• HOME
 • »
 • NEWS
 • »
 • life
 • »
 • Hearing | മരുന്ന് കൊണ്ട് കേൾവിശക്തി വീണ്ടെടുക്കാൻ കഴിയുമോ? പുതിയ ചികിത്സാരീതി പരീക്ഷണ ഘട്ടത്തിൽ

Hearing | മരുന്ന് കൊണ്ട് കേൾവിശക്തി വീണ്ടെടുക്കാൻ കഴിയുമോ? പുതിയ ചികിത്സാരീതി പരീക്ഷണ ഘട്ടത്തിൽ

കേള്‍വി ശക്തി നഷ്ടപ്പെടുന്നവര്‍ക്ക് ചെവിയില്‍ വെയ്ക്കാവുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ മാത്രമാണ് നിലവിലുള്ള പരിഹാര മാർഗം. എന്നാൽ ഇപ്പോൾ ഇതാ ഒരു അമേരിക്കന്‍ കമ്പനി കേൾവിക്കുറവിന് ഒരു ചികിത്സാരീതി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

 (Credits: Shutterstock)

(Credits: Shutterstock)

 • Share this:
  നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇടയില്‍ കേള്‍വിശക്തി കുറഞ്ഞ ആളുകളെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന ആളുകൾക്ക് പലപ്പോഴും ഇതുമൂലം ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വരികയും വളരെയധികം വിഷമം അനുഭവിക്കേണ്ടി വരികയും ചെയ്തിട്ടുണ്ടാകാം

  കേള്‍വി ശക്തി നഷ്ടപ്പെടുന്നവര്‍ക്ക് (deafness) ചെവിയില്‍ വെയ്ക്കാവുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ മാത്രമാണ് നിലവിലുള്ള പരിഹാര മാർഗം. എന്നാൽ ഇപ്പോൾ ഇതാ ഒരു അമേരിക്കന്‍ കമ്പനി കേൾവിക്കുറവിന് ഒരു ചികിത്സാരീതി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. റീജനറേറ്റീവ് മെഡിസിന്‍ (regenerative medicine) എന്ന ആശയത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഈ മരുന്ന് ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. കേള്‍വിക്ക് ആവശ്യമായ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയാണ് ഈ മരുന്നിന്റെ ലക്ഷ്യം. ഫ്രീക്വന്‍സി തെറാപ്പ്യൂട്ടിക്സ് (frequency therapeutics) എംഐടിയുമായി (MIT) ചേര്‍ന്നാണ് മരുന്ന് വികസിപ്പിക്കുന്നത്. പഠനത്തിന്റെ ഭാഗമായി ആദ്യമായി പ്രസിദ്ധീകരിച്ച ക്ലിനിക്കല്‍ ട്രയല്‍ ഫലങ്ങള്‍ ആത്മവിശ്വാസം നല്‍കുന്നതാണെന്ന് ഗവേഷകർ വ്യക്തമാക്കി. 200 പേർക്കിടയിൽ മൂന്ന് വ്യത്യസ്ത ക്ലിനിക്കല്‍ പഠനങ്ങളാണ് ഗവേഷകര്‍ നടത്തിയത്. ഇതിലൂടെ സംഭാഷണങ്ങള്‍ കേള്‍ക്കാനും മനസ്സിലാക്കാനും അവര്‍ക്ക് കഴിഞ്ഞുവെന്ന് കണ്ടെത്തി.

  ഇവരില്‍ ചിലര്‍ക്ക് 30 വര്‍ഷമായി കേള്‍വിശക്തി ഇല്ലായിരുന്നു. എന്നാല്‍ പരീക്ഷണത്തിന് ശേഷം അവര്‍ ഒരു തിരക്കേറിയ റെസ്റ്റോറന്റിൽ പോയെന്നും അവിടെ വെച്ച് അവരുടെ കുട്ടികള്‍ പറയുന്നത് കേള്‍ക്കാന്‍ കഴിഞ്ഞുവെന്നും എംഐടി ഇന്‍സ്റ്റിറ്റ്യൂട്ട് സഹ സ്ഥാപകന്‍ റോബര്‍ട്ട് ലാംഗര്‍ പറഞ്ഞു.

  Also Read- Astrology | പ്രണയിക്കുന്നവരുമായി കൂടുതൽ സമയം ചെലവഴിക്കും; അതിഥികളെത്തും; ഇന്നത്തെ ദിവസഫലം

  മനുഷ്യരിൽ കേള്‍വിയെ സഹായിക്കുന്ന ചെവിയ്ക്കുള്ളിലെ രോമകോശങ്ങളെ (hair cells) ലക്ഷ്യമിട്ടാണ് ഈ ചികിത്സ. '' ഓരോ കോക്ലിയയിലും 15,000 രോമകോശങ്ങളോടെയാണ് മനുഷ്യര്‍ ജനിക്കുന്നത്. അത്തരം കോശങ്ങള്‍ കാലക്രമേണ നശിക്കുകയും പിന്നീട് പുനരുജ്ജീവിക്കാതിരിക്കുകയും ചെയ്യുന്നു'' എന്ന് ഗവേഷണം നടത്തുന്ന ബയോടെക്നോളജി കമ്പനി വിശദീകരിക്കുന്നു. മരുന്നിന്റെ ചെറിയ തന്മാത്രകള്‍ ചെവിയ്ക്ക് അകത്തേയ്ക്ക് കുത്തിവെച്ച് ഈ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ അനുവദിക്കാനാണ് ക മ്പനി ലക്ഷ്യമിടുന്നത്.  ചികിത്സ ജീന്‍ തെറാപ്പി (gene therapy) ചികിത്സകളേക്കാള്‍ ഗുണം ചെയ്യുമെന്നും ഗവേഷകര്‍ വിശ്വസിക്കുന്നു.

  ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 250 കോടി ജനങ്ങളാണ് ലോകത്ത് ബധിരത അനുഭവിക്കുന്നത്. ലോക ജനസംഖ്യയുടെ നാലില്‍ ഒരാള്‍ക്ക് കേള്‍വി തകരാറുണ്ടാകുമെന്നാണ് സംഘടനയുടെ വിലയിരുത്തല്‍. അതിനാല്‍ കേള്‍വി കുറവ് എന്നത് അതീവ ഗൗരവതരമായ സാമൂഹിക അവസ്ഥയായി കണക്കാക്കാം. പഠന സംബന്ധമായ ബുദ്ധിമുട്ടുകള്‍, തൊഴില്‍പരമായ തടസ്സങ്ങള്‍, ഒറ്റപ്പെടല്‍ തുടങ്ങി അനേകം പ്രത്യാഘാതങ്ങളെയാണ് കേള്‍വിക്കുറവ് അനുഭവിക്കുന്നവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ഈ സാഹചര്യത്തിലാണ് കേള്‍വിക്കുറവിനെ കുറിച്ച് ലോകവ്യാപകമായി ബോധവത്കരണം നടത്തുവാനും ഇതിനെ അതിജീവിക്കാന്‍ സഹായകരമാകുന്ന ഇടപെടലുകള്‍ നടത്താനുമായി ലോകാരോഗ്യ സംഘടന എല്ലാ വര്‍ഷവും മാര്‍ച്ച് 3-ാം തിയതി ലോക കേള്‍വി ദിനമായി പ്രഖ്യാപിച്ചത്.
  Published by:Rajesh V
  First published: