• HOME
 • »
 • NEWS
 • »
 • life
 • »
 • Medical Apps | സന്തോഷവും ആരോഗ്യവും നിലനിർത്താം സ്മാർട്ട് ഫോണിലൂടെ; പ്രായമായവർക്ക് ഉപയോഗപ്രദമായ ചില മൊബൈൽ ആപ്പുകൾ പരിചയപ്പെടാം

Medical Apps | സന്തോഷവും ആരോഗ്യവും നിലനിർത്താം സ്മാർട്ട് ഫോണിലൂടെ; പ്രായമായവർക്ക് ഉപയോഗപ്രദമായ ചില മൊബൈൽ ആപ്പുകൾ പരിചയപ്പെടാം

സന്തോഷവും ആരോഗ്യവും നിലനിർത്താൻ നിങ്ങളുടെ ഫോൺ എങ്ങനെ ഉപയോഗിക്കാം

News18

News18

 • Last Updated :
 • Share this:
  സന്തോഷവും ആരോഗ്യവും നിലനിർത്താൻ നിങ്ങളുടെ ഫോൺ എങ്ങനെ ഉപയോഗിക്കാം:

  രോഗികളുടെ പരിചരണ രീതിയിൽ മാറ്റം വരുത്താൻ എൻഎച്ച്എസ് ഒരു ഡിജിറ്റൽ വിപ്ലവം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി പൊതുജനങ്ങൾക്ക് രോഗം ശാസ്ത്രീയമായ രീതിയിൽ തന്നെ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഡിജിറ്റൽ ടൂളുകൾ ആണ് വികസിപ്പിച്ചിട്ടുളളത്. അനാരോഗ്യം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള പത്ത് വർഷത്തെ പദ്ധതിയുടെ പ്രധാന ഭാഗമായാണ് ഇത്തരത്തിലുള്ള സാങ്കേതികവിദ്യകൾ വിപുലമായി വികസിപ്പിച്ചിട്ടുള്ളത്.

  ആരോഗ്യ സേവനത്തിനായുള്ള സ്മാർട്ട്‌ഫോൺ ആപ്പുകൾ പോലുള്ള ഡിജിറ്റൽ ആരോഗ്യ ഉപകരണങ്ങളെ വിലയിരുത്തുന്ന ഓർഗനൈസേഷൻ ഫോർ ദി റിവ്യൂ ഓഫ് കെയർ ആൻഡ് ഹെൽത്ത് ആപ്‌സ് ഇന്നലെ ഒരു ഗവേഷണം പ്രസിദ്ധീകരിച്ചു. അതിൽ പ്രായമായ ആളുകൾ അവർക്കായിപ്രത്യേകമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയുടെ പ്രയോജനങ്ങൾ പലപ്പോഴും വേണ്ട രീതിയിൽ ഉപയോഗിക്കുന്നില്ല എന്ന വസ്തുത കണ്ടെത്തി.

  എൻഎച്ച്എസ് അംഗീകൃത ഹെൽത്ത് കെയർ ആപ്പുകൾ ഉപയോഗിക്കാൻ ശ്രമിക്കുന്നതിൽ കൂടുതൽ സന്തോഷമുണ്ടെന്ന് പ്രായമായവരിൽ ഭൂരിഭാഗവും പറഞ്ഞുവെങ്കിലും, ആപ്പ് ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും 35 വയസ്സിന് താഴെയുള്ളവരാണ്. 55 വയസ്സിന് മുകളിലുള്ളവരെ വച്ച് താരതമ്യം ചെയ്യുമ്പോഴാണ് ഈ വസ്തുത മനസിലാവുന്നത്.

  ഇതിൻ്റെ പ്രധാന കാരണം ഡോക്ടർമാർ ഇത്തരത്തിലുള്ള എൻഎച്ച്എസ് അംഗീകൃത ഹെൽത്ത് കെയർ ആപ്പുകളെ കുറിച്ച് പറയുകയോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല എന്നതാണ്.

  ഇത്തരത്തിൽ പ്രായമായവർക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുന്ന ചില ആപ്പുകളെക്കുറിച്ചറിയാം .

  • My House Of Memories
  ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ് സ്റ്റോറിലും സൗജന്യമായി ലഭിക്കുന്ന ആപ്പാണ് My House Of Memories.
  യുകെയിൽ ഏകദേശം 800,000 ത്തോളം ഡിമെൻഷ്യ രോഗികളുണ്ട്. മൈ ഹൗസ് ഓഫ് മെമ്മറീസ് ഈരോഗികളെ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്.

  • Hey Pharmacist
  ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ്സ്റ്റോറിലും സൗജന്യമായി ലഭിക്കുന്ന ആപ്പ് ആണിത്.

  വീടുകളിൽ താമസിക്കുന്ന പ്രായമായ രോഗികൾക്ക്, മരുന്നുകളുടെ തടസ്സമില്ലാത്ത വിതരണമുണ്ടെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അതിനാണ്ഈ ആപ്പിൻ്റെ സേവനം ഉപകാരപ്പെടുന്നത്.

  • EXi
  ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ്സ്റ്റോറിലും സൗജന്യമായി ലഭിക്കുന്ന ആപ്പ് ആണിത്.

  ഈ ആപ്പും പ്രായമായ ആളുകളുടെ ആരോഗ്യപരിപാലനത്തിനായാണ് നിലകൊള്ളുന്നത്.

  • Squeezy
  ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ്സ്റ്റോറിലും ലഭ്യമായ ആപ്പിന് £2.99 രൂപയാണ് സബ്സ്ക്രിപ്ഷൻ റേറ്റ്.

  യു കെയിൽ ഏകദേശം ഏഴു ദശലക്ഷം ആളുകൾ - പ്രധാനമായും സ്ത്രീകൾ മൂത്രാശയ സംബന്ധിയായ രോഗങ്ങൾ അനുഭവിക്കുന്നുണ്ട്. ഉപയോക്താക്കൾക്ക് പെൽവിക് - ഫ്ലോർ വ്യായാമങ്ങൾ എങ്ങനെ ഫലപ്രദമായി നടത്താം എന്നതിനെക്കുറിച്ചുള്ള വ്യക്തമായ നിർദ്ദേശങ്ങൾ ഈ ആപ്പ്നൽകുന്നുണ്ട്‌.

  ഈ അടുത്താണ് ഒരു വ്യക്തിയുടെ ചുമ വിശകലനം ചെയ്ത് അയാളിലുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ തിരിച്ചറിയാനുള്ള ഒരു പുതിയ ആപ്ലിക്കേഷൻ അമേരിക്കൻ സ്റ്റാർട്ടപ്പായ ഹൈഫ് വികസിപ്പിച്ചത്. ശബ്ദം ഉപയോഗിച്ച് പരിശോധന നടത്തിയാണ് ഇതുവഴി രോഗനിർണയം നടത്തുന്നത്.

  ഹൈഫ് സൗജന്യവും പരസ്യരഹിതവുമായ മൊബൈൽ ചുമ നിരീക്ഷണ ആപ്ലിക്കേഷനാണ്. ഇത് ഒരു യഥാർത്ഥ ഡയഗ്നോസ്റ്റിക് ഉപകരണമായി കണക്കാക്കാം. ആരോഗ്യ വിദഗ്ധരുടെ ഒരു ടീമുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഇതിൽ സ്പെയിനിലെ നവര സർവകലാശാലയുടെ പങ്കാളിത്തം പ്രത്യേകിച്ച് എടുത്ത് പറയേണ്ടതാണ്.

  ഇത്തരത്തിൽ ആരോഗ്യമേഖലയിലും ഡിജിറ്റൽ സങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നത് വളരെ പ്രയോജനകരവും പ്രശംസനീയവുമാണ്.
  Published by:Jayesh Krishnan
  First published: