നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Puneeth Rajkumar | പുനീത് രാജ്‌കുമാറിന്റെ മരണം: ജിമ്മുകൾക്കും ഫിറ്റ്നസ് കേന്ദ്രങ്ങൾക്കും പ്രത്യേക മാർഗനിർദേശങ്ങൾ നൽകുമെന്ന് കർണാടക ആരോഗ്യമന്ത്രി

  Puneeth Rajkumar | പുനീത് രാജ്‌കുമാറിന്റെ മരണം: ജിമ്മുകൾക്കും ഫിറ്റ്നസ് കേന്ദ്രങ്ങൾക്കും പ്രത്യേക മാർഗനിർദേശങ്ങൾ നൽകുമെന്ന് കർണാടക ആരോഗ്യമന്ത്രി

  ജിമ്മുകളുടെയും ഫിറ്റ്നസ് സെന്ററുകളുടെയും പ്രവർത്തനത്തിനായി സമഗ്രമായ മാർഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തുമെന്ന് കർണാടക ആരോഗ്യമന്ത്രി

  പുനീത് രാജ്‌കുമാർ

  പുനീത് രാജ്‌കുമാർ

  • Share this:
   ജനപ്രിയ കന്നഡ നടൻ പുനീത് രാജ്‌കുമാറിന്റെ (Puneeth Rajkumar) മരണത്തെ തുടർന്ന് ജിമ്മുകളുടെയും ഫിറ്റ്നസ് സെന്ററുകളുടെയും (Gyms and Fitness Centres) പ്രവർത്തനത്തിനായി സമഗ്രമായ മാർഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തുമെന്ന് കർണാടക ആരോഗ്യമന്ത്രി (Karnataka Health Minister) കെ സുധാകർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഹൃദയാഘാതം (Cardiac Arrest) വരുന്നത് ഉൾപ്പെടെയുള്ള അടിയന്തിര സാഹചര്യങ്ങളിൽ പ്രാഥമിക ശുശ്രൂഷ (First Aid) നൽകുന്നതിന് ഫിറ്റ്നസ് പരിശീലകർക്ക് പ്രത്യേക പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു. ഈ കേന്ദ്രങ്ങളിൽ ഏതൊക്കെ ഉപകരണങ്ങൾ ഉപയോഗിക്കണം എന്നത് സംബന്ധിച്ചും വ്യക്തമായ നിർദ്ദേശങ്ങൾ നൽകും.

   അമിതമായ വ്യായാമമാണ് പുനീത് രാജ്‌കുമാറിന് ഹൃദയാഘാതം സംഭവിക്കാൻ ഇടയാക്കിയതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്. "പുനീത് രാജ്‌കുമാറിന്റെ മരണം ഒരുപാട് പേരെ നിരാശരാക്കി. അതിനെത്തുടർന്ന് ജിമ്മിൽ പോയി വ്യായാമം ചെയ്യണോ വേണ്ടയോ എന്ന മട്ടിലുള്ള നിരവധി ചോദ്യങ്ങളും എന്നോട് പലരും ചോദിച്ചു. ഒന്നോ രണ്ടോ സംഭവങ്ങളുടെ വെളിച്ചത്തിൽ ജിമ്മിൽ പോകേണ്ടതില്ല എന്ന് തീരുമാനിക്കുന്നത് ശരിയല്ല. എന്തായാലും, ഇത് സംബന്ധിച്ച് ഹൃദ്രോഗവിദഗ്ദ്ധരിൽ നിന്ന് വിശദമായ റിപ്പോർട്ട് ഞാൻ തേടിയിട്ടുണ്ട്. ജിമ്മുകൾക്കും ഫിറ്റ്നസ് കേന്ദ്രങ്ങൾക്കും വേണ്ടി തയ്യാറാക്കുന്ന മാർഗനിർദ്ദേശങ്ങളിൽ അവിടങ്ങളിൽ ഏതൊക്കെ ഉപകരണങ്ങൾ ഉപയോഗിക്കാം എന്നത് സംബന്ധിച്ച നിർദ്ദേശങ്ങളും ഉൾക്കൊള്ളിക്കും. അടിയന്തിര സാഹചര്യങ്ങളിൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിന് വേണ്ടിയുള്ള പരിശീലനം ജിമ്മുകളിലെ പരിശീലകർക്ക് നൽകും", മന്ത്രി സുധാകർ പറഞ്ഞു.   വിക്രം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് മുമ്പ് പുനീത് രാജ്‌കുമാർ സന്ദർശിച്ച ഡോക്റ്റർ രമണ റാവുവിനോട് പുനീതിന്റെ മരണവും വ്യായാമവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചോദിച്ചപ്പോൾ അത്തരം ഊഹാപോഹങ്ങൾ അദ്ദേഹം നിഷേധിക്കുകയാണ് ചെയ്തത്. വിക്രം ആശുപത്രിയിൽ വെച്ചാണ് പുനീത് മരണമടഞ്ഞത്. പുനീതിന് ഹൃദ്രോഗങ്ങളുടെ പൂർവചരിത്രമോ പതിവായി മരുന്ന് കഴിക്കേണ്ടി വന്ന സാഹചര്യമോ ഉണ്ടായിട്ടില്ലെന്ന് ഡോ. രമണ റാവു വ്യക്തമാക്കി. അമിതമായ വ്യായാമം ഹൃദയത്തിലെ ധമനികളിൽ വിള്ളലുകൾ വീഴ്ത്തിയേക്കാമെന്നും എന്നാൽ പുനീതിന്റെ കാര്യത്തിൽ അങ്ങനെ സംഭവിച്ചിട്ടില്ല എന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ എത്രയോ വർഷക്കാലമായി പുനീത് ഇതേ രീതിയിൽ തന്നെ വ്യായാമം ചെയ്യുന്നുണ്ടെന്നും മരണദിവസം വ്യായാമത്തിൽ അസാധാരണമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

   ഇതിനിടയിൽ പുനീതിന്റെ മൃതദേഹം സംസ്കരിച്ച കന്തീരവ സ്റ്റുഡിയോ പരിസരത്ത് ഹാലു-ടപ്പു ചടങ്ങ് നടത്തി. മൃതദേഹം സംസ്കരിച്ച സ്ഥലത്ത് പാലും നെയ്യും നേദിക്കുന്ന ആചാരമാണ് അത്. ആയിരക്കണക്കിന് ആരാധകരാണ് സ്റ്റുഡിയോ പരിസരത്ത് തടിച്ചുകൂടിയത്. ആൾകൂട്ടം നിരോധിക്കാൻ ഉത്തരവുകൾ ഉണ്ടായിരുന്നെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് അന്തിമോപചാരം അർപ്പിക്കണമെന്ന ആരാധകരുടെ ശക്തമായ ആവശ്യത്തെ തുടർന്ന് അവർക്ക് പ്രവേശനം അനുവദിച്ചു.

   Summary: Karnataka government to issue fresh guidelines for fitness centres and gymnasiums in the state following the death of Puneeth Rajkumar
   Published by:user_57
   First published:
   )}