നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • എല്ലാ കുട്ടികളും ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിക്കണമെന്ന് വിദഗ്ധർ; ഇന്‍ഫ്‌ലുവന്‍സയെക്കുറിച്ചും അത് തടയേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും കൂടുതലറിയാം

  എല്ലാ കുട്ടികളും ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിക്കണമെന്ന് വിദഗ്ധർ; ഇന്‍ഫ്‌ലുവന്‍സയെക്കുറിച്ചും അത് തടയേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും കൂടുതലറിയാം

  ഈ രോഗത്തെക്കുറിച്ചും അത് എങ്ങനെ തടയാമെന്നും നമുക്ക് നോക്കാം.

  • Share this:
   എല്ലാ കുട്ടികളും ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നാം ശ്രദ്ധിച്ചിട്ടുണ്ടാകും. ഇന്‍ഫ്‌ലൂവന്‍സ, കോവിഡ്- 19 എന്നിവയുടെ ലക്ഷണങ്ങള്‍ സമാനമായതിനാല്‍ ഫ്‌ലൂവിനെതിരെ വാക്‌സിന്‍ എടുക്കുന്നത് കുട്ടികളെ സുരക്ഷിതരാക്കുക്കയും മാതാപിതാക്കളുടെ ആശങ്ക ഇല്ലാതാക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ കരുതുന്നു.

   എന്താണ് ഇന്‍ഫ്‌ലുവന്‍സ അല്ലെങ്കില്‍ ഫ്‌ലൂ?' സാധാരണ ജലദോഷത്തില്‍ നിന്ന് ഇതിനുള്ള വ്യത്യാസം എന്താണ്? കുട്ടികളെ എന്തുകൊണ്ട് അതില്‍ നിന്നും സുരക്ഷിതരാക്കണം? എന്നിങ്ങനെയുള്ള സംശയങ്ങള്‍ പല മാതാപിതാക്കള്‍ക്കുമുണ്ട്.

   ഈ രോഗത്തെക്കുറിച്ചും അത് എങ്ങനെ തടയാമെന്നും നമുക്ക് നോക്കാം.

   കുട്ടികള്‍ക്കുണ്ടാകുന്ന മൂക്കൊലിപ്പും ചുമയും ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. പനി, മൂക്കടപ്പ്, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം തന്നെ കുട്ടികള്‍ക്ക് കൂടുതല്‍ അപകടരമായ രോഗാവസ്ഥയായ ഇന്‍ഫ്‌ലൂവന്‍സ അതായത് ഫ്‌ലൂ ബാധിക്കാം.

   കുട്ടികളുടെ ശ്വാസകോശത്തെയും ശ്വസനനാളികളെയും ബാധിക്കുന്ന പകര്‍ച്ചവ്യാധിയായ വൈറല്‍ അണുബാധയാണ് ഇന്‍ഫ്‌ലുവന്‍സ / ഫ്‌ലൂ, ഈ വര്‍ഷം കണ്ടുവരുന്ന ഏറ്റവും സാധാരണമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍ ഒന്നാണ് ഇത്. ജോണ്‍ ഹോപ്കിന്‍സ് നടത്തിയ പഠനമനുസരിച്ച് മിക്ക കുട്ടികളും ഒരാഴ്ചയ്ക്കുള്ളില്‍ സുഖം പ്രാപിക്കുന്നു. അതേസമയം മറ്റ് പലര്‍ക്കും ആശുപത്രി പരിചരണം ആവശ്യമുള്ള തരത്തില്‍ കൂടുതല്‍ ഗുരുതരമായ അണുബാധയുണ്ടാകാം, മാത്രമല്ല ഇത് ശ്വാസകോശ അണുബാധയിലേക്കോ (ന്യുമോണിയ) അല്ലെങ്കില്‍ മരണത്തിലേക്കോ നയിച്ചേക്കാം. ഇന്ത്യയില്‍ മാത്രം 5 വയസ്സിന് താഴെയുള്ള ഒരു ലക്ഷത്തോളം കുട്ടികള്‍ ഇന്‍ഫ്‌ലുവന്‍സ / ഫ്‌ലൂ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.

   ആര്‍ക്കാണ് അപകടസാധ്യത?

   ആര്‍ക്കും ഇന്‍ഫ്‌ലുവന്‍സ / ഫ്‌ലൂ ബാധിക്കാം. എന്നിരുന്നാലും, 6 മാസം മുതല്‍ 5 വയസ്സ് വരെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, 65 വയസിന് മുകളില്‍ പ്രായമായവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പ്രമേഹം, ആസ്തമ, അര്‍ബുദം, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയ അവസ്ഥയിലുള്ള ആളുകള്‍ എന്നിവര്‍ക്ക് ഈ അസുഖം പെട്ടെന്ന് പിടിപ്പെടാന്‍ സാധ്യതയുണ്ട്.


   പകര്‍ച്ച / വ്യാപനം

   ചുമ, തുമ്മല്‍ അല്ലെങ്കില്‍ സംസാരിക്കുമ്പോള്‍ പുറത്തേക്ക് വരുന്ന ഉമിനീര്‍ തുള്ളികള്‍ എന്നിവ വഴിയാണ് ഇന്‍ഫ്‌ലുവന്‍സ / ഫ്‌ലൂ വൈറസ് പടരുന്നത്. അതിനാല്‍, രോഗബാധിതരായ ആളുകളുമായി അടുത്തിടപഴകുന്നതിലൂടെ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രോഗിയില്‍ നിന്നും വായുവിലെത്തുന്ന തുള്ളികള്‍ ഏകദേശം 6 അടി വരെ വ്യാപിക്കുകയും സമീപത്തുള്ളവരിലേക്ക് എത്തിച്ചേരുകയും ചെയ്യും. കൊച്ചുകുട്ടികള്‍ക്കും, രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകള്‍ക്കും പെട്ടെന്ന് തന്നെ അണുബാധയുണ്ടാകും. അതിനാല്‍ തന്നെ അവരില്‍ നിന്നും മറ്റുള്ളവരിലേക്കും രോഗം പകരും.

   പ്രതിരോധം

   ഈ രോഗത്തിനെതിരെ നിരവധി ആന്റിവൈറല്‍ (ആന്റി ഇന്‍ഫ്‌ലുവന്‍സ) മരുന്നുകള്‍ ഉണ്ടെങ്കിലും, രോഗം പിടിപെടാതിരിക്കുക എന്നതിന് തന്നെയാണ് മുന്‍ഗണന. ലളിതവും ഫലപ്രദവുമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നത് അണുബാധയുടെ വ്യാപനം തടയാന്‍ സഹായിക്കും. ഇനിപ്പറയുന്നവ അവയില്‍ ഉള്‍പ്പെടുന്നു:
   ചുമ / തുമ്മല്‍ ഉള്ളപ്പോള്‍ വായും മൂക്കും മൂടാന്‍ കുട്ടികളെ പഠിപ്പിക്കുക.
   കൈകള്‍ പതിവായി വൃത്തിയോടെ കഴുകുക. വെള്ളമില്ലാത്ത സാഹചര്യങ്ങളില്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നതും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
   അണുബാധിതരില്‍ നിന്നും സുരക്ഷിതമായ അകലം പാലിക്കുന്നതും നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുന്നതും നല്ലതാണ്.
   പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുക.
   വാര്‍ഷിക ഇന്‍ഫ്‌ലുവന്‍സ വാക്‌സിനേഷന്‍ എടുക്കുക.

   ഇന്‍ഫ്‌ലുവന്‍സയില്‍ നിന്ന് പരിരക്ഷിക്കാന്‍ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് വാര്‍ഷിക ഇന്‍ഫ്‌ലുവന്‍സ / ഫ്‌ലൂ വാക്‌സിനേഷന്‍.

   6 മാസം മുതല്‍ 5 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വാര്‍ഷിക ഇന്‍ഫ്‌ലുവന്‍സ വാക്‌സിനേഷന്‍ നല്‍കാന്‍ ആഗോള, ഇന്ത്യന്‍ ആരോഗ്യ അധികൃതര്‍ ശക്തമായി ശുപാര്‍ശ ചെയ്യുന്നു. ഇന്‍ഫ്‌ലൂവന്‍സ വൈറസിനെതിരായ പ്രതിരോധ ശേഷി കാലക്രമേണ കുറയുന്നതിനാലും വൈറസില്‍ ജനിതക വ്യതിയാനങ്ങള്‍ വരുന്നതിനാലും എല്ലാം വര്‍ഷവും വാക്‌സിന്‍ എടുക്കണം. ഇന്‍ഫ്‌ലുവന്‍സയ്ക്കെതിരെ പ്രതിവര്‍ഷം പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് നിങ്ങളുടെ കുട്ടിയുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, അണുബാധയുടെ വ്യാപനം തടയുന്നതിനും സഹായിക്കുന്നു.
   ഇന്‍ഫ്‌ലുവന്‍സ രോഗത്തെക്കുറിച്ചും വാക്‌സിനേഷനിലൂടെ അത് തടയുന്നതിനെ കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ ശിശുരോഗ വിദഗ്ധരെ സമീപിക്കുക

   നിരാകരണം: പൊതുജനതാല്പര്യാര്‍ത്ഥം GlaxoSmithKline Pharmaceuticals Limited, ഡോ. ആനി ബെസന്റ് റോഡ്, വോര്‍ലി, മുംബൈ 400 030, ഇന്ത്യ പ്രസിദ്ധീകരിക്കുന്നത്. ഈ വിവരങ്ങള്‍ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഇവയൊന്നും തന്നെ വൈദ്യോപദേശമല്ല. മെഡിക്കല്‍ ചോദ്യങ്ങള്‍, അല്ലെങ്കില്‍ നിങ്ങളുടെ അവസ്ഥയെക്കുറിച്ച് എന്തെങ്കിലും ചോദ്യമോ ആശങ്കയോ ഉണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കുക.

   വാക്‌സിന്‍ വഴി തടയാന്‍ കഴിയുന്ന രോഗങ്ങളുടെ പൂര്‍ണ്ണമായ ലിസ്റ്റിനും ഓരോ രോഗത്തിനുമുള്ള പൂര്‍ണ്ണമായ വാക്‌സിനേഷന്‍ ഷെഡ്യൂളിനും നിങ്ങളുടെ ശിശുരോഗ വിദഗ്ധരെ സമീപിക്കുക. GSK ഉല്‍പ്പന്നവുമായി ബന്ധപ്പെട്ട പരാതികള്‍ india.pharmacovigilance@gsk.com- എന്ന ഇമെയില്‍ വിലാസത്തില്‍ കമ്പനിക്ക് റിപ്പോര്‍ട്ട് ചെയ്യുക.

   CL code: NP-IN-FLT-OGM-210010, DoP Jun 2021
   Published by:Naseeba TC
   First published:
   )}