കടുത്ത ചെവി വേദന; ചികിത്സ തേടിയയാളുടെ ചെവിയിൽ കണ്ടെത്തിയത് പത്തോളം പാറ്റകൾ

ഉറങ്ങുമ്പോൾ വലത് ചെവിയിൽ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് 24കാരനായ ലൂ ചികിത്സ തേടി എത്തിയതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

News18 Malayalam | news18-malayalam
Updated: November 8, 2019, 10:33 AM IST
കടുത്ത ചെവി വേദന; ചികിത്സ തേടിയയാളുടെ ചെവിയിൽ കണ്ടെത്തിയത് പത്തോളം പാറ്റകൾ
cockroach
  • Share this:
ചെവി വേദനയ്ക്ക് ചികിത്സ തേടിയെത്തിയയാളെ പരിശോധിച്ച ഡോക്ടർമാർ ഞെട്ടി. പാറ്റയും അതിന്റെ പത്ത് കുഞ്ഞുങ്ങളെയും ചെവിയിൽ നിന്ന് ജീവനോടെ കണ്ടെത്തി. ചൈനയിലാണ് സംഭവം. ഉറങ്ങുമ്പോൾ വലത് ചെവിയിൽ കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് 24കാരനായ ലൂ ചികിത്സ തേടി എത്തിയതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

also read:പൊലീസിന്റെ അടിയന്തര നമ്പരിലേക്ക് അഞ്ചുവയസുകാരന്റെ വിളി; ആവശ്യം മക്ഡൊണാൾഡ് ഭക്ഷണം

ഹുയാങിലെ സാൻഹെ ആശുപത്രിയിലാണ് യുവാവ് ചികിത്സ തേടി എത്തിയത്. ചെവിക്കുള്ളിൽ എന്തോ ചുരണ്ടുന്നതായും ഇഴയുന്നതായും തോന്നുന്നുവെന്ന് ഇഎൻടി വിദഗ്ധനെ യുവാവ് അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചെവിക്കുള്ളിൽ പാറ്റക്കുഞ്ഞുങ്ങൾ ഓടിനടക്കുന്നത് കണ്ടെത്തിയത്.

ഇളം നിറത്തിലുള്ള പത്തോളം കുഞ്ഞുങ്ങളെയും ഇരുണ്ട നിറത്തിലുള്ള അമ്മ പാറ്റയെയും യുവാവിന്റെ ചെവിയിൽ നിന്ന് നീക്കം ചെയ്തു. കിടക്കുന്നതിന് മുമ്പ് പായ്ക്കറ്റ് ഭക്ഷണങ്ങൾ കഴിക്കുന്ന സ്വഭാവം ഇയാൾക്കുണ്ട്. കഴിച്ചു തീരാത്ത ഭക്ഷണം ഇയാൾ ബെഡിനു സമീപത്താണ് വയ്ക്കാറ്. ഇങ്ങനെ ഭക്ഷണം കവിക്കാനെത്തിയ പാറ്റകളാണ് യുവാവിന്റെ ചെവിയിൽ കയറിയതെന്ന് ആശുപത്രിയിലെ ഇഎൻടി മേധാവി ലീ ജിൻയുവാൻ പറഞ്ഞു.
First published: November 8, 2019, 10:33 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading