'കുട്ടികൾ വേണം; പക്ഷേ അതിനായി സെക്സിലേർപ്പെടണമെന്ന് അറിയാത്ത ദമ്പതികൾ'; നഴ്സിന്റെ വെളിപ്പെടുത്തൽ

കല്യാണം കഴിഞ്ഞ് വർഷങ്ങളായി, പക്ഷേ കുട്ടികളില്ല. ഒടുവിൽ ആശുപത്രിയിലെത്തിയപ്പോഴാണ് ആ യാഥാർത്ഥ്യം വെളിപ്പെടുന്നത്.

News18 Malayalam | news18-malayalam
Updated: June 16, 2020, 5:13 PM IST
'കുട്ടികൾ വേണം; പക്ഷേ അതിനായി സെക്സിലേർപ്പെടണമെന്ന് അറിയാത്ത ദമ്പതികൾ'; നഴ്സിന്റെ വെളിപ്പെടുത്തൽ
News18 Malayalam
  • Share this:
കല്യാണം കഴിഞ്ഞാൽ സ്വമേധയാ കുട്ടികളുണ്ടാകുമോ? ഇങ്ങനെ വിശ്വസിക്കുന്നവരുമുണ്ടെന്നാണ് ഒരു നഴ്സിന്റെ വെളിപ്പെടുത്തൽ. നാൽപതു വർഷക്കാലം യുകെയിലെ നാഷണൽ ഹെൽത്ത് സർവീസിലെ നഴ്സായിരുന്നു റെയ്ച്ചൽ ഹിയേഴ്സൺ. അടുത്തിടെ അവർ ഓർമക്കുറിപ്പുകൾ ചേർത്ത് ഒരു പുസ്തകം പുറത്തിറക്കി. 'Handle with Care: Confessions of an NHS Health Visitor'എന്നാണ് അവർ ഓർമക്കുറിപ്പുകളുടെ സമാഹാരത്തിന് പേരിട്ടത്. ദി മിററിന് നൽകിയ അഭിമുഖത്തിലാണ് ദമ്പതികളുടെ കാര്യം നഴ്സ് തുറന്നുപറയുന്നത്.

വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ലാത്ത ദമ്പതികൾ തന്റെ മുന്നിലെത്തിയ കാര്യമാണ് നഴ്സ് തുറന്നുപറയുന്നത്. കുട്ടികൾ വേണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനായി ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന കാര്യം ഭാര്യക്കും ഭർത്താവിനും അറിയുമായിരുന്നില്ല. പിന്നീട് കുട്ടികളുണ്ടാകാത്തതിന് ചികിത്സ തേടി ജനറൽ പ്രാക്ടീഷണറെ സമീപിക്കുകയായിരുന്നു ദമ്പതികൾ.

TRENDING:ചൈന അതിർത്തിയിൽ സംഘർഷം; ഇന്ത്യൻ കേണലിനും രണ്ട് സൈനികർക്കും വീരമൃത്യു [NEWS]ബാങ്കിന്‍റെ ചില്ലു വാതിലിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം [NEWS]പതിനായിരത്തിന്റെ ബിൽ കുറയ്ക്കാൻ രാജമ്മയും സിനിമയിൽ അഭിനയിക്കണോ? [NEWS]

ദമ്പതികളുമായി സംസാരിച്ചപ്പോഴാണ് കുട്ടികൾ ഉണ്ടാകുന്നതിനെ കുറിച്ച് കാര്യമായൊന്നും ദമ്പതികൾക്ക് അറിയില്ലെന്ന സത്യം ഡോക്ടർക്ക് മനസ്സിലായത്. അങ്ങനെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ഹിയേഴ്സണെ ഡോക്ടർ ചുമതലപ്പെടുത്തി. വിവാഹം കഴിക്കുന്നതോടെ സ്വമേധയാ കുട്ടികൾ ജനിക്കുമെന്നാണ് ദമ്പതികൾ കരുതിപ്പോന്നതെന്നും നഴ്സ് പറയുന്നു.

തന്റെ പുസ്തകത്തിൽ ഹിയേഴ്സണിന്റെതായി വന്ന വെളിപ്പെടുത്തലുകളിൽ ഒന്നുമാത്രമാണിത്. തന്റെ മുന്നിലെത്തിയവരുടെ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ പരിശ്രമത്തെ കുറിച്ചും അവർ പുസ്തകത്തിൽ വെളിപ്പെടുത്തുന്നു.

First published: June 16, 2020, 5:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading