കൊച്ചി: കോവിഡ് 19 രോഗത്തിനെതിരെ മാർഗ്ഗ നിർദ്ദേശങ്ങളുമായി കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെസിബിസി). രോഗ വ്യാപനം തടയാൻ ഉചിതവും യുക്തവുമായ നടപടികൾ സ്വീകരിക്കാൻ കെസിബിസി നിർദ്ദേശം നൽകി. ഇതിനായി മാർഗ നിർദ്ദേശം നൽകുന്ന സർക്കുലറും പുറത്തിറക്കി.
ആഘോഷങ്ങൾ, കൺവെൻഷൻ, തീർത്ഥാടനം എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താനാണ് നിർദ്ദേശം.കോവിഡ് കൂടുതൽ റിപ്പോർട്ട് ചെയ്ത സ്ഥലത്തു കർശന നിയന്ത്രണം വേണം. സ്ഥിതിഗതികൾ പഠിച്ച ശേഷം കൂടുതൽ നിയന്ത്രണം കൊണ്ടുവരും.അതു ഓരോ പ്രദേശത്തെയും സാഹചര്യം വിലയിരുത്തിയാകും തീരുമാനം. അതാതു പള്ളിയിലെ ഇടവക വികാരിമാർക്ക് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാം. ഇത് സംബന്ധിച്ച കെസിബിസി നിർദേശം പള്ളികളിൽ വായിച്ചു.
അസുഖ ബാധിതർക്കായും ചികിത്സാരംഗത്തു പ്രവർത്തിക്കുന്നവർക്കു വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കാനും സർക്കുലർ വിശ്വാസികളോട് പറയുന്നു.
Published by:Chandrakanth viswanath
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.