നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • കോവിഡിനെ പ്രതിരോധിക്കാൻ കരിഞ്ചീരകത്തിന് കഴിഞ്ഞേക്കുമെന്ന് പഠന റിപ്പോ‌ർട്ട്

  കോവിഡിനെ പ്രതിരോധിക്കാൻ കരിഞ്ചീരകത്തിന് കഴിഞ്ഞേക്കുമെന്ന് പഠന റിപ്പോ‌ർട്ട്

  സിഡ്‌നിയിലെ സാങ്കേതിക സർവ്വകലാശാലയിൽ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് നിജല്ലാ സാറ്റിവയിൽ ശ്വാസകോശ പ്രവർത്തനങ്ങളെ സാരമായി ബാധിക്കാൻ സാധിക്കുന്ന സാർസ്-കോവ്-2 പ്രതിരോധിക്കാൻ കഴിയുന്ന ഘടകം കണ്ടത്തിയത്.

  • Share this:
   കോവിഡ് 19 വൈറസിനെതിരെ ഉപയോഗിക്കാവുന്ന പുതിയ ജൈവ മരുന്നുമായാണ് ഓസ്‌ട്രേലിയയിൽ നിന്നുള്ള ഗവേഷകർ എത്തിയിരിക്കുന്നത്. നിജല്ലാ സാറ്റിവ അഥവാ കരിഞ്ചീരകത്തിന് കോവിഡിനെ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് പുതിയ കണ്ടെത്തൽ. ഉത്തരാഫ്രിക്കയിലും പടിഞ്ഞാറൻ ഏഷ്യയിലുമാണ് ഈ സസ്യം കാണപ്പെടുന്നത്. നൂറ്റാണ്ടുകളായി പൊള്ളൽ, അണുബാധ തുടങ്ങി വിവിധ ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് കരിഞ്ചീരകം.

   സിഡ്‌നിയിലെ സാങ്കേതിക സർവ്വകലാശാലയിൽ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് നിജല്ലാ സാറ്റിവയിൽ ശ്വാസകോശ പ്രവർത്തനങ്ങളെ സാരമായി ബാധിക്കാൻ സാധിക്കുന്ന സാർസ്-കോവ്-2 പ്രതിരോധിക്കാൻ കഴിയുന്ന ഘടകം കണ്ടത്തിയത്.

   “നിജല്ല സാറ്റിവയിൽ അടങ്ങിയിരിക്കുന്ന തൈമോക്വിനോൺ എന്ന ഘടകത്തിന് കോവിഡ് 19 വൈറസ് ബാധയെ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് ഗവേഷണങ്ങളിൽ നിന്ന് ഉരുത്തിരിയുന്ന തെളിവുകൾ ചൂണ്ടിക്കാട്ടുന്നത്.” എന്ന് ഗവേഷണത്തിന് മേൽനോട്ടം നടത്തിയ സർവ്വകലാശാലയിലെ പ്രൊഫസറായ കനീസ് ഫാത്തിമ ഷാദ് പറയുന്നു.

   “കോവിഡ് 19 സാരമായി ബാധിച്ച് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളിൽ കാണപ്പെടുന്ന സൈറ്റോകൈൻ ആക്രമണത്തെ പ്രതിരോധിക്കാനും കരിഞ്ചീരകത്തിന് സാധിച്ചേക്കും“ഷാദ് കൂട്ടിച്ചേർത്തു. ക്ലിനിക്കൽ ആൻഡ് എക്‌സ്പിരിമെന്റൽ ഫാർമ്മക്കോളജി ആൻഡ് ഫിസിയോളജി എന്ന ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

   ഒട്ടേറെ തവണ ലബോറട്ടറികളിൽ മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ തൈമോക്വിനോൺ ഉപയോഗിച്ചിട്ടുണ്ട്. ഈ പഠനങ്ങളിൽ എല്ലാം തെളിഞ്ഞത്, രോഗ പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്താൻ തൈമോക്വിനോണിന് സാധിക്കും എന്നാണ്. ശരീരത്തിൽ പഴുപ്പ് ഉണ്ടാക്കുന്ന രാസ ഘടകങ്ങളായ ഇന്റർല്യൂക്കിൻസിനെ തടയാൻ തൈമോക്വിനോണിന് കഴിയുന്നതിനാലാണ് ഇത് സാധ്യമാകുന്നത്.

   ഇത്തരത്തിൽ ആസ്മ, കരപ്പൻ, വാതരോഗ അവസ്ഥകളായ സന്ധി വാതം, മുട്ടിലെ തേയ്മാനം, ശരീരത്തിലെ മൃദുകലകൾ കല്ലിക്കുന്ന രോഗാവസ്ഥയായ സ്‌ക്ലെറോസിസ് തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് തൈമോക്വിനോൺ സുപ്രധാന പങ്ക് വഹിക്കുന്നു.

   കോവിഡ് വൈറസ് ബാധയ്ക്ക് എതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാവിയിൽ നിജല്ലാ സാറ്റിവയ്ക്കും തൈമോക്വിനോണിനും ഒട്ടേറെ സംഭാവനകൾ നൽകാൻ സാധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. എന്നാൽ നിജല്ലാ സാറ്റിവയ്ക്ക് ആമാശയത്തിലും കുടലുകളിലുമുള്ള ദഹന പ്രക്രിയ സുഗമമല്ല. അതിനാൽ ഇപ്പോൾ കോവിഡ് 19 രോഗ ബാധയ്‌ക്കെതിരായി ഇത് ഉപയോഗിക്കണമെങ്കിൽ ഒട്ടേറെ കടമ്പകൾ കടക്കേണ്ടതായുണ്ട്.

   അതേ സമയം, ഔഷധ ശാസ്ത്രത്തിൽ നാനോടെക്‌നോളജിയിലെ പുരോഗതിയ്ക്ക് അനുസരിച്ച് നിജല്ല സാറ്റിവ വായ് വഴി കഴിക്കാൻ സാധിക്കുന്ന മരുന്നായി നിർമ്മിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഒരു രോഗിയിൽ മൂക്കിൽ ഒഴിക്കുന്ന സ്‌പ്രേയായും പേസ്റ്റായും നൽകിയ മരുന്ന് ഫലം കണ്ടതായി സർവ്വകലാശാലയിലെ ഗവേഷണത്തിൽ പങ്കാളിയായ ഡോ. വിസ്സാം സൗബ്ര പറയുന്നു.

   ഉയർന്ന രക്ത സമ്മർദ്ദം, കൊളസ്‌ട്രോൾ, പ്രമേഹം തുടങ്ങിയ അവസ്ഥകളെ ചികിത്സിക്കുന്നതിവും നിജല്ല സാറ്റിവ ഉപയോഗപ്രദമാണ് എന്ന് കണ്ടെത്തിയിരുന്നു. ശരീരത്തിൽ കടന്നാൽ ചർമ്മത്തിൽ കടുത്ത അണുബാധ സൃഷ്ടിക്കാൻ കഴിവുള്ള സ്റ്റാഫിലോകോക്കോസ് ഔറിയസ് എന്ന കീടാണുവിനെ കൊല്ലുന്നതിനും നിജല്ല സാറ്റിവയക്ക് സാധിക്കും എന്ന് ലബോറട്ടറിയിൽ നടന്ന പരീക്ഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
   Published by:Naveen
   First published:
   )}