നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Green Tea | രാത്രി ഗ്രീൻ ടീ കുടിയ്ക്കാമോ? കുടിയ്ക്കേണ്ടത് എപ്പോൾ? എത്ര കപ്പ് വരെയാകാം?

  Green Tea | രാത്രി ഗ്രീൻ ടീ കുടിയ്ക്കാമോ? കുടിയ്ക്കേണ്ടത് എപ്പോൾ? എത്ര കപ്പ് വരെയാകാം?

  ആരോഗ്യപരമായ നിരവധി ഗുണങ്ങൾ ഉള്ളതു തന്നെയാണ് പലരും ഗ്രീൻ ടീ തെരഞ്ഞെടുക്കാൻ കാരണം

  • Share this:
   ചായ എന്നു പറഞ്ഞാൽ ഒറ്റ നോട്ടത്തിൽ എല്ലാവരിലും കട്ടൽ തന്നെയാണ് കേമൻ. എന്നാൽ, കട്ടൻ മാത്രമല്ല, ഗ്രീൻ ടീ, വൈറ്റ് ടീ എന്നിങ്ങനെ തുടരുന്നു ചായയുടെ നീണ്ട നിര. ഇന്ന് ഒരു വലിയ ശതമാനം ആളുകളും തെരഞ്ഞെടുക്കുന്നത് ഗ്രീൻ ടീ (green tea) ആണ്. അതിന് കാരണങ്ങളേറെയുണ്ട്.

   ആരോഗ്യപരമായ നിരവധി ഗുണങ്ങൾ ഉള്ളതു തന്നെയാണ് പലരും ഗ്രീൻ ടീ തെരഞ്ഞെടുക്കാൻ കാരണം. വണ്ണം കുറയ്ക്കുന്നതിനും തിരക്കു പിടിച്ച ദിവസങ്ങളിൽ ആശ്വാസം പകരുന്നതിനും ഉറങ്ങുന്നതിനു മുമ്പ് (bed time), ആളുകൾ ഒരു കപ്പ് ഗ്രീൻ ടീ കുടിക്കാറുണ്ടത്രേ. എന്നാൽ എല്ലാ ദിവസവും ഇങ്ങനെ ഉറങ്ങുന്നതിനു മുമ്പ് ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണോ? നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഇതാ..

   എന്താണ് ഗ്രീൻ ടീ?
   കാമെലിയ സിനെൻസിസ് ചെടിയിൽ നിന്നാണ് ഗ്രീൻ ടീ വേർതിരിച്ചെടുക്കുന്നത്. ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും നിറഞ്ഞ ഒരു കലവറയാണ് ഇത്. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുകയും കോശങ്ങളുടെ തകരാറുകൾ കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിലെ അമിതമായ കൊഴുപ്പ് ഇല്ലാതാക്കാനും ഡയബെറ്റിസ് പോലുള്ള അസുഖങ്ങൾക്കെതിരെ പോരാടാനും ഗ്രീൻ ടീ കുടിക്കുന്നത് ഉപയോഗപ്രദമാണ്.

   ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റുകളായ എപ്പിഗാലോകാറ്റെച്ചിൻ ഗാലറ്റ്, എപ്പിഗാലോകാറ്റെച്ചിൻ എന്നിവയും കാറ്റെച്ചിനുകളുമാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. ഗ്രീൻ ടീ കുടിക്കുന്നതിലൂടെ അമിനോ ആസിഡായ തിനൈന്റെ സാന്നിധ്യവുമുണ്ട്. തലച്ചോറിന്റെ ആരോഗ്യം, സമ്മർദ്ദം കുറയ്ക്കൽ, ഓർമ്മശക്തി വർധിപ്പിക്കൽ, നല്ല ഉറക്കം എന്നിവയെല്ലാം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.

   രാത്രിയിൽ ഗ്രീൻ ടീ കുടിക്കുന്നത് എന്തിന്?

   ഗ്രീൻ ടീ ഉപയോഗിക്കുന്നതിന്റെ നേട്ടങ്ങൾ എന്തൊക്കെയാണെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ അത് ഉപയോഗിക്കേണ്ട കൃത്യമായ സമയത്തെ കുറിച്ച് ധാരണയുണ്ടോ? ഒരു വിഭാഗം ആളുകൾ ഗ്രീൻ ടീ കിടക്കുന്നതിനു മുമ്പ് ഉപയോഗിക്കുന്നത് നല്ലതാണെന്ന് വാദിക്കുന്നവരാണ്. എന്നാൽ ഇതിൽ ഒരു നിശ്ചിത അളവിൽ കഫീൻ അടങ്ങിയതുകൊണ്ട് രാത്രിയിൽ ഉറക്കത്തിനു മുമ്പായി ഗ്രീൻ ടീ ഉപയോഗിക്കുന്നത് അത്ര നല്ലതല്ലെന്നാണ് കണ്ടെത്തൽ. കഫീൻ ഒരാളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയും ഇൻസോംനിയക്ക് കാരണമാകുകയും ചെയ്യും. ഇതിനെല്ലാം പുറമെ ഉറക്കത്തിനു തൊട്ടുമുമ്പായി ഇത്തരം ദ്രാവകങ്ങൾ കുടിക്കുമ്പോൾ അത് ഉറക്കത്തിന് തടസം സൃഷ്ടിക്കുകയും ഇടയ്ക്കിടെ ബാത്ത്റൂമിൽ പോകേണ്ടി വരികയും ചെയ്യും. അതുകൊണ്ടു തന്നെ ഉറങ്ങുന്നതിനു മുമ്പ് ഗ്രീൻ ടീ കുടിക്കുന്നതിന്റെ അളവ് കുറയ്ക്കുകയോ അല്ലെങ്കിൽ കിടക്കുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് കുടിക്കുകയോ ചെയ്യാം.

   ഒരു ദിവസം എത്ര കപ്പ് ഗ്രീൻ ടീ കുടിക്കണം?
   ഒരു ദിവസം രണ്ടോ മൂന്നോ കപ്പ് ഗ്രീൻ ടീ മാത്രമേ കുടിക്കാവൂ. അത്രയും തന്നെ മതിയാകും ഗ്രീൻ ടീ ഉപയോഗിക്കുന്നതിലൂടെയുള്ള നേട്ടം ലഭിക്കാൻ. ധാരാളം ഗ്രീൻ ടീ കുടിക്കുന്നത് അനീമിയ, നോസിയ, ഇൻസോംമിയ പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാക്കും.
   Published by:Karthika M
   First published:
   )}