• HOME
 • »
 • NEWS
 • »
 • life
 • »
 • Lemon Coffee | കാപ്പിയിൽ നാരങ്ങാ നീര് ചേർത്ത് കഴിച്ചാൽ തൂക്കം കുറയുമോ? വിദഗ്ദ്ധർ പറയുന്നതെന്ത്?

Lemon Coffee | കാപ്പിയിൽ നാരങ്ങാ നീര് ചേർത്ത് കഴിച്ചാൽ തൂക്കം കുറയുമോ? വിദഗ്ദ്ധർ പറയുന്നതെന്ത്?

ഒരു കപ്പ് ചൂടു കാപ്പിയ്‌ക്കൊപ്പം നാരങ്ങാ നീര് കലര്‍ത്തി കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായകമാകുമെന്നാണ് പുതിയ വാദം

 • Last Updated :
 • Share this:
  ശരീരം ഭാരം കുറയ്ക്കുന്നതിനുള്ള ആയിരക്കണക്കിന് കുറുക്കു വഴികളാണ് ഇന്റര്‍നെറ്റില്‍ ഓരോ ദിവസവും എത്തുന്നത്. അതില്‍ ഒഴിഞ്ഞ വയറുമായി വ്യായാമം ചെയ്യുന്നത് മുതല്‍ ആപ്പിള്‍ സിഡര്‍ ചൂടു വെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കുന്നത് വരെ ഉള്‍പ്പെടുന്നു. ഈ പട്ടികയിലേക്ക് പുതിയതായി ഒരണ്ണം കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്.

  ഒരു കപ്പ് ചൂടു കാപ്പിയ്‌ക്കൊപ്പം നാരങ്ങാ നീര് കലര്‍ത്തി കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായകമാകുമെന്നാണ് പുതിയ വാദം. ടിക്ടോക്കിലാണ് പുതിയ സൂത്ര വിദ്യ പ്രചരിക്കുന്നത്. 'ലെമണ്‍ കോഫി' എന്ന പേരിലുള്ള ഈ പാനീയം കുടിച്ച് ഏഴു ദിവസങ്ങള്‍ കൊണ്ട് ശരീര ഭാരം കുറഞ്ഞതായി പല ടിക്ടോക്ക് ഉപയോക്താക്കളും പറയുന്നു. പുതിയ ട്രന്റ് സമൂഹ മാധ്യമമാകെ ഏറ്റു പിടിച്ചിരിക്കുകയാണ്.

  അതേസമയം, എല്ലാവര്‍ക്കുമൊന്നും ഈ പുതിയ 'കണ്ടുപിടിത്തത്തോട്' അനുകൂലമായ അഭിപ്രായമില്ല. സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ച മറ്റൊരു വീഡിയോയില്‍ പറയുന്നത് ലെമണ്‍ കോഫി കൊണ്ട് യാതൊരു ഫലവുമുണ്ടാകില്ല എന്നാണ്. ഇതേക്കുറിച്ച് പല അഭിപ്രായങ്ങള്‍ വരുന്നതിനാല്‍ പലര്‍ക്കും ഇതിനോട് ആശങ്ക നിറഞ്ഞ സമീപനമാണ് ഇപ്പോഴുള്ളത്. 'ഭാരം കുറയ്ക്കാനുള്ള ഈ സൂത്രത്തിന്' പിന്നിലെ സത്യമറിയാന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് വിദഗ്ദ്ധരുടെ അഭിപ്രായം തേടി.

  കാപ്പി ഒരു ഉത്തേജകമായി പ്രവർത്തിച്ച് ചയാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുന്ന ഒരുപാനീയമാണ്. ഇത് നമ്മുടെ മാനസികാവസ്ഥയെയും മെച്ചപ്പെടുത്തുന്നു, അതേസമയം നാരങ്ങ ദൈനംദിന കലോറി ഉപഭോഗത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് നാരങ്ങ.

  നാരങ്ങയിൽ അടങ്ങിയിരിക്കുന്ന അമ്ലം സിട്രിക് ആസിഡാണ്. സിട്രിക് ആസിഡ് പാലിൽ കലർത്തുന്നത് മുഴുവൻ പാനീയത്തെയും പോഷക വിരുദ്ധമാക്കുമെന്നാണ് നാരായണ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ മുതിർന്ന ഡയറ്റീഷ്യനായ ഡോ. പർമീത് കൗർ അഭിപ്രായപ്പെടുന്നത്. പാലില്ലാത്ത കാപ്പിയാണെങ്കിൽ ആരോഗ്യവാനായ ഒരു വ്യക്തിയ്ക്ക് അത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയില്ല എന്നും പർമീത് കൂട്ടിച്ചേർത്തു.

  അതേസമയം, വൃക്കരോഗികൾ ലെമൺ കോഫി കഴിക്കുന്നത് പൂർണ്ണമായും മാറ്റി നിർത്തണമെന്ന കർശന നിർദ്ദേശവും അദ്ദേഹം നൽകുന്നു. വൃക്ക രോഗികളിൽ ഇത് പ്രതികൂല ആവസ്ഥ സൃഷ്ടിക്കാനുള്ള സാധ്യതയെ കണക്കിലെടുത്താണ് ഈ നിർദ്ദേശം. ചൂടുള്ള പാനീയങ്ങളിൽ നാരങ്ങാനീര് ചേർത്താൽ, പാനീയത്തിലെ കൊഴുപ്പ് നീക്കം ചെയ്യുന്ന ഏജന്റായി നാരങ്ങ പ്രവർത്തിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു, എന്നാൽ ഉപയോഗിക്കുന്ന പാനീയം പാൽ രഹിതമാണെങ്കിൽ മാത്രമേ ഇത് ബാധകമാകുകയുള്ളു. ശരീരഭാരം കുറയ്ക്കുന്നതിന്, ഇതോടൊപ്പം മറ്റ് ആരോഗ്യകരമായ ശീലങ്ങളും പിന്തുടരേണ്ടത് പ്രധാനമാണ്.

  നാരങ്ങാ നീരും കാപ്പിയും ഒറ്റയ്ക്കൊറ്റയ്ക്ക് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കൽ, ചയാപചയം, മെച്ചപ്പെട്ട നാഡീവ്യവസ്ഥയുടെ പ്രവർത്തനം, ശക്തമായ പ്രതിരോധശേഷി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് ഫോർട്ടിസ് എസ്‌കോർട്ട്‌സ് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്‌സ് വിഭാഗം മേധാവിയായ അൻഷു ചതുർവേദി അഭിപ്രായപ്പെടുന്നത്. എന്നാൽ ചതുർവേദിയുടെ അഭിപ്രായത്തിൽ, ഇവ രണ്ടും സംയോജിപ്പിച്ച് ഭക്ഷിക്കുന്നത്, ഫലപ്രദമായ ഫലം നൽകുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

  ഫലപ്രദമായി ശരീരഭാരം കുറയ്ക്കാൻ, വ്യക്തികൾ ആരോഗ്യകരവും കലോറി കുറവുള്ളതുമായ ഭക്ഷണം കഴിക്കുന്നത് പ്രധാനമാണ്. മികച്ച ഫലം ലഭിക്കാൻ പതിവ് വ്യായാമവും ആവശ്യമാണ് എന്നാണ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദരുടെ പൊതുവായ അഭിപ്രായം.
  Published by:Karthika M
  First published: