• HOME
  • »
  • NEWS
  • »
  • life
  • »
  • Heart Health | ഹൃദയസ്പന്ദനവും ആരോഗ്യവും തമ്മിലുള്ള ബന്ധമെന്ത്? ഹൃദയമിടിപ്പ് നോക്കി ആരോഗ്യം അളക്കാം

Heart Health | ഹൃദയസ്പന്ദനവും ആരോഗ്യവും തമ്മിലുള്ള ബന്ധമെന്ത്? ഹൃദയമിടിപ്പ് നോക്കി ആരോഗ്യം അളക്കാം

നമ്മുടെ ഹൃദയമിടിപ്പിന്റെ താളം നമ്മുടെ ഹൃദയാരോഗ്യത്തെക്കുറിച്ച് നിരവധി സൂചനകള്‍ നല്‍കുന്നുവെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

  • Share this:
    നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം (Heart). ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് രക്തം (Blood) പമ്പ് ചെയ്യുന്നതിനും അതിലൂടെ ശരീരത്തിൽ എല്ലായിടത്തും ആവശ്യമായ പോഷകങ്ങള്‍ എത്തിക്കുന്നതും നമ്മുടെ ഹൃദയമാണ്. നാം മരിക്കുന്നത് വരെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നമ്മുടെ ശരീരത്തിലെ ഒരു എഞ്ചിനാണ് ഹൃദയം എന്ന് പറയാം. കൂടാതെ ഹൃദയത്തിന് ഒരു പ്രത്യേക കഴിവുണ്ട്. അത് ശരീരത്തിന്റെ ഓക്‌സിജന്റെ (Oxigen) ആവശ്യകത അനുസരിച്ച് പ്രവർത്തന വേഗത നിയന്ത്രിക്കും.

    നാം അദ്ധ്വാനമുള്ള ശാരീരിക പ്രവർത്തനങ്ങളിലൂടെ കടന്നുപോകുമ്പോള്‍, അവയവങ്ങള്‍ക്ക് കൂടുതല്‍ ഓക്‌സിജന്‍ നല്‍കുന്നതിനായി നമ്മുടെ ഹൃദയം കൂടുതല്‍ മിടിക്കാന്‍ തുടങ്ങുന്നു. അതുപോലെ നാം വിശ്രമിക്കുമ്പോള്‍ ഹൃദയം ഓക്‌സിജനെ അളവ് കുറച്ച് പമ്പ് ചെയ്യുന്നു. നിങ്ങള്‍ വിശ്രമിക്കുമ്പോഴും നിങ്ങളുടെ ഹൃദയമിടിപ്പ് കൂടുതലായാലും ക്രമരഹിതമായാലും അത് നിങ്ങൾക്കുള്ള മുന്നറിയിപ്പാണ്. നമ്മുടെ ഹൃദയമിടിപ്പിന്റെ താളം നമ്മുടെ ഹൃദയാരോഗ്യത്തെക്കുറിച്ച് നിരവധി സൂചനകള്‍ നല്‍കുന്നുവെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

    നാം വിശ്രമിക്കുമ്പോള്‍ നമ്മുടെ ഹൃദയം മിനിറ്റില്‍ എത്ര തവണ സ്പന്ദിക്കുന്നു എന്നതിനെയാണ് റെസ്റ്റിംഗ് ഹാർട്ട് റേറ്റ് (RHR - Resting Heart Rate) എന്ന് പറയുന്നത്. നമ്മുടെ ആര്‍എച്ച്ആര്‍ പരിശോധിച്ചാല്‍ നമ്മുടെ ഹൃദയാരോഗ്യത്തെക്കുറിച്ച് കൃത്യമായ ഉള്‍ക്കാഴ്ച ലഭിക്കുമെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു. സാധാരണ ആര്‍എച്ച്ആര്‍ എന്നത് മിനിറ്റില്‍ 60 മുതല്‍ 100 വരെയുള്ള ഹൃദയ സ്പന്ദനങ്ങള്‍ ആയി കണക്കാക്കപ്പെടുന്നു.

    60-ല്‍ താഴെ ആര്‍എച്ച്ആര്‍ ഉള്ള ആളുകള്‍ ശാരീരികമായി സജീവമാണെന്നും അവരുടെ ഹൃദയം ശരിയായി പ്രവര്‍ത്തിക്കുന്നുവെന്നും സൂചിപ്പിക്കുന്നു. അതേസമയം, 100-ല്‍ കൂടുതല്‍ ആര്‍എച്ച്ആര്‍ സൂചിപ്പിക്കുന്നത്, ആ വ്യക്തി ഒന്നുകില്‍ രോഗിയായിരിക്കാമെന്നാണ്. അല്ലെങ്കിൽ സമ്മര്‍ദ്ദത്തിനടിമപ്പെട്ടിരിക്കാം അല്ലെങ്കില്‍ അമിതമായ അളവില്‍ കാഫീന്‍ കഴിക്കുന്ന വ്യക്തിയായിരിക്കാം.

    50-ല്‍ താഴെയുള്ള ആര്‍എച്ച്ആര്‍ നിരക്ക് എന്നത് വളരെ കുറവാണെന്ന് മാത്രമല്ല വളരെ ആശങ്കാജനകവുമാണ്. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍, ഒരാള്‍ക്ക് ആര്‍എച്ച്ആര്‍ 50-ല്‍ താഴെയാണെങ്കില്‍ - നേരിയ തലകറക്കം പോലുള്ള ലക്ഷണങ്ങളുണ്ടാക്കിയേക്കാം. ഈ സാഹചര്യത്തില്‍ ആ വ്യക്തി ഒരു ഡോക്ടറെ കാണേണ്ടതാണ്.

    100ല്‍ കൂടുതല്‍ ആര്‍എച്ച്ആര്‍ നിരക്ക് എന്തെങ്കിലും അണുബാധയുടെയോ ഹാര്‍ട്ട് അറിത്മിയ (heart arrhythmia) പോലുള്ള മറ്റ് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുടെയോ ലക്ഷണമാകാമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല പുരുഷന്മാരില്‍ ഉയര്‍ന്ന ആര്‍എച്ച്ആര്‍ നിരക്ക് അകാല മരണത്തിനുള്ള സാധ്യതയുമായി വിദഗ്ധര്‍ ബന്ധപ്പെടുത്തിയിട്ടുണ്ട്.

    നമ്മുടെ പരമാവധി ഹൃദയമിടിപ്പ് അല്ലെങ്കില്‍ നമ്മുടെ ഹൃദയം അതിന്റെ ഉച്ചസ്ഥായിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സ്പന്ദിക്കുന്ന നിരക്ക്, നമ്മുടെ എയറോബിക് ശേഷിയെയാണ് വ്യക്തമാക്കുന്നത്. ഉയര്‍ന്ന പരമാവധി ഹൃദയമിടിപ്പ് അര്‍ത്ഥമാക്കുന്നത് മികച്ച എയറോബിക് ശേഷിയും ശാരീരിക പ്രവര്‍ത്തനങ്ങളിലെ മികച്ച പ്രകടനവുമാണ്. ഉയര്‍ന്ന എയറോബിക് കപ്പാസിറ്റി ഹൃദയാഘാതം പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിദഗ്ധര്‍ അവകാശപ്പെടുന്നു.
    Published by:Jayesh Krishnan
    First published: