• HOME
  • »
  • NEWS
  • »
  • life
  • »
  • Diabetes | കുട്ടികളിലെ പ്രമേഹം; ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കൂ

Diabetes | കുട്ടികളിലെ പ്രമേഹം; ഈ ലക്ഷണങ്ങൾ ഉണ്ടോ എന്ന് ശ്രദ്ധിക്കൂ

ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ കണക്കനുസരിച്ച്, ലോകത്ത് ഏകദേശം 1.1 ദശലക്ഷം കുട്ടികളും കൗമാരക്കാരും ടൈപ്പ് 1 പ്രമേഹവുമായി ജീവിക്കുന്നു

  • Share this:
    2019ൽ മരണത്തിന്റെ ഒമ്പതാമത്തെ പ്രധാന കാരണം പ്രമേഹം (diabetes) ആണെന്ന് കണ്ടെത്തിയിരുന്നു. അന്ധത, ഹൃദയാഘാതം, വൃക്ക തകരാറുകൾ, പക്ഷാഘാതം, ശരീരത്തിന് താഴത്തെ അവയവങ്ങൾ മുറിച്ചുമാറ്റൽ എന്നിവയ്ക്ക് പിന്നിലെ പ്രധാന കാരണം പ്രമേഹമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) റിപ്പോർട്ട് ചെയ്യുന്നു.

    നിർഭാഗ്യവശാൽ, ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ കണക്കനുസരിച്ച്, ലോകത്ത് ഏകദേശം 1.1 ദശലക്ഷം കുട്ടികളും കൗമാരക്കാരും ടൈപ്പ് 1 പ്രമേഹവുമായി ജീവിക്കുന്നു. ഓരോ വർഷവും 1,32,000-ലധികം കുട്ടികൾ ടൈപ്പ് 1 ഡയബറ്റിസ് രോഗനിർണയം നടത്തുന്നതിനാൽ, ഈ എണ്ണം ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ, പ്രമേഹത്തിന് കാരണമായേക്കാവുന്ന ലക്ഷണങ്ങൾ നിരീക്ഷിക്കുന്നത് പ്രാധാന്യമർഹിക്കുന്നു.

    കുട്ടികളിൽ മിക്ക ആളുകളും അവഗണിക്കുന്ന ചില സൂക്ഷ്മമായ പ്രമേഹ ലക്ഷണങ്ങൾ ഇവിടെ വിവരിക്കുന്നു:

    വൈകി ഉണങ്ങുന്ന മുറിവുകൾ: കായികമായി സജീവമായ കുട്ടികൾക്ക് പലപ്പോഴും ശരീരത്തിൽ മുറിവേൽക്കാൻ സാധ്യതയുണ്ട്. മുറിവ് ഉണങ്ങാൻ സാധാരണ സമയത്തേക്കാൾ കൂടുതൽ സമയമെടുക്കുന്ന മുറിവുമായാണ് അവർ വീട്ടിലെത്തുന്നതെങ്കിൽ, അത് പ്രമേഹത്തിന്റെ, പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണമാകാം. ഡയബറ്റിക് ന്യൂറോപ്പതി, രക്തത്തിലെ ഉയർന്ന പഞ്ചസാരയുടെ അളവ്, രക്തചംക്രമണം കുറയൽ തുടങ്ങിയ ഘടകങ്ങൾ എന്നിവയാകും കാരണങ്ങൾ.

    ശരീരഭാരത്തിലെ ഏറ്റക്കുറച്ചിലുകൾ: നിങ്ങളുടെ കുട്ടിയുടെ ശരീരഭാരത്തിലെ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്ന ജീവിതത്തിന്റെ ഒരു ഘട്ടമാണ് കൗമാരം. അത് അവന്റെ മാറിക്കൊണ്ടിരിക്കുന്ന ശീലങ്ങൾ കൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എന്നാൽ പ്രമേഹ രോഗനിർണയത്തിന് മുമ്പ് ഗണ്യമായ ശരീരഭാരം കുറയുന്നത് വളരെ സാധാരണമാണ്. ഇത് പ്രമേഹ ലക്ഷണങ്ങളിൽ ഒന്നാണ്.

    തരിപ്പ്: രക്തത്തിലെ ഉയർന്ന പഞ്ചസാര കാരണം ഡയബറ്റിക് ന്യൂറോപ്പതി ഉണ്ടാകാം. ഇത് നാഡീ തകരാറിന്റെ ഒരു രൂപമാണ്. അതിനാൽ, ഇത് പല രൂപങ്ങളിൽ അനുഭവപ്പെടാം. ഉദാഹരണത്തിന്, നിങ്ങളുടെ കൈകളിലോ കാലുകളിലോ ഒരു സൂചി കുത്തുന്നത് പോലെ തോന്നിയാൽ ശ്രദ്ധിക്കുക.

    തലകറക്കം: നിങ്ങളുടെ കുട്ടിക്ക് പലപ്പോഴും തലകറക്കം അനുഭവപ്പെടുകയും, ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുമ്പോൾ കുട്ടി വികൃതി കാണിക്കുന്നതായി തോന്നിയേക്കാം. എന്നാൽ ഇത് യഥാർത്ഥത്തിൽ പ്രമേഹത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണ്.

    അടിക്കടി മൂത്രമൊഴിക്കൽ: അടിക്കടി മൂത്രമൊഴിക്കാൻ തോന്നൽ സാധാരണയായി വെള്ളം കുടിക്കുന്നതിന്റെ വർദ്ധിച്ച അളവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ, ദാഹം വർദ്ധിക്കുന്നതിന് പിന്നിലെ ഒരു കാരണം പ്രമേഹമാകാം. ഇത് ദിവസം മുഴുവൻ നിരവധി തവണ മൂത്രമൊഴിക്കുന്നതിലേക്ക് നയിച്ചേക്കാം.

    Summary: Look out for these symptoms to identify if your child is having diabetes. Back in 2019, diabetes has been found to be the ninth reason ending in death. 1.1 million children and adolescents worldwide are facing type 1 diabetes 
    Published by:user_57
    First published: