• HOME
 • »
 • NEWS
 • »
 • life
 • »
 • World Mosquito Day 2021: കൊതുകുകൾ പരത്തുന്ന അഞ്ച് രോഗങ്ങളെക്കുറിച്ച് അറിയാം

World Mosquito Day 2021: കൊതുകുകൾ പരത്തുന്ന അഞ്ച് രോഗങ്ങളെക്കുറിച്ച് അറിയാം

കൊതുകുകൾ പകർത്തുന്ന ഏറ്റവും അപകടകരമായ 5 രോഗങ്ങളെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം

Representational Image: Shutterstock

Representational Image: Shutterstock

 • Last Updated :
 • Share this:
  എല്ലാവരെയും ഒരുപോലെ ബുദ്ധിമുട്ടിപ്പിക്കുന്ന ജീവിയാണ് കൊതുകുകൾ. ഈ ചെറിയ ജീവികൾ നമ്മുടെ ചെവിക്ക് ചുറ്റും പറന്ന് മൂളും. തുടർന്ന് അവ ശരീരത്തിൽ നിന്ന് രക്തം വലിച്ചെടുക്കും. നമ്മെ രോഗികളാക്കുന്ന നിരവധി രോഗങ്ങളുടെ വാഹകർ കൂടിയാണ് ഈ ഇത്തിരിക്കുഞ്ഞന്മാർ. ഇന്ന്, ലോക കൊതുക് ദിനം ആചരിക്കുമ്പോൾ, കൊതുകുകൾ പകർത്തുന്ന ഏറ്റവും അപകടകരമായ 5 രോഗങ്ങളെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം. ഉടനടി ചികിത്സിച്ചില്ലെങ്കിൽ ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യതയുള്ള രോഗങ്ങളാണിവ.

  ഡങ്കിപ്പനി
  കൊതുകുകൾ മൂലമുണ്ടാകുന്ന ഏറ്റവും മാരകമായ രോഗങ്ങളിൽ ഒന്നാണ് ഡങ്കിപ്പനി. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകളാണ് ഈഡിസ് കൊതുകു കടിക്ക് ഇരയാകുന്നത്. ഇത് രോഗം പകരുന്നതിന് കാരണമാകുന്നു. തലവേദന, ശരീരവേദന, പനി തുടങ്ങിയ രോഗലക്ഷണങ്ങളുള്ള ഡങ്കിപ്പനി ബാധിച്ചാൽ പെട്ടെന്ന് ആരോഗ്യസ്ഥിതി മോശമാകും. ഡെങ്കിപ്പനിക്കുള്ള കൃത്യമായ ചികിത്സ ഇതുവരെ വികസിപ്പിച്ചിട്ടില്ലെങ്കിലും, ഡോക്ടർമാർ സാധാരണയായി അസെറ്റാമോഫെൻ ആണ് ശുപാർശ ചെയ്യുന്നത്.

  മലേറിയ
  പെൺ അനോഫിലിസ് കൊതുകുകൾ പരത്തുന്ന പ്ലാസ്മോഡിയം ഫാൽസിപാറം അല്ലെങ്കിൽ പ്ലാസ്മോഡിയം വൈവാക്സ് ആണ് ഈ രോഗത്തിന് കാരണം. ഇത്തരം പെൺ കൊതുകുകൾ മനുഷ്യശരീരത്തിൽ കടിക്കുമ്പോൾ വൈറസ് രക്തത്തിൽ പ്രവേശിക്കുകയും അത് നേരിട്ട് കരളിനെ ബാധിക്കുകയും ചെയ്യുന്നു. മലേറിയ വൈറസ് മനുഷ്യശരീരത്തിനുള്ളിൽ അതിവേഗം വർദ്ധിക്കുകയും തണുപ്പ്, വിയർപ്പ്, പേശി വേദന, പനി എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. മലേറിയ ചികിത്സിക്കാൻ, ഡോക്ടർമാർ ക്വിനൈൻ അടങ്ങിയിട്ടുള്ള മരുന്നുകളാണ് ശുപാർശ ചെയ്യുന്നത്.

  വെസ്റ്റ് നൈൽ വൈറസ്
  ക്യൂലക്സ് കൊതുകുകൾ മൂലമുണ്ടാകുന്ന വെസ്റ്റ് നൈൽ വൈറസ് പ്രധാനമായും പക്ഷികളിലും മൃഗങ്ങളിലുമാണ് കാണപ്പെടുന്നത്. എന്നാൽ, ചില മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇത് മനുഷ്യകോശങ്ങളെയും ബാധിക്കുമെന്നാണ്. അമ്മമാരിൽ നിന്ന് കുഞ്ഞുങ്ങൾക്ക് മുലയൂട്ടലിലൂടെയാണ് കൂടുതലും വൈറസ് പകരുന്നത്. വൈറസ് ശരീരത്തിലെ രക്തചംക്രമണ സംവിധാനത്തെ നേരിട്ട് ബാധിക്കുകയും തലച്ചോറിലെ കോശങ്ങളെ ബാധിക്കുകയും ചെയ്യും. ചികിത്സ വൈകിയാൽ ഹൃദയാഘാതം, കോമ, മരണം എന്നിവ വരെ സംഭവിക്കാൻ കാരണമായേക്കാം.

  മഞ്ഞപ്പിത്തം
  ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും കൂടുതലായി കാണുന്ന ഈഡിസ് കൊതുകുകളാണ് മഞ്ഞപ്പിത്തം പരത്തുന്നത്. 3 മുതൽ 7 ദിവസം വരെ ഇൻകുബേഷൻ കാലയളവിൽ വൈറസ് മനുഷ്യശരീരത്തിൽ നിലനിൽക്കുന്നതിനാൽ, അതിനുശേഷം മാത്രമേ രോഗലക്ഷണങ്ങൾ പ്രകടമാകൂ. കടുത്ത തലവേദന, പനി, ഓക്കാനം എന്നിവയാണ് രോഗലക്ഷണങ്ങൾ. മഞ്ഞപ്പിത്തത്തിനുള്ള താൽക്കാലിക ചികിത്സകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. എന്നാൽ മിക്ക കേസുകളിലും, വാക്സിൻ പ്രവർത്തനം അവസാനിച്ചാൽ വീണ്ടും രോഗം മൂർച്ഛിക്കാറുണ്ട്.

  ചിക്കുൻഗുനിയ
  ഈഡിസ് കൊതുകുകൾ മൂലമുണ്ടാകുന്ന ചിക്കുൻഗുനിയ സന്ധി വേദന, തലവേദന, ഛർദ്ദി, പുറം വേദന, ചർമ്മത്തിലെ തിണർപ്പ് എന്നിവയ്ക്ക് കാരണമാകുന്നു. എന്നാൽ ശരിയായ ചികിത്സ നൽകിയാൽ രോഗം നിയന്ത്രിക്കാനാകും.
  Published by:Jayesh Krishnan
  First published: