2019 മുതൽ ആരംഭിച്ച കൊറോണ വൈറസ് (coronavirus) മഹാമാരി ശാരീരികമായും മാനസികമായും ഓരോരുത്തരെയും പല രീതിയിലാണ് ബാധിച്ചത്. വൈറസിന്റെ വ്യത്യസ്ത വകഭേദങ്ങൾ ആളുകളിൽ വ്യത്യസ്ത ലക്ഷണങ്ങളാണ് ഉണ്ടാക്കിയത്. കോവിഡ് വൈറസ് ബാധിച്ചു കഴിഞ്ഞാൽ മനുഷ്യ ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളിലും ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കോവിഡ് രോഗികളിൽ വളരെ സാധാരണമായി കണ്ടുവരുന്ന ഒരു ലക്ഷണമാണ് വയറുവേദന (Stomach Ache). കോവിഡ് മൂലമുണ്ടാകുന്ന വയറുവേദനയെക്കുറിച്ച് നാം ഉറപ്പായും അറിഞ്ഞിരിക്കണം. അവ എന്തെല്ലാമെന്ന് നോക്കാം.
2020 മാർച്ചിൽ പ്രസിദ്ധീകരിച്ച ഒരു ഫോർബ്സ് റിപ്പോർട്ട് പ്രകാരം, കോവിഡ്-19 വ്യാപനസമയത്ത് മിക്കവാറും പേരിൽ ഉണ്ടായലക്ഷണങ്ങൾ ആയിരുന്നു വയറുവേദനയും വയറിളക്കവും.
ഈ പഠനത്തിലെ പ്രധാന കണ്ടെത്തൽ അനുസരിച്ച് ഗ്യാസ്ട്രോഇന്റസ്റ്റിനൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയ കോവിഡ്-19 രോഗികൾക്ക് കൂടുതൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുകയും മറ്റുള്ളവരെക്കാൾ കൂടുതൽ മരണസാധ്യതയും ഉണ്ട്. ശ്വാസകോശ രോഗലക്ഷണങ്ങൾ ശരീരത്തിൽ ഉണ്ടാകുന്നതിന് മുൻപ് തന്നെ കോവിഡ്-19 ബാധിച്ചവരിൽ ഓക്കാനം, ഛർദ്ദി അല്ലെങ്കിൽ വയറിളക്കം എന്നിവ കണ്ടെത്തിയിട്ടുണ്ടെന്നും " ഫോർബ്സ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
Also Read-Yoga | കോവിഡ് മുക്തരായിട്ടും ക്ഷീണിതരാണോ? ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്ന യോഗാസനങ്ങള്
കോവിഡുമായി ബന്ധപ്പെട്ട വയറു വേദന വയറിന്റെ മധ്യ ഭാഗത്താകും ബാധിക്കുക എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കോവിഡ് ഉണ്ടായി ആദ്യ ഏതാനും ദിവസങ്ങളിൽ വയറുവേദന വളരെ സാധാരണമാണെന്നും പിന്നീട് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അത് കുറയുമെന്നും എന്നാൽ വയറിളക്കം, ശ്വാസതടസ്സം തുടങ്ങി പല രോഗലക്ഷണങ്ങൾ ഒരുമിച്ച് ഉണ്ടാകുന്നുണ്ടെങ്കിൽ കോവിഡ്-19 പരിശോധനഉടൻ നടത്തണമെന്നും 2021 ഏപ്രിലിൽ നടത്തിയ പഠനത്തിൽ പറയുന്നു.
കുടൽ, ശ്വാസകോശം എന്നിവിടങ്ങളിൽ പ്രവേശിക്കാൻ കൊറോണ വൈറസ് എഇസി-2 പ്രോട്ടീനാണ് റിസപ്റ്ററായി ഉപയോഗിക്കുന്നത്. കോവിഡ്-19 ശ്വസനനാളിയ്ക്കുണ്ടാകുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ ആണ് പ്രധാനമായും തരംതിരിച്ചിട്ടുള്ളതെങ്കിലും 2020 നവംബറിലെ പഠനപ്രകാരം, ഗ്യാസ്ട്രോഇന്റസ്റ്റിനൽ രോഗലക്ഷണങ്ങളും ഒട്ടും അസാധാരണമല്ല. പല സന്ദർഭങ്ങളിലും കോവിഡ് 19 ബാധിച്ച രോഗികളിൽ ഉണ്ടാകുന്ന ഈ രോഗലക്ഷണങ്ങൾ പ്രത്യേകിച്ച് വയറിളക്കം പിന്നീട് ശ്വസനനാളിയ്ക്കുണ്ടാകുന്ന പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
Also Read-Chocolate | ചോക്ലേറ്റ് കഴിക്കുന്നത് കുറയ്ക്കൂ.. ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അറിയാം
ഒരു രോഗലക്ഷങ്ങൾ പോലും കാണിക്കാത്ത കോവിഡ് രോഗികളുമുണ്ട്. ഓരോരുത്തരുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി അനുസരിച്ച് ഓരോ രീതിയിലാണ് കോവിഡ് ബാധിക്കുന്നത്. കോവിഡ് ഉണ്ടായവരിൽ കാണപ്പെടുന്ന ശ്വാസകോശ അണുബാധയാണ് പിന്നീടവരുടെ മരണത്തിന് കാരണമാകുന്നത്.
കോവിഡ് രോഗികളിൽ അഞ്ചിലൊരാൾക്ക് എന്ന നിലയിൽ ഉദരസംബന്ധമായ പ്രശ്നങ്ങളുണ്ടാകുമെന്നാണ് മറ്റ് ചില പഠനങ്ങൾ പറയുന്നത്. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന കോവിഡ് രോഗികളിൽ 25.9 ശതമാനത്തിനും ഉദരസംബന്ധമായ വിഷമതകൾ കാണാമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. നിലവിൽ വയറുവേദന, വയറിളക്കം, ഛർദ്ദി, വിശപ്പില്ലായ്മ എന്നിവ നേരിടുന്നവർ നിർബന്ധമായും കോവിഡ് പരിശോധന നടത്തുകയും ആരോഗ്യം വേണ്ടവിധം ശ്രദ്ധിക്കുകയും വേണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.