നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ചീഞ്ഞ മത്സ്യത്തിന‍്റെ ഗന്ധം, പച്ചവെള്ളത്തിന് ദുർഗന്ധം; കോവിഡിന്റെ അനന്തരഫലങ്ങൾ

  ചീഞ്ഞ മത്സ്യത്തിന‍്റെ ഗന്ധം, പച്ചവെള്ളത്തിന് ദുർഗന്ധം; കോവിഡിന്റെ അനന്തരഫലങ്ങൾ

  യഥാർത്ഥ ഗന്ധം അനുഭവപ്പെടാതെ മറ്റെന്തെങ്കിലും ഗന്ധം അനുഭവപ്പെടുക. ഭക്ഷണത്തിന് മറ്റെന്തിങ്കിലും രുചി അനുഭവപ്പെടുക എന്ന അവസ്ഥയെയാണ് പരോസ്മിയ എന്ന് വിളിക്കുന്നത്.

  representative image

  representative image

  • Share this:
   കോവിഡിന്റെ അന്തരഫലങ്ങളിൽ മണം, രുചി എന്നിവ നഷ്ടമാകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ ചിലരിൽ പരോസ്മിയ എന്ന അവസ്ഥയും ഉണ്ടാകുന്നു എന്ന് കണ്ടെത്തൽ. കോവിഡ് ബാധിച്ച് നഷ്ടമായ രുചിയും മണവും തിരികെ ലഭിക്കുന്നതിനിടയിൽ ഉണ്ടാകുന്ന അവസ്ഥയാണിത്.

   യഥാർത്ഥ ഗന്ധം അനുഭവപ്പെടാതെ മറ്റെന്തെങ്കിലും ഗന്ധം അനുഭവപ്പെടുക. ഭക്ഷണത്തിന് മറ്റെന്തിങ്കിലും രുചി അനുഭവപ്പെടുക എന്ന അവസ്ഥയെയാണ് പരോസ്മിയ എന്ന് വിളിക്കുന്നത്. ചിലരിൽ ഈ അവസ്ഥ ദീർഘകാലം ഉണ്ടാകാം.

   വർഷങ്ങളോളം പരോസ്മിയ അവസ്ഥയിൽ പെടാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. പച്ചവെള്ളത്തിന് ദുർഗന്ധവും ഭക്ഷണങ്ങൾക്ക് ചീഞ്ഞ മത്സ്യത്തിന്റെ ഗന്ധവുമൊക്കെ വർഷങ്ങളോളം അനുഭവിക്കേണ്ടി വരുന്നത് ആളുകളിൽ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും വിദഗ്ധർ പറയുന്നു.

   കോവിഡ് രോഗികളിൽ ഗന്ധവും രുചിയും നഷ്ടമാകുമെന്ന് ആദ്യം കണ്ടെത്തിയ മെഡിക്കൽ സംഘത്തിലെ ഡോ. നിർമൽ കുമാറാണ് പുതിയ വെളിപ്പെടുത്തലും നടത്തിയിരിക്കുന്നത്. യുകെ ഇഎൻടി പ്രസിഡന്റാണ് നിർമൽ കുമാർ.

   You may also like:രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ 20000ത്തിൽ താഴെ; 6 മാസത്തെ ഏറ്റവും കുറഞ്ഞ കണക്ക്

   വിചിത്രവും അപൂർവവുമായ അവസ്ഥയെന്നാണ് നിർമൽ കുമാർ പരോസ്മിയയെ വിശേഷിപ്പിക്കുന്നത്. ബ്രിട്ടനിൽ ഇതിനകം കോവിഡ‍് ബാധിതരായ നിരവധി പേർ അനോസ്മിയ അവസ്ഥയില്‍ എത്തിയതായി അദ്ദേഹം പറയുന്നു. ചിലരിൽ പരോസ്മിയയും കണ്ടുവരുന്നു.

   ഇംഗ്ലണ്ടിലെ ചെഷയര്‍ സ്വദേശിയായ കെയ്റ്റ് മെക് ഹെന്റി എന്ന മുപ്പത്തിയേഴ്കാരിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് മാര്‍ച്ച് മാസത്തിലായിരുന്നു. വളരെ തീവ്രത കുറഞ്ഞ രോഗബാധ ആയിരുന്നെങ്കിലും യുവതിയ്ക്ക് ഗന്ധവും രുചിയും നഷ്ടപ്പെട്ടു. ഏതാനും ആഴ്ച്ചകൾക്ക് ശേഷം ഗന്ധവും രുചിയും വീണ്ടും അറിഞ്ഞു തുടങ്ങി. എന്നാൽ, പച്ചവെള്ളത്തിന് ദുർഗന്ധവും ഭക്ഷണത്തിന് ചീഞ്ഞ മാംസത്തിന്റെ ഗന്ധവും അനുഭവപ്പെട്ടതായി നേരത്തേ വാർത്തകൾ വന്നിരുന്നു.

   ലണ്ടനിലുള്ള ഡാനിയേൽ സവേസ്കി എന്ന 24 കാരനും സമാനമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. മാർച്ചിൽ കോവിഡ് ബാധിച്ചതിന് ശേഷം രണ്ടാഴ്ച്ചയോളം രുചിയും ഗന്ധവും നഷ്ടമായി തിരികെ ലഭിച്ചു. എന്നാൽ അതിനുശേഷം പരോസ്മിയ എന്ന അവസ്ഥ അനുഭവിച്ചു വരികയാണെന്ന് ഡാനിയേൽ പറയുന്നു.

   ഭക്ഷണം ആസ്വദിച്ചു കഴിക്കാനോ, ഇഷ്ട ഭക്ഷണങ്ങളുടെ ഗന്ധം ലഭിക്കാത്തത് കടുത്ത മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും യുവാവ് പറയുന്നു.
   Published by:Naseeba TC
   First published:
   )}