• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അടിവയര്‍ വീങ്ങിയാല്‍ അറിയാം കരളിന് കുഴപ്പമുണ്ടോയെന്ന്


Updated: April 2, 2018, 9:22 PM IST
അടിവയര്‍ വീങ്ങിയാല്‍ അറിയാം കരളിന് കുഴപ്പമുണ്ടോയെന്ന്

Updated: April 2, 2018, 9:22 PM IST
കരള്‍ രോഗങ്ങള്‍ സാധാരണ എല്ലാ ആളുകളിലും കണ്ടുവരുന്നതാണ്. എന്നാല്‍ പലരും അസുഖത്തെ വേണ്ടവിധത്തില്‍ അറിയാത്തതാണ് ഏറ്റവും വലിയ പ്രശ്നം. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. അതുകൊണ്ടുതന്നെ, ചെറിയൊരു തകരാര്‍ പോലും വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുന്നു. എത്രയും നേരത്തെ അസുഖത്തെ കണ്ടുപിടിക്കുന്നതാണ് നല്ലത്. കൃത്യസമയത്ത് വേണ്ട ചികിത്സ നല്‍കാന്‍ ശ്രദ്ധിച്ചാല്‍ കരള്‍രോഗത്തെ ഒരു പരിധി വരെ തടയാവും.


കരള്‍ രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍



ഇടയ്ക്കിടെ ഉണ്ടാകുന്ന ഛര്‍ദിയും മനംപുരട്ടലും. കണ്ണ്, ത്വക്ക്, നഖം എന്നിവ മഞ്ഞ നിറമാകുന്നത് കരള്‍ രോഗത്തിന്‍റെ ലക്ഷണങ്ങളിലൊന്നാണ്. കരൾരോഗത്തിന്റെ ആദ്യലക്ഷണം അടിവയറിന്‍റെ വലതുഭാഗത്തായുള്ള വിങ്ങലാണ്. ഭക്ഷണം കഴിക്കുന്നതിനൊപ്പം വ്യായാമം ചെയ്തിട്ടും അടിവയറിൻറെ ഭാഗത്ത് ഭാരം വര്‍ധിക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ കാണേണ്ടതുണ്ട്. രോഗം മൂര്‍ഛിക്കുന്ന ഘട്ടത്തിലാണ് അടിവയറ്റില്‍ നീരു വരുന്നത്. തലചുറ്റലും മയക്കവുമാണ് കരള്‍രോഗത്തിന്‍റെ പ്രധാനലക്ഷണം. കരള്‍രോഗം ഗുരുതരമായവരില്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനശേഷി കുറയും.


കരളിൻറെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍


കൊഴുപ്പു നിറഞ്ഞ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. ജങ്ക് ഫുഡ്സ് കരളിന് ഒട്ടും നല്ലതല്ല. ശരീരത്തില്‍ കൊഴുപ്പിന്‍റെ അധികരിച്ച അളവ് കരളിന്‍റെ സാധാരണ പ്രവര്‍ത്തനത്തെ ബാധിക്കും. അമിത മദ്യപാനം കരളിനു ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ അറിയാത്തവര്‍ ആരുമുണ്ടാകില്ല. ആരോഗ്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നവര്‍ ദിവസം രണ്ടോ മൂന്നോ പെഗില്‍ കൂടുതല്‍ കഴിക്കരുത്. ഇതിന് സാധിക്കാത്തവര്‍ ഡോക്ടറുടെ സഹായം തേടണം. ഭാരം കുറയ്ക്കാനുള്ള ഭക്ഷണരീതികള്‍ ഫലം കണ്ടില്ലെങ്കിൽ അത് കരളിനെ ബാധിച്ചതായി മനസിലാക്കുക. ഇവ കരളില്‍ അനാവശ്യസമ്മര്‍ദമുണ്ടാക്കി പ്രവര്‍ത്തനം താളം തെറ്റിക്കും.


പരിഹാര മാര്‍ഗങ്ങള്‍


കരള്‍രോഗത്തില്‍ നിന്നുള്ള പൂര്‍ണമായ പരിഹാരം ഒരിക്കലും നമ്മുടെ കൈകളില്‍ അല്ല. ആരോഗ്യകരമായ ഭക്ഷണവും ജീവിതരീതിയും പിന്തുടര്‍ന്നാല്‍ ഒരു അളവു വരെ കരളിനെ സംരക്ഷിക്കാം. ഹെപ്പറ്റൈറ്റിസിനെതിരെ സമയത്തിനുള്ള വാക്സിനേഷന്‍, പതിവായുള്ള രക്തപരിശോധന, കോഡ് ലിവര്‍ ഓയില്‍ കഴിക്കല്‍, സുരക്ഷിതമായ സെക്സ് എന്നിവ പിന്തുടര്‍ന്നാല്‍ കരള്‍രോഗത്തില്‍ നിന്നുള്ള സംരക്ഷണം നല്ല ഒരു ശതമാനം ഉറപ്പാക്കാം.


വ്യയാമം ശീലമാക്കുക


നിത്യേനയുള്ള വ്യായാമവും പോഷകങ്ങള്‍ നിറഞ്ഞ നാടന്‍ഭക്ഷണങ്ങളും കരളിന്റെ ആരോഗ്യത്തിനു അനിവാര്യമാണ്.

മദ്യപാനവും പുകവലിയും തീര്‍ത്തും ഉപേക്ഷിക്കേണ്ടതാണ്. കൊഴുപ്പും നീര്‍ക്കെട്ടും കുറച്ച് കരളിനെ പ്രവര്‍ത്തന സജ്ജമാക്കാന്‍ വ്യായാമത്തിനാകും. അതുകൊണ്ടു തന്നെ, ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം വ്യായാമം ശീലിക്കുകയാണ് ഏറ്റവും ഉത്തമം. യോഗ ചെയ്യുന്നതും കരൾരോഗത്തെ പ്രതിരോധിക്കാൻ ഉത്തമമാണ്.


ഭക്ഷണത്തിന്റെ ഗുണങ്ങൾ


കരള്‍ രോഗമുള്ളവർക്കു പൊതുവെ ദഹനശക്തി കുറവാണ്. അതിനാല്‍, പെട്ടെന്നു ദഹിക്കുന്നതും പോഷകം നിറഞ്ഞതുമായ ഭക്ഷണമാണ് അവര്‍ക്ക് അനുയോജ്യം. പാല്‍ക്കഞ്ഞി, കഞ്ഞി, ഇഡ്ഡലി, സൂചിഗോതമ്പ്, ഓട്‌സ്, പാട നീക്കിയ പാല്‍, ഇളനീര്, കാച്ചിയ മോര് ഇവ മാറിമാറി കുറഞ്ഞ അളവില്‍ പല തവണകളായി കഴിക്കാം. പടവലങ്ങ, കാരറ്റ്, പപ്പായ, കുമ്പളങ്ങ, വെള്ളരിക്ക, ഇലക്കറികള്‍, പയര്‍വര്‍ഗങ്ങള്‍ ഇവയും കരളിനെ സംരക്ഷിക്കാന്‍ നിത്യഭക്ഷണത്തില്‍  ഉൽപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും.


വെളുത്തുള്ളിക്കും മഞ്ഞളിനും കരളിന്റെ ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധേയമായ പങ്കുണ്ട്. കരളില്‍ കൊഴുപ്പടിയുന്നതിനെ തടയാന്‍ വെളുത്തുള്ളി ഉത്തമമാണ്. കരളിനെ ബാധിക്കുന്ന അണുബാധയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ വെളുത്തുള്ളിക്കാവും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ഗന്ധകമാകട്ടെ വിഷവസ്തുക്കള്‍ കരളിനെ നശിപ്പിക്കുന്നതു തടയുന്നു. കരളിനെ ബാധിക്കുന്ന അര്‍ബുദത്തിനെതിരെ മഞ്ഞള്‍ പ്രവര്‍ത്തിക്കും. മിതമായ അളവില്‍ മാത്രം ഇവയെ നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.


ക്ഷീണമുള്ളപ്പോള്‍ ചെറുപയര്‍ വേവിച്ച വെള്ളം സൂപ്പാക്കി കഴിക്കുന്നത് കരള്‍ രോഗത്തിന് ഗുണം ചെയ്യും. ഉള്ളി, തക്കാളി, നെല്ലിക്ക, മുരിങ്ങയില, മുന്തിരി, തണ്ണിമത്തന്‍, പേരയ്ക്ക ഇവയും കരളിനു ഗുണകരമാണ്. ചികിത്സയില്‍ ഭക്ഷണം പ്രധാനപ്പെട്ട ഘടകമാണ്. തകരാറിലായ കരള്‍കോശങ്ങള്‍ക്ക് ഉണര്‍വേകാന്‍ ഭക്ഷണത്തിനാകും.


ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ


വറുത്തതും പൊരിച്ചതുമായ ആഹാരപദാര്‍ഥങ്ങള്‍, മാംസോത്പന്നങ്ങള്‍, കേക്ക്, കടുപ്പംകൂടിയ ചായ, കാപ്പി, പപ്പടം, അച്ചാര്‍, സോസുകള്‍ ഇവ ഒഴിവാക്കുക. പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കണം.​​
First published: March 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍