭ്രൂണം ഉണ്ടാക്കി ഫ്രീസ് ചെയ്തു.

  ഓപ്പറേഷന്‍ വഴി രണ്ട് ഓവറിയും നീക്കം ചെയ്ത സാറയെ ഒരു വര്‍ഷം കഴിഞ്ഞ് ഞാന്‍ കാണുമ്പോള്‍ രോഗത്തിന്റെ യാതൊരു തെളിവും ബാക്കിയില്ലെന്ന വാര്‍ത്തയുടെ കൂടെ ആ രണ്ടു കുടുംബങ്ങളും ഒന്നായി എന്നുള്ള സന്തോഷവും എന്നെ തേടിയെത്തി. പരിശോധനക്ക് ശേഷം സാറയുടെ ഗര്‍ഭപാത്രം അല്പം ചുരുങ്ങിപോയിരുന്നു. അണ്ഡോല്പാദനം നില്‍കുമ്പോള്‍ ഉണ്ടാകുന്ന ഒരു സ്വാഭാവിക പ്രതിഭാസം. മൂന്ന് മാസത്തെ ചികിത്സക്ക് ശേഷം ഗര്‍ഭപാത്രം പൂര്‍വ സ്ഥിതിയിലായപ്പോള്‍ ശീതീകരിച്ചു വച്ച ഭ്രൂണം അവളില്‍ നിക്ഷേപിച്ചു.

  ശേഷം പതിനാലാം ദിവസം ലാബ് റിസള്‍ട്ട് പേജില്‍ കയറി നോക്കിയപ്പോള്‍ ഫലം പോസിറ്റീവ്.." ഗുഡ് ന്യൂസ്".. ഞാന്‍ പറഞ്ഞത് കേട്ടപ്പോള്‍ കണ്ണുകളില്‍, സന്തോഷത്തിന്റെ ഈറനണിഞ്ഞു കൊണ്ടു തന്റെ എല്ലാ പ്രതിസന്ധികളിലും ഒപ്പം നിന്ന വേണുവിന്റെ കൈകള്‍ മുറുക്കി പിടിച്ചു സാറ പറഞ്ഞു, നന്ദി ഡോക്ടര്‍, ഒരുപാട് നന്ദി..

  സ്ത്രീയുടെ പൂര്‍ണത മാതൃത്വം എന്ന സങ്കല്പത്തെ പ്രാപ്തയാക്കാന്‍ സാറയെ സഹായിച്ചെന്ന സന്തോഷത്തില്‍ വീട്ടിലെത്തിഞാന്‍ കണ്ട സിനിമയും ' സാറ''.. രാവിലെ മുതല്‍ കേള്‍ക്കുന്ന ആ ''ഗുഡ്ന്യൂസ്'' ചിലരില്‍ ഉണ്ടാക്കുന്ന പരിഭവങ്ങളും, ഭൂണഹത്യ ഉണ്ടാക്കുന്ന മനോവിഷമവും, മതങ്ങള്‍ നിര്‍മിക്കുന്ന വേലിക്കെട്ടുകളുമെല്ലാം അവതരിപ്പിക്കുന്ന ആ സിനിമയില്‍, മാതൃത്വത്തെ മഹത്വവല്‍ക്കരിക്കുന്നതിനോടൊപ്പം സ്ത്രീകളുടെ ഇഷ്ട പാതയിലേക്ക് പോകാന്‍ ധൈര്യപ്പെടുന്നവരെ അവഹേളിക്കുകയും ചെയ്യുന്ന സമൂഹത്തിന് കൊടുക്കാവുന്ന ഒരു നല്ല സന്ദേശം ഉണ്ട്.
  പക്ഷെ ഞാന്‍ വീണ്ടും കാതോര്‍ത്തിരിക്കും .. അതെ എനിക്കിതൊരു ''ഗുഡ്‌ന്യൂസ്'' തന്നെ ആണ് .
  Published by:Karthika M
  First published:
  )}