• HOME
  • »
  • NEWS
  • »
  • life
  • »
  • ന്യുമോണിയ മരണങ്ങൾ തടയാൻ കുട്ടികൾക്ക് വാക്സിൻ; പുതിയ വാക്സിൻ നൽകാൻ സർക്കാർ നിർദ്ദേശം

ന്യുമോണിയ മരണങ്ങൾ തടയാൻ കുട്ടികൾക്ക് വാക്സിൻ; പുതിയ വാക്സിൻ നൽകാൻ സർക്കാർ നിർദ്ദേശം

ന്യൂമോണിയ ബാധിച്ചുള്ള മരണങ്ങൾ തടയാനാണ് ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്സീൻ വിതരണം ചെയ്യുന്നത് 

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
തിരുവനന്തപുരം: ന്യുമോണിയ മരണങ്ങൾ തടയാൻ കുട്ടികൾക്ക് പുതിയ വാക്സിൻ നൽകാൻ സർക്കാർ നിർദ്ദേശം. ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്സീൻ വിതരണം ചെയ്യാനാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. കോവിഡ് മൂന്നാം തരംഗത്തെ നേരിടുന്നതിന്റെ കൂടി ഭാഗമായിട്ടാണ് പുതിയ വാക്സിൻ നൽകാൻ നിർദേശം.

കുട്ടികളിലെ ഗുരുതര ന്യുമോണിയയ്ക്ക് കാരണമാകുന്ന ന്യൂമോകോക്കൽ ബാക്ടീരിയയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പായാണ് ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സിൻ. ഇത് അഞ്ച് സംസ്ഥാനങ്ങളിലെ കുട്ടികൾക്ക് നൽകാൻ 2017 മുതൽ കേന്ദ്രം നൽകിയിരുന്നു. ഇപ്പോൾ എല്ലാ സംസ്ഥാനങ്ങളിലും ഉപയോഗിക്കാൻ ഇനുമതി നൽകിയതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.

കോവിഡ് മൂന്നാം തരംഗത്തിൽ കുട്ടികളെ കൂടുതൽ ബാധിച്ചേക്കുമെന്നതിനാൽ, കുട്ടികളിലെ ന്യുമോണിയ ബാധ തടയാനാണ് ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്സീൻ കുട്ടികൾക്ക് വിതരണം ചെയ്യാൻ അനുമതി നൽകിയത്. കേന്ദ്ര സർക്കാർ നൽകുന്ന ന്യുമോകോക്കൽ കോൺജുഗേറ്റ് വാക്സീനാണ് വിതരണം ചെയ്യുക.

യൂണിവേഴ്സൽ ഇമ്യൂണൈസേഷൻ പ്രോഗ്രാമിന്റെ ഭാഗമായി സൗജന്യമായി കുട്ടികൾക്ക് വാക്സിൻ വിതരണം ചെയ്യും. വാക്സിനേഷന് വിശദമായ മാർഗരേഖ ആരോഗ്യവകുപ്പ്  പുറത്തിറക്കും. ആരോഗ്യപ്രവർത്തകർക്ക് പരിശീലനം ഉടൻ നൽകുകയും ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. രക്തം, ചെവി, സൈനസ് എന്നിവിടങ്ങളിലെ അണുബാധ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കും ന്യൂമോകോക്കൽ ബാക്ടീരിയ കാരണമാകുന്നുണ്ട്.

Also Read-ഹരിത വിവാദം: 'പാണക്കാട് തങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ മാറ്റാറില്ല; നിലപാട് വ്യക്തമാക്കി പി കെ കുഞ്ഞാലിക്കുട്ടി

നിലവിൽ കുട്ടികൾക്ക് നൽകുന്ന പെൻറാവലൻറ് വാക്സിനിൽ ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയക്കെതിരായ ഹിബ് വാ ക്സിൻ (ഹീമോഫിലസ് ഇൻഫ്ളു വൻസ ടൈപ്-ബി) ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പമാണ് പി.സി. വാക്സിൻകൂടി നൽകുന്നത്. ഒന്നരമാസത്തിലും മൂന്നരമാസത്തിലും ഓരോ ഡോസും ഒരു വയസ്സ് കഴിഞ്ഞ് ബൂസ്റ്റർ ഡോസുമാണ് ഇപ്പോൾ വാക്സിൻ നട പ്പാക്കിയ സംസ്ഥാനങ്ങളിൽ നലൽകുന്നത്. സംസ്ഥാനത്ത് വിതരണം എങ്ങനെയെന്ന് തിരുമാനിച്ചിട്ടില്ല.

Also Read-KITEX| തെലങ്കാന സർക്കാരും കിറ്റെക്സും ധാരണാപത്രത്തിൽ ഒപ്പുവച്ചു

കേരളത്തിൽ ഇന്നലെ  23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033, പത്തനംതിട്ട 983, ഇടുക്കി 692, വയനാട് 639, കാസര്‍ഗോഡ് 330 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,817 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,37,823 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,11,461 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,362 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1899 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,88,926 കോവിഡ് കേസുകളില്‍, 12.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,296 ആയി.
Published by:Naseeba TC
First published: