നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • Insomnia | ഉറക്കക്കുറവ് നിങ്ങളെ നയിക്കുക മാരക രോഗങ്ങളിലേക്ക്; മസ്തിഷ്ക  രക്തസ്രാവം ഉണ്ടാകാൻ സാധ്യതയെന്ന് പഠനം

    Insomnia | ഉറക്കക്കുറവ് നിങ്ങളെ നയിക്കുക മാരക രോഗങ്ങളിലേക്ക്; മസ്തിഷ്ക  രക്തസ്രാവം ഉണ്ടാകാൻ സാധ്യതയെന്ന് പഠനം

    ഉറക്കമില്ലായ്മ രക്തക്കുഴലുകൾക്ക് വീക്കം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠന റിപ്പോർട്ടുകൾ

    • Share this:
      ഉറക്കം ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ കാര്യമാണ്. ഉറക്കക്കുറവ് പല മാരകമായ അവസ്ഥയിലേക്കും നിങ്ങളെ നയിച്ചേക്കാം. ഉറക്കമില്ലായ്മ രക്തക്കുഴലുകൾക്ക് വീക്കം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠന റിപ്പോർട്ടുകൾ.

      ഉറക്കമില്ലായ്മയും മസ്തിഷ്ക രക്തസ്രാവവും തമ്മിൽ വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നതായാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. നിങ്ങൾക്ക് ഉറക്കം ഇല്ലാത്ത അവസ്ഥയുണ്ടെങ്കിൽ അത് തീർച്ചയായും നിങ്ങളെ നയിക്കുക മാരക രോഗങ്ങളിലേയ്ക്കായിരിക്കും. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ ഉറക്കക്കുറവ് ഉണ്ടാക്കിയേക്കാവുന്ന മസ്തിഷ്ക രക്തസ്രാവത്തിന്റെ അപകട സാധ്യതകളെക്കുറിച്ച് നടത്തിയ ഗവേഷണത്തിന്റെ റിപ്പോർട്ട് അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു.

      സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലെ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിൽ അസോസിയേറ്റ് പ്രൊഫസറായ ഡോ. സൂസന്ന സി. ലാർസണാണ് പ്രബന്ധത്തിന്റെ പ്രധാന രചയിതാവ്. സൂസന്ന ലാർസൺ നടത്തിയ ഗവേഷണത്തിന് ധനസഹായം നൽകിയത് സ്വീഡിഷ് റിസർച്ച് കൗൺസിൽ ഫോർ ഹെൽത്ത്, വർക്കിംഗ് ലൈഫ് ആൻഡ് വെൽഫെയർ, സ്വീഡിഷ് ഹാർട്ട്-ലംഗ് ഫൗണ്ടേഷൻ, സ്വീഡിഷ് റിസർച്ച് കൗൺസിൽ എന്നിവയാണ്. വില്ലെ കാർഹുനെൻ (പിഎച്ച്ഡി), മാർക്ക് കെ. ബക്കർ (എംഎസ്‌സി), യെന്റെ എം. റൂയിഗ്രോക്ക് (പിഎച്ച്ഡി), ഡിപെന്ദർ ഗിൽ (പിഎച്ച്ഡി) എന്നിവരാണ് പ്രബന്ധത്തിന്റെ സഹ രചയിതാക്കൾ.

      മുതിർന്ന വ്യക്തികളിൽ 3%ലധികം പേർക്ക് തലച്ചോറിലെ ധമനി വീക്കവും രക്തക്കുഴലുകൾക്ക് തകരാറുകളുമുണ്ടെന്ന് ഗവേഷകർ നടത്തിയ പഠനം അവകാശപ്പെടുന്നു. എന്നാൽ അവ പൊട്ടി രക്തസ്രാവമുണ്ടാകാനുള്ള സാധ്യത വളരെ വിരളമാണ്. കാരണം ധമനി വീക്കം ഉണ്ടായവരിൽ അഞ്ച് ശതമാനം പേരിൽ മാത്രമേ രക്തക്കുഴൽ പൊട്ടി രക്തസ്രാവം ഉണ്ടാകാൻ സാധ്യതയുള്ളൂ. എന്നാൽ ഈ അഞ്ച് ശതമാനത്തിൽ രണ്ടര ശതമാനം ആളുകളിൽ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. ധമനി വീക്കം പലപ്പോഴും തലച്ചോറിലെ രക്തസ്രാവം എന്നറിയപ്പെടുന്ന സബ്അരക്നോയിഡ് രക്തസ്രാവത്തിന് (SAH) കാരണമാകുന്നു.

      എന്താണ് സബ്അരക്നോയിഡ് രക്തസ്രാവം എന്ന് നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും. മസ്തിഷ്കത്തിൽ സംഭവിക്കുന്ന ഒരുതരം സ്ട്രോക്ക് ആണ് ഇത്. തലച്ചോറിലെ ധമനി വീങ്ങുകയും പൊട്ടുകയും ചെയ്യുമ്പോൾ തലച്ചോറിനും തലയോട്ടിക്കും ഇടയിലുള്ള ഇടം രക്തം കൊണ്ട് നിറയുന്ന അവസ്ഥയാണിത്. രക്തക്കുഴൽ പൊട്ടാറായ അവസ്ഥ വളരെ മാരകമാണ്‌. അതിനാൽ ഈ വീക്കം തടയാൻ സഹായിക്കുന്ന ഘടകങ്ങൾ വളരെ നേരത്തെ തിരിച്ചറിയുന്നത് പ്രധാനമാണ് എന്ന് ലാർസൺ പറഞ്ഞു.

      പുകവലി ഒപ്പം ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയവ ധമനി വീക്കത്തിന് കാരണമാകാറുണ്ട്. ഉറക്കം, ശാരീരിക പ്രവർത്തനങ്ങൾ, ശരീരത്തിലെ കൊളസ്ട്രോൾ, വൃക്കകളുടെ പ്രവർത്തനം, ബോഡി മാസ് ഇൻഡക്സ് (ബിഎംഐ), രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, ടൈപ്പ് 2 പ്രമേഹം, രക്തസമ്മർദ്ദം, കാപ്പി കുടിക്കുന്ന ശീലം എന്നിവ ധമനി വീക്കവുമായി ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്നതായും പഠനത്തിൽ ഗവേഷകർ പറയുന്നു. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കാർക്ക് മസ്തിഷ്ക രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയാണെന്നും പ്രബന്ധത്തിൽ പറയുന്നു.
      Published by:Karthika M
      First published:
      )}