• HOME
  • »
  • NEWS
  • »
  • life
  • »
  • Sweets | ഭക്ഷണത്തിന് മുമ്പ് മധുരം കഴിക്കുന്നത് നല്ലതോ ചീത്തയോ? വിദഗ്ദർ പറയുന്നത് ഇങ്ങനെ

Sweets | ഭക്ഷണത്തിന് മുമ്പ് മധുരം കഴിക്കുന്നത് നല്ലതോ ചീത്തയോ? വിദഗ്ദർ പറയുന്നത് ഇങ്ങനെ

മധുരം കഴിക്കുന്നത് നിങ്ങളെ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.

  • Share this:
    നന്നായി ഭക്ഷണം കഴിച്ചതിന് ശേഷം മധുരം കഴിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. സദ്യ കഴിച്ച് കഴിഞ്ഞിട്ടാണ് നാം പൊതുവിൽ മധുരം (Sugar) കഴിക്കുക. വിവാഹ പാർട്ടികളിലും ഹോട്ടലുകളിലെ വലിയ ഭക്ഷണ വിരുന്നുകളിലുമൊക്കെ നമുക്ക് ഭക്ഷണം കഴിഞ്ഞ് മധുരം കഴിക്കാൻ തന്നെയാണ് താൽപര്യം. ഇത് കൂടാതെ അർധരാത്രിയിൽ മധുരം കഴിക്കാൻ വല്ലാതെ ആഗ്രഹം തോന്നുന്നുവരുമുണ്ട്. മധുരം കഴിച്ചാൽ നിങ്ങളിൽ ഡോപോമൈൻ (Dopamine) എന്ന ഹോർമോൺ പ്രവർത്തിക്കുകയും നിങ്ങൾക്ക് വല്ലാത്ത സന്തോഷവും ഊർജ്ജസ്വലതയുമൊക്കെ തോന്നുകയും ചെയ്യും.

    ഇത് കൊണ്ടാണ് പുലർച്ചെ മൂന്ന് മണിക്കൊക്കെ ചെറിയ വിശപ്പ് തോന്നി എണീറ്റാൽ നിങ്ങൾ ഒരു ചോക്ലേറ്റ് ബാർ കഴിക്കാൻ ആഗ്രഹിക്കുന്നത്. അതിലടങ്ങിയ രാസപദാർഥങ്ങൾ നിങ്ങളിലെ ഡോപോമൈനെ ഉത്തേജിപ്പിക്കും. കാരറ്റോ ആപ്പിളോ ഒക്കെ കഴിച്ചാലും ഈ സമയത്ത് വിശപ്പിന് ഒരാശ്വാസം തോന്നും. പക്ഷേ, നിങ്ങളപ്പോഴും തിരയുക ചോക്ലേറ്റ് തന്നെയായിരിക്കും. എന്നാൽ ഭക്ഷണം കഴിച്ചിതിന് ശേഷം മധുരം കഴിക്കുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ലെന്നാണ് ഗവേഷകർ പറയുന്നത്. ഇത് വരെയുള്ള ഭക്ഷണരീതി ഒന്ന് മാറ്റിപ്പിടിക്കുന്നതായിരിക്കും നല്ലതെന്ന് അർഥം.

    ഹെവി മീലിന് ശേഷം മധുരം കഴിക്കുന്നത് നിങ്ങളെ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട അസുഖങ്ങൾ വർധിക്കാൻ അമിതമായി മധുരം കഴിക്കുന്നത് കാരണമാകും. പൊണ്ണത്തടി, അമിതമായ രക്തപ്രവാഹം, അസ്വസ്ഥത തുടങ്ങിയവയൊക്കെ ഇത് മൂലമുണ്ടാവാം. അമിതമായി മധുരം കഴിക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യത്തെ പൂർണമായും താറുമാറാക്കാനും സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു.

    നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ആയുർവേദം പരിഹാരമാവാറുണ്ട്. മധുരവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രശ്ങ്ങൾക്കും അവിടെ പരിഹാരമുണ്ട്. ആയുർവേദ മേഖലയിൽ നടന്ന പുതിയ ഗവേഷണങ്ങൾ പ്രകാരം ഭക്ഷണത്തിന് മുമ്പ് മധുരം കഴിക്കുന്നതാണ് നല്ലത്. ഭക്ഷണത്തിന് ശേഷം മധുരം കഴിച്ചാൽ എന്തെല്ലാം ബുദ്ധിമുട്ടുകൾക്കാണ് സാധ്യതയെന്നും ഗവേഷകർ വിശദീകരിക്കുന്നുണ്ട്.

    ഭക്ഷണത്തിന് ശേഷം മധുരം കഴിച്ചാൽ ശരീരത്തിലെ ദഹനവ്യവസ്ഥയെ അത് പ്രതികൂലമായി ബാധിക്കും. ഭക്ഷണ പദാർഥങ്ങൾ ശരീരത്തിനുള്ളിൽ വെച്ച് വിഘടിക്കുന്നത് വൈകും. എന്നാൽ ഭക്ഷണത്തിന് മുമ്പ് മധുരം കഴിക്കുകയാണെങ്കിൽ അത് നിങ്ങളുടെ ദഹനവ്യവസ്ഥയെ കൂടുതൽ സഹായിക്കുകയാണ് ചെയ്യുക. മധുരം കഴിക്കുന്നത് അവസാനത്തേത്തിലേക്ക് മാറ്റിവെക്കുന്തോറും നിങ്ങളുടെ ദഹനം വൈകാനുള്ള സാധ്യത വർധിക്കുകയാണ് ചെയ്യുക. എന്നാൽ ഭക്ഷണത്തിന് മുമ്പ് മധുരം കഴിച്ചാൽ അത് വായിലെ രസമുകുളങ്ങളെ ഉത്തേജിപ്പിക്കുകയും നിങ്ങൾക്ക് ആസ്വദിച്ച് കഴിക്കാൻ സാധിക്കുകയും ചെയ്യും.

    ഗ്യാസ് ട്രബിൾ ഉണ്ടാവുന്നതിനും വയറ് വീർത്ത് സ്തംഭിക്കുന്നതിനുമൊക്കെ ഒരു കാരണം ഈ മധുരം കഴിക്കൽ അവസാനം ആകുന്നതാണ്. മധുരം നിങ്ങൾക്ക് നല്ലതിനേക്കാൾ കൂടുതൽ ചീത്തയാണ് നൽകുന്നതെന്ന് എപ്പോഴും ഓർക്കുക. അമിതമായി മധുരം കഴിക്കുന്ന രീതി നല്ല ആരോഗ്യത്തിന് ഒട്ടും ഗുണകരമല്ല. കാർബോഹൈഡ്രേറ്റ്സ് അടങ്ങിയ ഭക്ഷണത്തിലൂടെയെല്ലാം ഷുഗർ നിങ്ങളുടെ ശരീരത്തിലേക്ക് എത്തുന്നുണ്ട്. അതിനാൽ അമിതമായി മധുരം കഴിച്ച് ആരോഗ്യപ്രശ്നങ്ങൾ വരുത്തിവെക്കാത്തതാണ് നല്ലത്.
    Published by:Jayesh Krishnan
    First published: