• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ മാര്‍ഗ്ഗരേഖയുമായി കേരളം; ഇത്തരം നീക്കം നടത്തുന്ന ആദ്യ സംസ്ഥാനം

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശ രേഖ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാണ്


Updated: April 16, 2018, 6:21 PM IST
മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ മാര്‍ഗ്ഗരേഖയുമായി കേരളം; ഇത്തരം നീക്കം നടത്തുന്ന ആദ്യ സംസ്ഥാനം
പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശ രേഖ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാണ്

Updated: April 16, 2018, 6:21 PM IST
തിരുവനന്തപുരം : മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍ മാര്‍ഗ്ഗരേഖയുമായി കേരളം. മരണാനന്തരം അവയവദാനത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കുള്ള ആശങ്ക അകറ്റുന്നതിനായി മസ്തിഷകമരണം സ്ഥിരീകരിക്കാനുള്ള നടപടികള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. കോടതി നിര്‍ദ്ദേശത്തെ മാനിച്ച് രാജ്യത്ത് ആദ്യമായി ഇതിനായി മാര്‍ഗ്ഗനിര്‍ദ്ദേശ രേഖ പുറത്തിറക്കിയ സംസ്ഥാനമായി മാറിയിരിക്കുകയാണ് കേരളം.

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശ രേഖ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാണ്. മസ്തിഷ്‌ക മരണം സ്ഥീരികരിക്കുന്ന നാലംഗ ഡോക്ടര്‍ സംഘത്തില്‍ രണ്ടുപേര്‍ രോഗിയെ പ്രവേശിപ്പിക്കുന്ന ആശുപത്രിക്കു പുറത്തുനിന്നുള്ളവരാകണം. മാത്രമല്ല, ഇവര്‍ സര്‍ക്കാര്‍ അംഗീകൃത പാനലില്‍ ഉള്‍പ്പെട്ടരാകണം. ഇവരിലൊരാള്‍ സര്‍ക്കാര്‍ ഡോക്ടര്‍ ആയിരിക്കണമെന്നും നിബന്ധനയുണ്ട്. ഇദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ആറുമണിക്കൂര്‍ ഇടവിട്ട് രണ്ട് ഘട്ടമായി ആപ്നിയോ പരിശോധന നടത്തി വേണം മസ്തിഷ്‌കമരണം ഉറപ്പാക്കാന്‍. ഇതിന്റെ നടപടിക്രമങ്ങളെല്ലാം തന്നെ വീഡിയോയില്‍ പകര്‍ത്തുകയും വേണം.

സ്വന്തമായി ശ്വാസമെടുക്കാന്‍ ഒരു സാഹചര്യവുമില്ലെന്ന് തെളിയിക്കാനുള്ള ശാസ്ത്രീയപരിശോധനയായ ആപ്നിയോ ടെസ്റ്റ് നടത്തി രോഗി ഒരിക്കലും ജീവിതത്തിലേക്ക് മടങ്ങി വരില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം വേണം മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാന്‍. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കോമയിലായ വ്യക്തി വെന്റിലേറ്ററില്‍ ആണെങ്കില്‍ മാത്രമെ മരണസ്ഥിരീകരണ പ്രക്രിയ ആരംഭിക്കാന്‍ പാടുള്ളു.

ഇതിന്റെ നടപടിക്രമങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുകയും വേണം.

കോമയും മസ്തിഷ്‌ക മരണവും തമ്മിലുള്ള വ്യത്യാസവും മാര്‍ഗ്ഗനിര്‍ദ്ദേശ രേഖയില്‍ വിശദമായി വ്യക്തമാക്കിയിട്ടുണ്ട്. മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തി നിയമപരമായും വൈദ്യശാസ്ത്രപരമായും മരിച്ചുവെന്നത് ശാസ്ത്രീയമായി എങ്ങനെ തെളിയിക്കാമെന്നും രേഖയില്‍ വിശദീകരിക്കുന്നുണ്ട്.
Loading...
മസ്തിഷ്‌ക മരണം ഉറപ്പാക്കാനുള്ള സംവിധാനങ്ങള്‍ രാജ്യത്ത് ഫലപ്രദമല്ലെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. അപകടത്തിലോ മറ്റോ തലയ്ക്ക് ഗുരുതര പരിക്കേറ്റ ആളുകള്‍ക്ക് മസ്തിഷക് മരണം സംഭവവിച്ചു എന്നു ഉറപ്പു വരുത്താനായി ചില പരിശോധനകള്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ മിക്ക ആശുപത്രികളിലും ഇത് പാലിക്കപ്പെടുന്നില്ലയെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് കോടതി ഇടപെട്ട് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശ രേഖ രൂപീകരിക്കാന്‍ ഉത്തരവിട്ടത്.
First published: April 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍