നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • കോവിഡ് 19 വാർത്തകൾ നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ? മറികടക്കാൻ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന

  കോവിഡ് 19 വാർത്തകൾ നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ? മറികടക്കാൻ നിർദേശങ്ങളുമായി ലോകാരോഗ്യ സംഘടന

  കോവിഡ് 19 വൈറസ് ബാധിതരെ 'കോവിഡ് 19 കേസ്', 'കോവിഡ് 19 ഇര', 'കോവിഡ് 19 ബാധിച്ച കുടുംബം' അല്ലെങ്കിൽ രോഗബാധിതർ എന്നിങ്ങൻെ ലേബൽ നൽകി മാറ്റി നിർത്തരുത്.

  • News18
  • Last Updated :
  • Share this:
   ഓരോ ദിവസവും ആശങ്ക ഉയർത്തുന്ന വാർത്തകളാണ് കോവിഡ് 19നെക്കുറിച്ച് പുറത്തു വരുന്നത്. ആഗോള തലത്തില്‍ വ്യാപിച്ച ഈ വൈറസിനെ മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിക്കുകയും ചെയ്തു.  ഔദ്യോഗികമായികോവിഡ് 19 എന്നു വിളിക്കുന്ന കൊറോണ ആളുകളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നുണ്ടോ? ഇങ്ങനെ ചിന്തിക്കുന്നവരുണ്ടെങ്കിൽ ലോകാരോഗ്യ സംഘടന (WHO) നൽകുന്ന ഉത്തരം അതെ എന്നാണ്.

   അസുഖം വരാതെ തന്നെ കൊറോണയുടെ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്നവരും ഉണ്ടെന്നാണ് WHO പറയുന്നത്. കൊറോണ എന്ന മഹാമാരി ജനങ്ങളുടെ മാനസികാവസ്ഥയെ എത്രത്തോളം ബാധിക്കുന്നു, ഇതിനെ എങ്ങനെ മറികടക്കാം എന്നിങ്ങനെ വിവരങ്ങൾ ഉള്‍പ്പെടുത്തി മാർഗനിർദേശ രേഖ പുറത്തുവിട്ടിരിക്കുകയാണ് സംഘടന. സുപ്രധാനമായ പല കാര്യങ്ങളിലും ഊന്നൽ നൽകുന്നതാണ് നിർദേശങ്ങൾ.

   വംശീയത കലര്‍ത്തരുത്

   വിവിധ രാജ്യങ്ങളില്‍ കൊവിഡ് 19 വ്യാപിച്ചിട്ടുണ്ട്. അതിനെ ദേശീയതയുമായോ വംശീയതയുമായി ബന്ധിപ്പിക്കാൻ ശ്രമിക്കരുത്. ബാധിക്കപ്പെട്ട എല്ലാവരോടും സഹാനുഭൂതി പ്രകടിപ്പിക്കണം അത് ഏത് രാജ്യക്കാരായാലും. എന്തെങ്കിലും തെറ്റു ചെയ്തിട്ടില്ല ആളുകൾക്ക് വൈറസ് ബാധിച്ചിരിക്കുന്നത്. അവർക്ക് നമ്മുടെ പിന്തുണയാണ് വേണ്ടത്. ദയയും അനുകമ്പയുമാണ് നൽകേണ്ടത്.

   ചൈനയിലെ വുഹാനിലെ ഒരു മത്സ്യമാർക്കറ്റാണ് കോവിഡ് 19 ഉദ്ഭവ സ്ഥാനം എന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ഏഷ്യൻ വംശജർക്ക് നേരെ വംശീയമായ തരത്തിൽ വേർതിരിവുകൾ ഉയർന്നിരുന്നു. ആ സാഹചര്യത്തിലാണ് ഇത്തരമൊരു നിർദേശം.

   വൈറസ് ബാധിതരെന്ന് ലേബൽ ചെയ്യരുത്

   കോവിഡ് 19 വൈറസ് ബാധിതരെ 'കോവിഡ് 19 കേസ്', 'കോവിഡ് 19 ഇര', 'കോവിഡ് 19 ബാധിച്ച കുടുംബം' അല്ലെങ്കിൽ രോഗബാധിതർ എന്നിങ്ങൻെ ലേബൽ നൽകി മാറ്റി നിർത്തരുത്. അവർ കോവിഡ് 19 ബാധിതരാണ്. അല്ലെങ്കിൽ കോവിഡ് 19 ചികിത്സയിൽ കഴിയുന്നവരാണ് അതുമല്ലെങ്കിൽ വൈറസിൽ നിന്ന് മുക്തി നേടിക്കൊണ്ടിരിക്കുന്നവരാണ് എന്നിങ്ങനെ വേണം പറയാൻ. രോഗമുക്തി നേടിയ ശേഷം ജോലി, കുടുംബം, പ്രിയപ്പെട്ടവർ എന്നിങ്ങനെ അവരുടെ ജീവിതം സാധാരണ നിലയിലേക്കാകും. കോവിഡ് 19 ബാധിതൻ എന്ന മുദ്രകുത്തി വേർതിരിച്ച് നിർത്താതിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

   കൊറോണയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വായിക്കണമെന്ന് നിർബന്ധമില്ല

   ഒരു അസുഖം വരുമ്പോൾ അതുമായി ബന്ധപ്പെട്ട് നൂറുകണക്കിന് വാർത്തകളും ലേഖനങ്ങളും പ്രത്യക്ഷപ്പെടും. എന്നാൽ എല്ലാം തപ്പിയെടുത്ത് വായിക്കണമെന്ന് ഒരു നിർബന്ധവുമില്ല. അവ്യക്തമായ വാർത്തകൾ വായിച്ച് സ്വയം അസ്വസ്ഥത വിളിച്ചു വരുത്താതിരിക്കാൻ ശ്രമിക്കണം. ഇത്തരത്തിലുള്ള വാർത്തകൾ വായിക്കുന്നത് കുറയ്ക്കുക.

   നിങ്ങളെ അസ്വസ്ഥരും പരിഭ്രാന്തരും ആക്കുന്ന വാർത്തകൾക്ക് ചെവി കൊടുക്കാതിരിക്കുക. വിശ്വാസ്തമായ ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ അന്വേഷിക്കുക. യാഥാര്‍ഥ്യങ്ങൾ വിശ്വസിക്കുക അഭ്യൂഹങ്ങളും തെറ്റായ വിവരങ്ങളും അല്ല.
   എല്ലാത്തിനും ഉപരിയായി നമ്മളുടെയും നമ്മുടെ പ്രിയപ്പെട്ടവരുടെയും സുരക്ഷ ഉറപ്പാക്കാനായുള്ള മാര്‍ഗ്ഗങ്ങൾ സ്വീകരിക്കുക.   You may also like:'COVID19 LIVE Updates;പത്തനംതിട്ടയിൽ 9 പേർക്ക് കൂടി കോവിഡ് ഇല്ലെന്ന് സ്ഥിരീകരണം
   [NEWS]
   പതിമൂന്നുകാരന്റെ മരണം കൊലപാതകമെന്ന് പൊലീസ് ; അമ്മയും കാമുകനും അറസ്റ്റിൽ
   [PHOTO]
   കോവിഡ് 19: ഉപഭോക്താക്കള്‍ കുറയുന്നു; ഉപജീവനത്തിനായി നട്ടംതിരിഞ്ഞ് പശ്ചിമബംഗാളിലെ ലൈംഗികത്തൊഴിലാളികൾ
   [NEWS]
   First published:
   )}