• HOME
  • »
  • NEWS
  • »
  • life
  • »
  • Egg | ഇറച്ചി മുതൽ പാൽ ഉത്പന്നങ്ങൾ വരെ; മുട്ടക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

Egg | ഇറച്ചി മുതൽ പാൽ ഉത്പന്നങ്ങൾ വരെ; മുട്ടക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെയെല്ലാം ഉറവിടമാണ് മുട്ട.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    രോ​ഗങ്ങളെ അകറ്റി നിർത്തിയുള്ള ഒരു ജീവിതശൈലിയാണ് (Lifestyle) നിങ്ങൾ ആ​ഗ്രഹിക്കുന്നതെങ്കിൽ ആരോ​ഗ്യകരമായ ഭക്ഷണരീതി പിന്തുടരുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യങ്ങളിലൊന്ന്. ആരോ​ഗ്യകരമായ ഭക്ഷണം എന്നു പറയുമ്പോൾ വൈറ്റമിനുകളും ധാതുക്കളുമൊക്കെ ആവശ്യത്തിന് അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കുക എന്നതു മാത്രമല്ല ഉദ്ദേശിക്കുന്നത്. ഏതൊക്കെ ഭക്ഷണങ്ങൾ ഒരുമിച്ച് കഴിക്കുന്നു (food combination) എന്നതും ഏറെ പ്രധാനമാണ്. ഈ കോമ്പിനേഷനുകൾ ശരിയായ രീതിയിൽ അല്ലെങ്കിൽ നമ്മുടെ ശരീരത്തിൽ വിപരീത ഫലമായിരിക്കും ഉണ്ടാകുക. ആയുർവേദത്തിൽ പറയുന്നതനുസരിച്ച് തെറ്റായ ഭക്ഷണ കോമ്പിനേഷനുകൾ ക്ഷീണം, ഓക്കാനം, വയറിളക്കം എന്നീ രോ​ഗങ്ങൾക്കെല്ലാം കാരണമാകും.

    പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെയെല്ലാം ഉറവിടമാണ് മുട്ട. മുട്ടയുടെ മഞ്ഞക്കരുവിൽ വിറ്റാമിൻ ഡി, ഇ എന്നിവയും മുട്ടയുടെ വെള്ളയിൽ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ചിലർ മുട്ട മാത്രം കഴിക്കാൻ ഇഷ്ടപ്പെടുമ്പോൾ മറ്റു ചിലർ പാൽ ഉൽപന്നങ്ങളും കഫീൻ അടങ്ങിയ പാനീയങ്ങളും മറ്റും മുട്ടക്കൊപ്പം കഴിക്കാറുണ്ട്. എന്നാൽ ചില ഭക്ഷണങ്ങൾക്കും പാനീയങ്ങൾക്കും ഒപ്പം മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

    മുട്ടയുടെ കൂടെ കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണപദാർഥങ്ങൾ ഇതാ:

    1. മാംസം (Meat)

    മുട്ടക്കൊപ്പം കഴിക്കാൻ പാടില്ലാത്ത ഒരു ഭക്ഷണപദാർഥമാണ് മാംസം. മുട്ടയും മാംസവും ഒരുമിച്ച് കഴിക്കുമ്പോൾ അധിക കൊഴുപ്പും പ്രോട്ടീനും ആണ് ശരീരത്തിലേക്ക് എത്തുക. ഇത് ഭക്ഷണം ദഹിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കും. മുട്ടയും മാംസവും ഒരുമിച്ചു കഴിക്കുന്നത് നിങ്ങളിൽ ക്ഷീണവും തളർച്ചയും ഉണ്ടാക്കുകയും ചെയ്യും.‌

    2. സോയ പാൽ (Soy milk)

    സോയ പാലിനൊപ്പം മുട്ട കഴിക്കാൻ പാടില്ല. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നതിലൂടെ അധിക പ്രോട്ടീനാണ് ശരീരത്തിലേക്ക് എത്തുക.

    3. ചായ (Tea)

    പ്രഭാതഭക്ഷണത്തിന് ചായയ്‌ക്കൊപ്പം മുട്ടയോ ഓംലെറ്റോ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ചിലരെങ്കിലും. പക്ഷേ, ഈ കോമ്പിനേഷനും ശരീരത്തിന് നല്ലതല്ല. മലബന്ധം, ഗ്യാസ്, അസിഡിറ്റി എന്നിവയ്ക്കെല്ലാം ഇത് കാരണമാകും.

    4. പാൽ ഉത്പന്നങ്ങൾ (Dairy products)

    പാൽ, തൈര്, മോര്, ചീസ് തുടങ്ങിയ പാലുൽപ്പന്നങ്ങൾക്കൊപ്പം മുട്ട കഴിക്കരുത്. ഇത്തരം ഉത്പന്നങ്ങൾ മുട്ടക്കൊപ്പം കഴിക്കുന്നതും ആരോഗ്യത്തിന് ഹാനികരമാണ്.

    Also read- Tea | ചായപ്രേമിയാണോ? ചായയ്ക്ക് ഒപ്പം എന്തൊക്കെ കഴിക്കാം?

    സാധാരണക്കാരന്‍റെ പോഷകാഹാരം എന്ന വിശേഷണവും മുട്ടയ്ക്കുണ്ട്. എന്നാൽ എല്ലാ നല്ല കാര്യങ്ങളിലുമെന്നപോലെ, മുട്ടയുടെ കാര്യത്തിലും മിതത്വം പാലിക്കേണ്ടതുണ്ട്. ആരോഗ്യത്തോടെ ഇരിക്കാൻ ഒരു ദിവസം 3 ൽ കൂടുതൽ മുട്ട കഴിക്കാതിരിക്കാൻ ശ്രമിക്കുക എന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന ഉപദേശം. പ്രോട്ടീന്‍: 5.5 ഗ്രാം, കൊഴുപ്പ്: 4.2 ഗ്രാം, കാല്‍സ്യം: 24.6 മില്ലിഗ്രാം, ഇരുമ്പ്: 0.8 മില്ലിഗ്രാം, മഗ്‌നീഷ്യം: 5.3 മില്ലിഗ്രാം, ഫോസ്ഫറസ്: 86.7 മില്ലിഗ്രാം, പൊട്ടാസ്യം: 60.3 മില്ലിഗ്രാം, സിങ്ക്: 0.6 മില്ലിഗ്രാം, കൊളസ്‌ട്രോള്‍: 162 മില്ലിഗ്രാം, സെലിനിയം: 13.4 മൈക്രോഗ്രാം എന്നിങ്ങനെയാണ് മുട്ടയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങളുടെ അളവ്.
    Published by:Naveen
    First published: