• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കാൻസറും ഉറക്കവും തമ്മിൽ ബന്ധമുണ്ടോ?


Updated: April 2, 2018, 9:04 PM IST
കാൻസറും ഉറക്കവും തമ്മിൽ ബന്ധമുണ്ടോ?

Updated: April 2, 2018, 9:04 PM IST
ഉറക്കക്കുറവ് കാൻസർ സാധ്യത വർധിപ്പിക്കുന്നുവെന്ന്  പഠനങ്ങൾ. ഷിഫ്റ്റ് അനുസരിച്ച് ജോലി നോക്കുന്നവരിലാണ് ഇതിന് സാധ്യത കൂടുതലുള്ളതെന്നും പഠനം പറയുന്നു. ഷിഫ്റ്റ് അനുസരിച്ച് ജോലി നോക്കുന്നവരിൽ ബയോളജിക്കൽ ക്ലോക്ക് തെറ്റുന്നുണ്ടെന്നും ഇതാണ് കാൻസർ സാധ്യത വർധിപ്പിക്കുന്നതെന്നുമാണ് പഠനം.

ഇന്റർനാഷണൽ ജേണൽ ഓഫ് കാൻസർ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. തുടർച്ചയായി ഷിഫ്റ്റ് അനുസരിച്ച് ജോലി നോക്കുന്ന സ്ത്രീകളിലും അതുപോലെ ആഴ്ചയിൽ മൂന്ന് രാത്രി ഷിഫ്റ്റുകളിൽ ജോലി നോക്കുന്ന സ്ത്രീകളിലും സ്താനാർബുദ സാധ്യത ഏറെയുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. 2005നും 2008നും ഇടയ്ക്ക് സ്തനാർബുദം ഉണ്ടായ 1200 സ്ത്രീകളെ കാൻസർ ഇല്ലാത്ത 1300 സ്ത്രീകളുമായി താരതമ്യം ചെയ്താണ് പഠനം നടത്തിയിരിക്കുന്നത്.

ഷിഫ്റ്റിൽ ജോലി നോക്കുന്ന സ്ത്രീകളിൽ സ്തനാർബുദത്തിന് 30 ശതമാനം സാധ്യത ഉണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഷിഫ്റ്റ് ജോലി നോക്കുന്ന പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസർ സാധ്യത ഏറെയാണെന്നും പറയുന്നു. ഷിഫ്റ്റ് അനുസരിച്ച് ജോലി നോക്കുന്നത് ശരീരത്തിലെ ആന്തരിക പ്രവർത്തനങ്ങളെ ബാധിക്കുന്നതാണ് കാൻസറിന് കാരണമാകുന്നതെന്നാണ് പഠനം പറയുന്നത്.
First published: February 27, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍