നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Egg Health Benefits | ദിവസവും മുട്ട എങ്ങിനെ കഴിക്കാം? ഈ സൂപ്പർഫുഡിന്റെ ഗുണങ്ങൾ അറിയുമോ?

  Egg Health Benefits | ദിവസവും മുട്ട എങ്ങിനെ കഴിക്കാം? ഈ സൂപ്പർഫുഡിന്റെ ഗുണങ്ങൾ അറിയുമോ?

  മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നത് പോലെതന്നെ പ്രധാനമാണ്, നിങ്ങളുടെ ശരീരത്തിൽ എത്രത്തോളം പ്രോട്ടീനാണ് എത്തുന്നത് എന്ന് കണക്കാക്കുന്നതും.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ലോകമെമ്പാടും ഉപയോഗിക്കുന്ന ഒരു പ്രഭാതഭക്ഷണ വിഭവമാണ് മുട്ട(Egg). ആളുകൾ പല വിധത്തിലാണ് മുട്ട തങ്ങളുടെ പ്രാതലാക്കുന്നത്. ചിലർ മുട്ട പുഴുങ്ങി കഴിക്കുകയും മറ്റു ചിലർ ചിക്കി പൊരിക്കുകയോ അല്ലെങ്കിൽ ഓംലറ്റായോ കഴിക്കും. മുട്ട ഉപയോഗിക്കുന്നത്, ആരോഗ്യത്തിന് ഹാനികരമാണന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകളും നമുക്കിടയിൽ ഉണ്ട്. എന്നാൽ മുട്ടയ്ക്ക് ആരോഗ്യകരമായ ഒരു ജീവിതത്തിൽ വല്യ പങ്കുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

   നിങ്ങൾ മുട്ട എങ്ങനെ കഴിക്കുന്നു എന്നതിലല്ല കാര്യം, നിങ്ങളുടെ ദൈനംദിന ഭക്ഷണങ്ങളിൽ മുട്ട ഉൾപ്പെടുത്തുക എന്നതാണ് പ്രധാനം. മുട്ട ഉപയോഗിച്ച് മൊരിച്ച റൊട്ടി കഴിക്കുന്നത് വളരെ പ്രചാരമുള്ള ഒരു ഭക്ഷണ രീതിയാണ്. എന്നാൽ ചില സമയങ്ങളിൽ ആളുകൾ അതിൽ തന്നെ ചില മാറ്റങ്ങളും വരുത്താറുണ്ട്. മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നത് പോലെതന്നെ പ്രധാനമാണ്, നിങ്ങളുടെ ശരീരത്തിൽ എത്രത്തോളം പ്രോട്ടീനാണ് എത്തുന്നത് എന്ന് കണക്കാക്കുന്നതും.

   ഡയറ്റീഷനും പോഷകാഹാര വിദഗ്ദയുമായ ന്മാമി അഗർവാൾ അടുത്തയിടെ ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ച പോസ്റ്റിൽ മുട്ടയുപയോഗിച്ചുള്ള ഭക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ചിരുന്നു. 'സണ്ണി സൈഡ് അപ്പ്' എന്ന തലക്കെട്ടോട് കൂടി എഴുതിയ പോസ്റ്റിൽ മുട്ട പാകം ചെയ്യുന്നതിനെപ്പറ്റിയാണ് എഴുതിയിരിക്കുന്നത്. ഒപ്പം മുട്ടയുടെ മഞ്ഞക്കരുവിനെ കുറിച്ചുള്ള ഒരു കൗതുകകരമായ വിവരവും അവർ പങ്കു വെച്ചിട്ടുണ്ട്. ന്മാമിയുടെ അഭിപ്രായത്തിൽ, മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും ഒരുമിച്ച് ഭക്ഷിക്കുന്നതിലൂടെ പ്രോട്ടീനുകളുടെയും കൊഴുപ്പിന്റെയും കലോറികളുടെയും സന്തുലിതമായ പോഷകമാണ് ശരീരത്തിന് ലഭിക്കുന്നത്. മുട്ടയുടെ മഞ്ഞക്കരുവും വെള്ളയും ഒരുമിച്ച് കഴിക്കുന്നതിലൂടെ, ആളുകൾക്ക് വയർ വേഗത്തിൽ നിറഞ്ഞതായും തോന്നാറുണ്ടെന്ന് ഇവർ പറയുന്നു.

   ഒരു സൂപ്പർഫുഡ് ഭക്ഷണമായാണ് മുട്ടയെ കരുതേണ്ടത്. സൂപ്പർഫുഡുകൾ, അവ ഭക്ഷിക്കുമ്പോൾ തന്നെ നിങ്ങൾക്ക് ശരിയായ അളവിൽ പ്രോട്ടീനുകളും കൊഴുപ്പും പ്രദാനം ചെയ്യുന്നു. മുട്ടയിൽ എല്ലാത്തരത്തിലുമുള്ള പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ആധുനിക ഭക്ഷണക്രമങ്ങളിൽ, മുട്ടയിൽ ഉള്ള പല പോഷക ഘടകങ്ങളും ഉണ്ടാകാറില്ല. നിങ്ങൾക്ക് അറിയാമോ മുട്ടയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണന്ന്? മുട്ടയിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങൾ ഇവയാണ്:

   • 6% വിറ്റമിൻ എ

   • 7% വിറ്റമിൻ ബി5

   • 9% വിറ്റമിൻ ബി12

   • 9% ഫോസ്ഫറസ്

   • 15% വിറ്റമിൻ ബി2

   • 22% സെലനിയം


   പലതരത്തിലുള്ള വൈറ്റമിൻ ഗുളികൾ കഴിക്കുന്നതിനേക്കാൾ ഉചിതമാണ് ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നതെന്നാണ് ഈ പട്ടിക നൽകുന്ന സൂചന. മാത്രമല്ല, ഭക്ഷണങ്ങളിൽ മുട്ട ഉൾക്കൊള്ളിക്കേണ്ടത് വളരെ പ്രാധാന്യമുള്ള കാര്യവുമാണ്. നിങ്ങൾക്ക് മുട്ട എങ്ങനെ കഴിക്കാനാണ് ഇഷ്ടം?
   Published by:Jayesh Krishnan
   First published:
   )}