• HOME
  • »
  • NEWS
  • »
  • life
  • »
  • Black Raisins | കൊളസ്ട്രോൾ കുറയ്ക്കാം; മുടികൊഴിച്ചിൽ അകറ്റാം; കറുത്ത ഉണക്കമുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ

Black Raisins | കൊളസ്ട്രോൾ കുറയ്ക്കാം; മുടികൊഴിച്ചിൽ അകറ്റാം; കറുത്ത ഉണക്കമുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ

രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും വിളർച്ച അകറ്റുന്നതിനും സഹായിക്കുന്ന കറുത്ത ഉണക്കമുന്തിരിക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന് ആയുർവേദ വിദഗ്ധയായ ഡോ.ദിക്സ ഭാവ്സർ അവകാശപ്പെടുന്നു.

  • Share this:
    ഇന്ത്യൻ ഭക്ഷണങ്ങളിൽ ഉണക്ക മുന്തിരിക്ക് (Raisins) ഒരു പ്രത്യേക സ്ഥാനമാണ് ഉള്ളത്. മധുരപലഹാരങ്ങളിലെ (Desserts) പ്രധാന ചേരുവകളിൽ ഒന്നാണ് ഇവ. നമ്മളിൽ ഏറെ പേർക്കും പരിചിതമായിട്ടുള്ളത് ഒരുപക്ഷെ കടും മഞ്ഞ നിറത്തിലും തവിട്ട് നിറത്തിലുമുള്ള ഉണക്കമുന്തിരിയാണെങ്കിലും ആരോ​ഗ്യ ​ഗുണങ്ങളിൽ (Health benefits) മുന്നിൽ നിൽക്കുന്നത് കറുത്ത ഉണക്ക മുന്തരിയാണ് (Black Raisins). രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും വിളർച്ച അകറ്റുന്നതിനും സഹായിക്കുന്ന കറുത്ത ഉണക്കമുന്തിരിക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്ന് ആയുർവേദ വിദഗ്ധയായ ഡോ.ദിക്സ ഭാവ്സർ അവകാശപ്പെടുന്നു.

    ഇരുമ്പിന്റെ അംശവും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുള്ള കറുത്ത ഉണക്ക മുന്തിരി നമ്മുടെ ഭക്ഷണത്തിൽ തീർച്ചയായും ഉൾപ്പെടുത്തണമെന്നും ഡോ.ഭാവ്‌സർ പറയുന്നു. രാത്രിയിൽ കുതിർത്ത് വെച്ചതിന് ശേഷം കറുത്ത ഉണക്കമുന്തിരി കഴിക്കുന്നതാണ് കൂടുതൽ നല്ലത്. കാരണം ഉണക്കിയ ഭക്ഷണം വാതദോഷത്തെ പ്രകോപിപ്പിക്കും. കൂടാതെ ഉദരസംബന്ധായ പ്രശ്നങ്ങൾ വഷളാക്കും. അതേസമയം ഉണക്കമുന്തിരി ഒരു രാത്രി മുഴുവൻ കുതിർത്ത് വെയ്ക്കുന്നത് എളുപ്പത്തിൽ ദഹിക്കാൻ സഹായിക്കും.



    കറുത്ത ഉണക്ക മുന്തിരിയുടെ ചില ആരോ​ഗ്യങ്ങ ​ഗുണങ്ങൾ ഇവയാണ് :

    അസ്ഥിക്ഷയത്തെ പ്രതിരോധിക്കും
    കറുത്ത ഉണക്കമുന്തിരിയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇവ കാൽസ്യത്താൽ സമ്പുഷ്ടവുമാണ്. ഇത് നിങ്ങളുടെ എല്ലുകളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും.

    മുടി കൊഴിച്ചിലും നരയും കുറയ്ക്കും
    കറുത്ത ഉണക്കമുന്തിരിയിൽ ഇരുമ്പിന്റെ അംശം മാത്രമല്ല വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലേക്ക് ധാതുക്കൾ വളരെ വേ​ഗത്തിൽ ആഗിരണം ചെയ്യുന്നതിന് സഹായിക്കും. മാത്രമല്ല മുടിയെ പരമാവധി പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു.

    രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു
    ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന ആരോ​​ഗ്യ പ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം. രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കാൻ പൊട്ടാസ്യം സഹായിക്കും. അതിനാൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള കറുത്ത ഉണക്കമുന്തിരി രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.

    വിളർച്ച അകറ്റും
    ഉണക്കമുന്തിരിയിൽ ഇരുമ്പും വിറ്റാമിൻ ബി കോംപ്ലക്സും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് സഹായിക്കും. അതിനാൽ ഒരു പിടി ഉണക്കമുന്തിരി പതിവായി കഴിക്കുന്നത് വിളർച്ച തടയാൻ സഹായിക്കും.

    ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു
    കറുത്ത ഉണക്കമുന്തിരി രക്തത്തിലെ എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും. "ചീത്ത കൊളസ്ട്രോൾ" എന്നറിയപ്പെടുന്ന എൽഡിഎൽ കൊളസ്ട്രോൾ ഉയരുന്നത് ഹൃദയത്തിന് നല്ലതല്ല. കറുത്ത ഉണക്കമുന്തിരി ദിവസവും കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

    ദന്താരോഗ്യം മെച്ചപ്പെടുത്തും

    കറുത്ത ഉണക്കമുന്തിരി നിങ്ങളുടെ വായുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ഫുഡ് ആൻഡ് ന്യൂട്രീഷൻ അടുത്തിടെ നടത്തിയ ഒരു പഠനം പറയുന്നത. ഉണക്കമുന്തിരി കഴിക്കുന്നത് പല്ലിൽ ദ്വാരങ്ങൾ വരുന്നത് ഒഴിവാക്കാൻ സഹായിക്കും. ഉണക്കമുന്തിരിയിൽ അഞ്ച് ഫൈറ്റോകെമിക്കലുകൾക്ക് പുറമെ ഒലിയാനോലിക് ആസിഡുകൾ ഉൾപ്പെടെയുള്ള സസ്യ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന് ഹാനികരമാകുന്ന ബാക്ടീരിയകളുടെ വളർച്ചയെ തടയും.

    മലബന്ധം ഒഴിവാക്കുന്നു
    കറുത്ത ഉണക്കമുന്തിരിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. മലബന്ധത്തിൽ നിന്ന് വളരെ വേ​ഗത്തിൽ ആശ്വാസം ലഭിക്കുന്നതിന് ഇത് വളരെ ഗുണകരമാണ്.

    ഇതിന് പുറമെ മറ്റ് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ കറുത്ത ഉണക്ക മുന്തിരിക്കുണ്ട്. ആർത്തവ വേദന അകറ്റാൻ കറുത്ത ഉണക്കമുന്തിരി സഹായിക്കും. മാത്രമല്ല ശരീരത്തിലെ ഊർജ്ജ നില വർദ്ധിപ്പിക്കാനും സഹായിക്കും. അസിഡിറ്റി കുറയ്ക്കാനും ഇവ സഹായിക്കും.
    Published by:Naveen
    First published: