ഇന്ന് ലോക ചായ ദിനം| ഹൃദ്രോഗം മുതൽ കാൻസർ വരെ തടയും; ചായ അത്ര നിസ്സാരക്കാരനല്ല

ബ്ലാക്ക് ടീ, ഗ്രീൻ ടീ അങ്ങനെ എന്തുമായിക്കൊള്ളട്ടെ വെറുമൊരു പാനീയം മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളും ചായ നൽകുന്നുണ്ട്

News18 Malayalam | news18-malayalam
Updated: May 21, 2020, 11:46 AM IST
ഇന്ന് ലോക ചായ ദിനം| ഹൃദ്രോഗം മുതൽ കാൻസർ വരെ തടയും; ചായ അത്ര നിസ്സാരക്കാരനല്ല
news18
  • Share this:
ചായപ്രേമികൾക്ക് എന്നും ചായ ദിനമാണല്ലോ, എന്തിനാണ് പ്രത്യേകിച്ച് ഒരു ദിനം. എങ്കിലും അറിവിലേക്കായി പറയാം, ഇന്ന് ലോകചായദിനം. കഴിഞ്ഞ വർഷമാണ് മെയ് 21 ലോക ചായദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്.

ചായ ഇഷ്ടമില്ലാത്തവരുണ്ടെങ്കിലും ചായപ്രേമികളാണ് ലോകത്ത് കൂടുതൽ. ബ്ലാക്ക് ടീ, ഗ്രീൻ ടീ അങ്ങനെ എന്തുമായിക്കൊള്ളട്ടെ വെറുമൊരു പാനീയം മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങളും ചായ നൽകുന്നുണ്ട്.

ഹൃദയാരോഗ്യം

ഹൃദ്രോഗങ്ങൾ, സ്ട്രോക്ക് എന്നിവ തടയാൻ ചായ കുടി ഒരു പരിധി വരെ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഗ്രീൻ ടീ ആണ് കൂടുതൽ ഉത്തമം. ശ്വസതടസ്സം, ബ്ലഡ് പ്ലഷര്‍ എന്നിവ തടയാൻ ഉത്തമമാണ് ഗ്രീൻ ടീ. മാത്രമല്ല, ശരീരത്തിലെ കൊളസ്ട്രോൾ നിയന്ത്രിച്ച് ഹൃദയാഘാത സാധ്യത കുറയ്ക്കാനും ഗ്രീൻ ടീ സഹായിക്കുന്നു.

പ്രതിരോധ ശേഷി

ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ ഉത്തമമാണ് ചായ. പ്രത്യേകിച്ച് ഹെർബൽ ടീ. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് പ്രതിരോധശേഷി വർധിപ്പിക്കുന്നു. ഗ്രീന്‍ടീയിലടങ്ങിയിട്ടുള്ള പോളിഫെനോളും ഫ്‌ലാവനോയ്ഡുകളും നിങ്ങളില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കും.

'ചിലരെ വിശേഷിപ്പിക്കാൻ ഭാഷയിലെ വാക്കുകൾ മതിയാകില്ല': മോഹന്‍ലാലിന് ആശംസകളുമായി ഷാജി കൈലാസ്
‌‌
തുളസിച്ചായയും പ്രതിരോധശേഷി വർധിപ്പിക്കാൻ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയൽ, ആന്റിഫംഗൽ, ആന്റിഓക്‌സഡന്റ് ഘടകങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കാൻ ഉത്തമമെന്ന് ആയുർവേദത്തിലും പറയുന്നുണ്ട്.

ശരീരഭാരം കുറക്കാൻ

ചായ കുടി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങളുണ്ട്. ‌

ഡയബറ്റിസ്

ഗ്രീൻ ടീ ശീലമാക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും പ്രമേഹത്തെ തടയുന്നതിനും സഹായകരമാണ്. ടൈപ്പ് 2 പ്രമേഹം തടയാൻ, ഗ്രീൻ ടീ, ബ്ലാക്ക് ടീ, ഊലോങ് ടീ എന്നിവയിലെല്ലാം ധാരളമായി അടങ്ങിയിട്ടുള്ള പോളിഫെനോൾ, ആന്റി ഓക്സിഡന്റ് ഘടകങ്ങൾ സഹായകരമാണെന്ന് പഠനങ്ങൾ പറയുന്നു.
ബംഗാളിൽ നാശം വിതച്ച് ഉംഫുൻ ചുഴലിക്കാറ്റ്: 12 മരണം; കൊൽക്കത്തയിൽ വൈദ്യുതി വിതരണം താറുമാറായി 

കാൻസർ

ഗ്രീൻ ടീയിലെ പോളിഫെനോൾ കാൻസർ പോലുള്ള മാരക രോഗങ്ങളെ ചെറുക്കുന്നതിനും ഗുണകരമാണെന്ന് പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ചർമ്മ സംരക്ഷണത്തിനൊപ്പം ഗ്രീന്‍ടീ ചര്‍മ്മത്തെ ബാധിക്കുന്ന കാന്‍സര്‍ തടയാനും സഹായിക്കുന്നു.

മാനസിക സംഘർഷം കുറയ്ക്കാൻ

ഗ്രീൻ ടീയിലെ പോളിഫെനോള്‍സ് മാനസിക സംഘർഷം കുറയ്ക്കും. ഗ്രീൻ ടീയിലെ ആന്റിഓക്സിഡന്റുകൾ ശരീരത്തെ ഉത്തേജിപ്പിക്കുന്നു.

24 മണിക്കൂറിനിടെ 5609 പോസിറ്റീവ് കേസുകൾ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,12,359 [NEWS]
First published: May 21, 2020, 11:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading