• HOME
  • »
  • NEWS
  • »
  • life
  • »
  • Korean Diet Secrets | ഫിറ്റ്‌നെസ് നിലനിർത്താൻ ജീവിതചര്യയിൽ ഉൾപ്പെടുത്തേണ്ട ചില കൊറിയന്‍ ഡയറ്റ് രഹസ്യങ്ങള്‍

Korean Diet Secrets | ഫിറ്റ്‌നെസ് നിലനിർത്താൻ ജീവിതചര്യയിൽ ഉൾപ്പെടുത്തേണ്ട ചില കൊറിയന്‍ ഡയറ്റ് രഹസ്യങ്ങള്‍

ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുകളുള്ള ഒരു ഏഷ്യന്‍ രാജ്യമാണ് കൊറിയ. എന്നിരുന്നാലും, രാജ്യത്ത് അമിതവണ്ണമുള്ളവരെയോ തടിയുള്ളവരോ അധികം കാണാറില്ല.

Image: Shutterstock

Image: Shutterstock

  • Share this:
    ഏഷ്യന്‍ രാജ്യങ്ങളിലെ സംസ്‌കാരത്തിൽ ഭക്ഷണത്തിന് (Food) വലിയ പ്രാധാന്യമുണ്ട്. ഇത്തരത്തിൽ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുകളുള്ള ഒരു ഏഷ്യന്‍ രാജ്യമാണ് കൊറിയ (Korea). എന്നിരുന്നാലും, രാജ്യത്ത് അമിതവണ്ണമുള്ളവരെയോ തടിയുള്ളവരോ അധികം കാണാറില്ല. കൊറിയക്കാര്‍ എങ്ങനെ കഴിക്കുന്നു, എന്ത് കഴിക്കുന്നു എന്നതുമായി ഇതിന് വളരെയധികം ബന്ധമുണ്ട്. ശരീരഭാരം നിലനിര്‍ത്തുന്നതിലും ശരീരത്തിന്റെ പോഷക ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും കൊറിയന്‍ പാചകരീതിയും ജീവിതശൈലിയും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കൊറിയന്‍ ജനതയുടെ ഡയറ്റിലെ ചില രഹസ്യങ്ങള്‍ അറിയാം:

    ഭക്ഷണത്തില്‍ പച്ചക്കറികളുടെ പ്രാധാന്യം

    വിശപ്പ് മാറ്റുന്നതിനുള്ള ലഘുവിഭവങ്ങളോ, പ്രധാന വിഭവമോ, ലഘുഭക്ഷണമോ, ഫാസ്റ്റ് ഫുഡോ ആകട്ടെ, കൊറിയന്‍ ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികളുണ്ട്. കൊറിയയിലെ പ്രശസ്തമായ സ്റ്റാർട്ടർ വിഭവങ്ങളില്‍ ഒന്നായ കിംച്ചി ചീര, വെള്ളരിക്ക, റാഡിഷ് തുടങ്ങിയ വ്യത്യസ്ത പച്ചക്കറികള്‍ ഉള്‍പ്പെടുത്തി വിവിധ രീതികളിലാണ് തയ്യാറാക്കുന്നത്. കൊറിയന്‍ അച്ചാര്‍ ഉണ്ടാക്കുന്നത് മുള, കിഴങ്ങുകൾ എന്നിവ ഉപയോഗിച്ചാണ്. ഇത് അവരുടെ ഭക്ഷണത്തെ സന്തുലിതമാക്കുകയും പോഷകങ്ങളാല്‍ സമ്പുഷ്ടമാക്കുകയും ചെയ്യുന്നു.

    ഫാസ്റ്റ് ഫുഡിനോട് താല്‍പര്യമില്ല

    ഏഷ്യൻ രാജ്യങ്ങളിൽ പാശ്ചാത്യ സംസ്‌കാരത്തിനനുസരിച്ച് ഭക്ഷണശീലങ്ങൾ മാറുന്നുണ്ടെങ്കിലും കൊറിയക്കാര്‍ക്ക് ഫാസ്റ്റ് ഫുഡിനോട് വലിയ താല്‍പര്യമില്ല. എരിവും ചൂടും പുളിയുമുള്ള തനത് ഭക്ഷണങ്ങളോടാണ് ഇവർക്ക് പ്രിയം. പച്ചക്കറികളും മാംസവും കൊണ്ട് ഉണ്ടാക്കുന്ന അവരുടെ തന്നെ നാടൻ വിഭവങ്ങളില്‍ തുടരനാണ് ശ്രമിക്കുന്നത്.

    സോഫ്ട് ഡ്രിങ്ക്സിന് പകരം ചായ

    അമേരിക്ക പോലുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ആളുകള്‍ ഭക്ഷണത്തിനൊപ്പം ധാരാളം സോഡയും കുപ്പികളിൽ ലഭിക്കുന്ന പാനീയങ്ങളും ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍, കൊറിയയില്‍ സ്ഥിതി വ്യത്യസ്തമാണ്. എയറേറ്റഡ് ഡ്രിങ്ക്‌സുകള്‍ക്ക് പകരം ചായ കുടിക്കാനാണ് അവര്‍ ഇഷ്ടപ്പെടുന്നത്. കൊറിയന്‍ ഭക്ഷണത്തോടൊപ്പം ചായ ആണ് സാധാരണയായി നല്‍കുന്നത്. സാധാരണ ചായയില്‍ നിന്ന് വ്യത്യസ്തമായ രുചിയാണിതിനുള്ളത്. രാജ്യത്ത് വളരെ പ്രചാരമുള്ള അത്തരം ഒരു ചായയാണ് ബാര്‍ലി ടീ. ഇതിന് കലോറി കുറവാണ്. എന്നാൽ വളരെ ഊര്‍ജ്ജപ്രദായകവുമാണ്.

    പഞ്ചസാര കുറവ്

    കൊറിയന്‍ ഭക്ഷണങ്ങള്‍ മിക്കവാറും എരിവും പുളിയും ഉള്ളവയാണ്. അവര്‍ അവരുടെ ഭക്ഷണത്തില്‍ ഉയർന്ന അളവിൽ പഞ്ചസാര ഉൾപ്പെടുത്താറില്ല. കൊറിയക്കാർ സാധാരണ കഴിക്കുന്ന മധുരങ്ങള്‍ പഴങ്ങള്‍, പഴച്ചാറുകള്‍ എന്നിവയാണ്. ഇവ ശരീരത്തിന്റെ ഭാരം കൂട്ടില്ല. എന്ത് ഭക്ഷണവും ആരോഗ്യകരമാക്കാനുള്ള വഴി കൊറിയക്കാര്‍ക്ക് അറിയാം. പ്രശസ്ത കൊറിയന്‍ പലഹാരങ്ങളിലൊന്നായ പാറ്റ്ബിങ്‌സു രുചികരവും ആരോഗ്യകരവുമാണ്. ചീകിയെടുത്ത ഐസ് ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്, പക്ഷേ ഇതില്‍ കൃത്രിമ നിറങ്ങളും മധുരങ്ങളുമുണ്ടാവില്ല. പകരം ഇതിനൊപ്പം ധാരാളം പഴങ്ങള്‍ ഉപയോഗിക്കുന്നു.

    നടക്കുന്ന ശീലം

    കൊറിയക്കാര്‍ വ്യായാമം ചെയ്യുന്നവരാണെന്ന് പറയാന്‍ കഴിയില്ല. പക്ഷേ ഒരു കാര്യം പറയാന്‍ കഴിയും, അവര്‍ നടക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. രാജ്യത്ത് കടുത്ത ശൈത്യമായതിനാല്‍, ആളുകള്‍ ടാക്‌സിയോ കാറോ എടുക്കുന്നതിനേക്കാള്‍ നടക്കാന്‍ ഇഷ്ടപ്പെടുന്നു. അത് അവരെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്ന ഒരു ശീലമാണ്.
    Published by:Naveen
    First published: