• HOME
  • »
  • NEWS
  • »
  • life
  • »
  • Video Games | വീഡിയോ ഗെയിമുകൾ കളിക്കുന്നത് കുട്ടികളുടെ ബുദ്ധി വികാസത്തിന് നല്ലതോ? പഠനം പറയുന്നത് ഇങ്ങനെ

Video Games | വീഡിയോ ഗെയിമുകൾ കളിക്കുന്നത് കുട്ടികളുടെ ബുദ്ധി വികാസത്തിന് നല്ലതോ? പഠനം പറയുന്നത് ഇങ്ങനെ

8 മുതല്‍ 10 വയസ്സു വരെയുള്ള കുട്ടികളെ രണ്ട് വര്‍ഷത്തോളമാണ് പഠനത്തിനായി നിരീക്ഷിച്ചത്.

  • Last Updated :
  • Share this:
    വീഡിയോ ഗെയിമുകൾ കുട്ടികളുടെ ബുദ്ധിവികാസത്തിന് നല്ലതാണോ?ബുദ്ധിശക്തി, വൈജ്ഞാനിക വളർച്ച എന്നിവയുമായി ബന്ധപ്പെട്ട ചില പഠനങ്ങളിൽ വീഡിയോ ഗെയിമുകള്‍ (video games) കളിക്കുന്ന 8 നും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതായാണ് ഗവേഷകരുടെ കണ്ടെത്തല്‍. അമേരിക്കയിലെ ഏകദേശം 10,000 കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. വീഡിയോ ഗെയിമുകള്‍ക്കായി അവര്‍ ചെലവഴിച്ച സമയത്തിനനുസരിച്ച് അവരുടെ വൈജ്ഞാനിക പ്രകടനത്തിൽ (cognitive perfomance) മാറ്റമുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്

    8 മുതല്‍ 10 വയസ്സു വരെയുള്ള കുട്ടികളെ രണ്ട് വര്‍ഷത്തോളമാണ് പഠനത്തിനായി നിരീക്ഷിച്ചത്. കുട്ടികളുടെ സോഷ്യല്‍ നെറ്റ്വര്‍ക്കുകളുടെ (social networks) ഉപയോഗവും പഠനം പരിശോധിച്ചു. പഠനത്തിൽ പങ്കെടുത്തവരുടെ അക്കാദമിക് പ്രകടനത്തെ (academic performance) വീഡിയോ ഗെയിമുകള്‍ പ്രതികൂലമായി ബാധിക്കുന്നില്ലെന്നും ഗവേഷണത്തില്‍ കണ്ടെത്തി.

    ഫലപ്രദമായി പഠിക്കാനുള്ള കഴിവ്, യുക്തിസഹമായി ചിന്തിക്കുക, സങ്കീര്‍ണ്ണമായ ആശയങ്ങള്‍ മനസ്സിലാക്കുക, പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക എന്നിങ്ങനെയുള്ള നിരവധി സവിശേഷതകളെ അടിസ്ഥാനമാക്കിയാണ് കുട്ടികളിലെ ബുദ്ധിശക്തിയെ വിലയിരുത്തിയത്. പൊതുവേ, വീഡിയോ ഗെയിമുകള്‍ കളിക്കുന്നത് കുട്ടികളെ സാഹചര്യങ്ങളുമായി പെട്ടെന്ന് പൊരുത്തപ്പെടാനും സങ്കീര്‍ണ്ണമായ ആശയങ്ങള്‍ മനസ്സിലാക്കാനും കൂടുതല്‍ സര്‍ഗ്ഗാത്മകതയോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായിക്കുമെന്ന് പഠനം പറയുന്നു.

    നിഗമനങ്ങളില്‍ എത്തിച്ചേരുന്നതിനായി, വീഡിയോ ഗെയിം കളിക്കുന്ന കുട്ടികളെയും അല്ലാത്തവരെയും ഗവേഷകര്‍ താരതമ്യം ചെയ്തു. വൊക്കാബുലറി, ശ്രദ്ധ, ഓര്‍മ്മശക്തി, വായനയും ലിസണിംഗും മനസ്സിലാക്കുന്നതിനുള്ള നിരവധി ടാസ്‌കുകളിൽ കുട്ടികള്‍ പങ്കെടുത്തു. ഇവയില്‍ വീഡിയോ ഗെയിം കളിക്കുന്ന കുട്ടികള്‍ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച്ച വച്ചത്.

    നിരവധി വര്‍ഷങ്ങളായി വീഡിയോ ഗെയിമുകളുടെ ഗുണങ്ങളും ദോഷങ്ങളും ജനങ്ങള്‍ക്കിടയിലെ ചര്‍ച്ചാ വിഷയമാണ്. 2000-കളുടെ തുടക്കത്തില്‍ പ്രത്യേകിച്ച് കൊളംബൈന്‍ കൂട്ടക്കൊലയ്ക്ക് ശേഷം, യുവാക്കളിലെ ആക്രമണ സ്വഭാവം വര്‍ധിച്ചതിന് വിവിധ രാജ്യങ്ങളിലെ പല നേതാക്കളും വീഡിയോ ഗെയിമുകളെ കുറ്റപ്പെടുത്തി. അതിനുശേഷം, നിരവധി പഠനങ്ങള്‍ ഗെയിമുകളും അക്രമവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് കണ്ടെത്തി. മാത്രമല്ല വീഡിയോ ഗെയിമുകള്‍ കളിക്കുന്നതു കൊണ്ടുള്ള വൈജ്ഞാനിക നേട്ടങ്ങളിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്തു.

    എല്ലാ മേഖലകളിലും ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം വര്‍ധിച്ചതോടെ കുട്ടികളും സ്‌ക്രീനിനു മുന്നില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നുണ്ട്. 2020 ല്‍, അമേരിക്കന്‍ അക്കാദമി ഓഫ് ചൈല്‍ഡ് ആന്‍ഡ് അഡോളസന്റ് സൈക്യാട്രി നടത്തിയ പഠനത്തില്‍, 8 നും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ പ്രതിദിനം ശരാശരി 4 മുതല്‍ 6 മണിക്കൂര്‍ വരെ മൊബൈലിലോ ലാപ്‌ടോപ്പിലോ സമയം ചെലവഴിക്കുന്നതായി കണക്കാക്കുന്നു. എന്തുതന്നെയായാലും ഡിജിറ്റല്‍ മീഡിയയ്ക്ക് നമ്മുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട ഒരു സ്ഥാനമുണ്ട്. സ്‌ക്രീനില്‍ മണിക്കൂറുകളോളം ചെലവഴിക്കുന്നത് ഉറക്ക പ്രശ്‌നങ്ങള്‍, കണ്ണുകള്‍ക്ക് ക്ഷീണം, ശാരീരിക പ്രവര്‍ത്തനങ്ങളുടെ കുറവ് എന്നിവയ്ക്ക് കാരണമാകുന്നുണ്ട്.
    Published by:Jayesh Krishnan
    First published: