നാരുകളടങ്ങിയ ഭക്ഷണങ്ങളുടെ ഗുണങ്ങളിതാ

news18india
Updated: May 29, 2018, 1:21 PM IST
നാരുകളടങ്ങിയ ഭക്ഷണങ്ങളുടെ ഗുണങ്ങളിതാ
  • Share this:
ഡയറ്റീഷ്യന്മാരും ന്യൂട്രീഷ്യന്മാരും ഫിറ്റ്നെസ് വിദഗ്ധരും എന്നുവേണ്ട ഡോക്ടർമാർവരെ നാരുകളടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് ആവർത്തിച്ച് പറയുന്നു. നാരുകളടങ്ങിയ ഭക്ഷണം കഴിക്കേണ്ടതിന് നിരവധി കാരണങ്ങളുണ്ട്. എല്ലാ നാരുകളും ഒരു പോലെയല്ലെന്നാണ് വിദഗ്ധർ പറയുന്നത്. വിവിധ തരത്തിലുള്ള നാരുകളാണുള്ളതെന്നും അവയ്ക്ക് വിവിധ തരം ഗുണങ്ങളാണ് ഉള്ളതെന്നും വിദഗ്ധർ പറയുന്നു.

കുടലിന്റെ ആരോഗ്യം വർധിപ്പിക്കുന്നു

ശരീരത്തിലെ സൂക്ഷ്മാണു വ്യവസ്ഥയെ നിലനിർത്തി കുടലിന്റ ആരോഗ്യം വർധിപ്പിക്കുന്നതിന് നാരുകളടങ്ങിയ ഭക്ഷണം സഹായിക്കുന്നു. അതേസമയം ശരീരത്തിലടങ്ങിയിട്ടുള്ള നല്ല സൂക്ഷ്മാണുക്കൾക്ക് വെള്ളത്തിൽ ലയിക്കാത്ത നാരുകളെ വേണ്ടവിധം ഉപയോഗിക്കാൻ കഴിയുന്നില്ല. എന്നാൽ വെള്ളത്തിൽ ലയിക്കുന്ന നാരുകളെ ഉപയോഗിക്കാൻ കഴിയുന്നു.

ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു

നാരുകൾ ധാരാളമടങ്ങിയ ഭക്ഷണ പദാർഥങ്ങൾ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കലോറിയുടെ ഉപഭോഗം കുറയ്ക്കുന്നതിലൂടെയും കുടലിലെ വെള്ളം കുറച്ച് നീണ്ട നേരം നിങ്ങളെ ഊർജസ്വലരായി നിൽക്കാൻ സഹായിക്കുന്നതിലൂടെയുമാണ് ശരീരഭാരം കുറയ്ക്കുന്നത്. വെള്ളത്തിൽ ലയിക്കുന്ന നാരുകളാണ് ശരീരഭാരം കുറയ്ക്കുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നുനാരുകളടങ്ങിയ ഭക്ഷണത്തിൽ ഗ്ലൈസമിക് കുറവായതിനാൽ രക്തത്തില പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇവയ്ക്ക് കഴിയുന്നു.

മലബന്ധം തടയുന്നു
നാരുകൾ ധാരാളമടങ്ങിയ ഭക്ഷണ പദാർഥങ്ങൾ മലബന്ധം തടയുന്നതിന് സഹായിക്കുന്നു. മലത്തിൽ ജലത്തിന്റെ അളവ് വർധിപ്പിക്കുന്ന നാരുകളാണ് ഇതിന് സഹായിക്കുന്നത്. എന്നാൽ മലത്തിലെ ജലാംശം കുറയ്ക്കുന്ന നാരുകൾ മലബന്ധത്തിന് കാരണമാകുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 29, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍