നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • 90 മിനിട്ട് കൊണ്ട് കോവിഡ് തിരിച്ചറിയാൻ കഴിയുന്ന മാസ്ക്; ഉടനെത്തുമെന്ന് ശാസ്ത്രലോകം

  90 മിനിട്ട് കൊണ്ട് കോവിഡ് തിരിച്ചറിയാൻ കഴിയുന്ന മാസ്ക്; ഉടനെത്തുമെന്ന് ശാസ്ത്രലോകം

  എബോള, സിക്ക തുടങ്ങിയ വൈറസുകള്‍ക്കുള്ള പേപ്പര്‍ ഡയഗ്‌നോസ്റ്റിക്‌സില്‍ ഉപയോഗിക്കുന്നതിനായി ഗവേഷണ സംഘം മുമ്പ് വികസിപ്പിച്ച ഫ്രീസ് ഡ്രൈഡ് സെല്ലുലാര്‍ മെഷിനറികളെ അടിസ്ഥാനമാക്കിയാണ് ഈ സെന്‍സറുകള്‍ വികസിപ്പിച്ചെടുത്തത്.

  • Share this:
   കോവിഡ് മൂന്നാം തരംഗത്തിനായി നമ്മള്‍ സ്വയം തയ്യാറെടുക്കുന്ന ഈ വേളയില്‍, വൈറസ് ബാധ വേഗത്തില്‍ കണ്ടെത്താനുള്ള പുതിയ വഴികള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന തിരക്കിലാണ് ശാസ്ത്രലോകം. ഇപ്പോഴിതാ 90 മിനിറ്റിനുള്ളില്‍ രോഗിയിലെ കോവിഡ് ബാധ തിരിച്ചറിയാന്‍ കഴിയുന്ന ഒരു പുതിയ മാസ്‌ക് രൂപകല്‍പ്പന ചെയ്തിരിക്കുകയാണ് എംഐടിയിലെയും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെയും എഞ്ചിനീയര്‍മാര്‍. മറ്റ് ഫെയ്‌സ് മാസ്‌കുകളില്‍ ഘടിപ്പിക്കാവുന്ന ചെറിയ ഡിസ്‌പോസിബിള്‍ സെന്‍സറുകളുടെ സഹായത്തോടെയാണ് ഇത് സാധ്യമാവുന്നത്. കൂടാതെ മറ്റ് വൈറസുകള്‍ കണ്ടെത്തുന്നതിനും ഇത് സഹായകമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം.

   മാസ്‌ക് ധരിക്കുന്ന വ്യക്തിയുടെ നിശ്വാസത്തിലുള്ള വൈറസിന്റെ സാന്നിധ്യമാണ് ബയോസെന്‍സര്‍ തിരിച്ചറിയുന്നത്. മാസ്‌കില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സര്‍ ആക്ടിവേറ്റ് ചെയ്ത് വൈറസ് ബാധ ഉണ്ടോയെന്ന് പരിശോധിക്കാം. ഫലം എന്താണെങ്കിലും മാസ്‌കിലെ റീഡ്ഔട്ട് സ്ട്രിപ്പില്‍ തെളിഞ്ഞുവരും. ആന്റിജന്‍ പരിശോധനയുടെ വേഗതയും കുറഞ്ഞ ചെലവും പിസിആര്‍ ടെസ്റ്റുകളുടെ കൃത്യതയും ഈ ഫെയ്സ് മാസ്‌കുകള്‍ക്ക് ഉണ്ടെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

   എബോള, സിക്ക തുടങ്ങിയ വൈറസുകള്‍ക്കുള്ള പേപ്പര്‍ ഡയഗ്‌നോസ്റ്റിക്‌സില്‍ ഉപയോഗിക്കുന്നതിനായി ഗവേഷണ സംഘം മുമ്പ് വികസിപ്പിച്ച ഫ്രീസ് ഡ്രൈഡ് സെല്ലുലാര്‍ മെഷിനറികളെ അടിസ്ഥാനമാക്കിയാണ് ഈ സെന്‍സറുകള്‍ വികസിപ്പിച്ചെടുത്തത്. ഈ സെന്‍സറുകള്‍ ഫെയ്‌സ് മാസ്‌കുകളില്‍ മാത്രമല്ല, ലാബ് കോട്ടുകള്‍ പോലുള്ള വസ്ത്രങ്ങളിലും ഉള്‍പ്പെടുത്താമെന്ന് ഗവേഷകര്‍ മറ്റു പഠനങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധിതരായ രോഗികളെ കാര്യക്ഷമമായി നിരീക്ഷിക്കുന്നതിനും പരിചരിക്കുന്നതിനും ഗുണം ചെയ്യുന്നതാണ് ഈ കണ്ടെത്തല്‍.

   'വൈറല്‍ അല്ലെങ്കില്‍ ബാക്ടീരിയ ന്യൂക്ലിക് ആസിഡുകളും നാഡി വിഷാംശങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷ രാസവസ്തുക്കളും കണ്ടെത്താനും മരവിപ്പിക്കുവാനും സിന്തറ്റിക് ബയോളജി സെന്‍സറുകള്‍ ഉപയോഗിക്കാമെന്ന് ഞങ്ങള്‍ തെളിയിച്ചു. ഇത്തരത്തില്‍ വികസിപ്പിച്ചെടുത്ത മാസ്‌കുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കും എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു,''എംഐടി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് സയന്‍സ് (ഐഎംഇഎസ്) ഡിപ്പാര്‍ട്ട്മെന്റിലെ മെഡിക്കല്‍ എഞ്ചിനീയറിംഗ് ആന്‍ഡ് സയന്‍സ് ടെര്‍മിയര്‍ പ്രൊഫസര്‍ ജെയിംസ് കോളിന്‍സ് പറഞ്ഞു.
   കോളിന്‍സ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വികസിപ്പിച്ച സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് ഡയഗ്‌നോസ്റ്റിക് ഫെയ്‌സ് മാസ്‌കും വികസിപ്പിച്ചെടുത്തത്. 2014ല്‍, നിര്‍ദ്ദിഷ്ട ടാര്‍ഗെറ്റ് തന്മാത്രകളോട് പ്രതികരിക്കുന്ന സിന്തറ്റിക് ജീന്‍ നെറ്റ്വര്‍ക്കുകള്‍ സൃഷ്ടിക്കാന്‍ ആവശ്യമായ പ്രോട്ടീനുകളും ന്യൂക്ലിക് ആസിഡുകളും പേപ്പറില്‍ ഉപയോഗിക്കാമെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. എബോള, സിക്ക വൈറസുകള്‍ക്കുള്ള പേപ്പര്‍ ഡയഗ്‌നോസ്റ്റിക്‌സ് നിര്‍മ്മിക്കാന്‍ അദ്ദേഹം ഈ കണ്ടെത്തല്‍ ഉപയോഗിച്ചു.

   ഗവേഷകര്‍ ഈ സാങ്കേതികവിദ്യയില്‍ പേറ്റന്റ് നേടാനുള്ള ശ്രമത്തിലാണ്.ഇത്തരത്തിലുള്ള ഫെയ്‌സ് മാസ്‌ക് മിക്കവാറും ലോകത്തിലേ തന്നെ ആദ്യ കണ്ടെത്തലാവുമെന്നും കോളിന്‍സ് പറയുന്നു.പുതിയതായി വികസിപ്പിച്ചെടുത്ത ഈ മാസ്‌കിന്റെ വിലയോ മറ്റു വിവരങ്ങളോ ഒന്നും തന്നെ ഇപ്പോള്‍ ലഭ്യമായിട്ടില്ല. എങ്കിലും കൊവിഡ് മൂന്നാം തരംഗ ഭീഷണി ഉയരുന്നതിനു മുമ്പേ ഈ മാസ്‌ക് വിപണിയിലെത്തും എന്ന് പ്രത്യാശിക്കാം.
   Published by:Jayashankar AV
   First published:
   )}