നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • EXPLAINER: സംസ്ഥാന സർക്കാർ ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി

  EXPLAINER: സംസ്ഥാന സർക്കാർ ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി

  ഏ​റ്റ​വും കു​റ​ഞ്ഞ വാ​ര്‍​ഷി​ക പ്രീ​മി​യ​മാ​യി ജി​എ​സ്ടി അ​ട​ക്കം 2992.48 രൂ​പ​യാ​ണ് റി​ല​യ​ന്‍​സ് ക​മ്പ​നി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

  health insurance

  health insurance

  • News18
  • Last Updated :
  • Share this:
   സം​സ്ഥാ​നത്തെ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ന്‍​ഷ​ന്‍​കാ​രു​ടെ​യും മെ​ഡി​ക്ക​ല്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​ദ്ധ​തി​യാ​യ മെ​ഡി സെ​പ് ജൂ​ണ്‍ ഒ​ന്നു മു​ത​ല്‍ ന​ട​പ്പാ​ക്കാ​ന്‍ തീ​രു​മാ​നം. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് റി​ല​യ​ന്‍​സ് ജ​ന​റ​ല്‍ ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പനി​യെ ഏ​ല്‍​പി​ക്കാ​നും മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. ഏ​റ്റ​വും കു​റ​ഞ്ഞ വാ​ര്‍​ഷി​ക പ്രീ​മി​യ​മാ​യി ജി​എ​സ്ടി അ​ട​ക്കം 2992.48 രൂ​പ​യാ​ണ് റി​ല​യ​ന്‍​സ് ക​മ്പ​നി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

   also read:EXPLAINER: പുതിയ 20 രൂപാ നോട്ട് ഉടൻ; ഇതാ അറിയേണ്ടതെല്ലാം

   പൊ​തു​മേ​ഖ​യി​ലെ മൂ​ന്നെ​ണ്ണ​മ​ട​ക്കം അ​ഞ്ച് കമ്പ​നി​ക​ളാ​ണ് ടെ​ന്‍​ഡ​റി​ല്‍ പ​ങ്കെ​ടു​ത്ത​ത്.  ജനറൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് 9438.82 രൂപയും ന്യൂ ഇന്ത്യ  അഷ്വറൻസ് കമ്പനി ലിമിറ്റഡ് 17,700 രൂപയും ഓറിയൻറൽ കമ്പനി ലിമിറ്റഡ് 6772 രൂപയും നാഷണൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് 7298.30 രൂപയുമാണ് വാർഷിക പ്രിമിയമായി ആവശ്യപ്പെട്ടത്. ടെ​ന്‍​ഡ​റു​ക​ള്‍ പ​രി​ശോ​ധി​ച്ച​ശേ​ഷം റി​ല​യ​ന്‍​സി​നെ ധ​ന​വ​കു​പ്പ് ശുപാ​ര്‍​ശ ചെ​യ്യു​ക​യാ​യി​രു​ന്നു.

   പ്രീമിയം 250 രൂപ

   ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 250 രൂപയാണ് പ്രീമിയമായി ഈടാക്കുന്നത്. പെൻഷൻകാർക്ക് മെഡിക്കൽ അലവൻസായി നൽകുന്ന 300 രൂപയിൽ നിന്ന് ഈ തുക കുറയ്ക്കും. ഇൻഷ്വറൻസ് പ്രീമിയം മൂന്നു ഗഡുക്കളായി സർക്കാർ ഇൻഷ്വറൻസ് കമ്പനിക്ക്  മുൻകൂറായി നൽകും. ഒപി ചികിത്സകൾക്ക് നിലവിലുള്ള മെഡിക്കൽ റീ ഇംപേഴ്സ്മെന്റ് പദ്ധതി തുടരും. മൂ​ന്നു വ​ര്‍​ഷ​മാ​ണ് ഈ പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി.

   മൂന്ന് തരം പരിരക്ഷ

   1. അടിസ്ഥാന പരിരക്ഷ
   ഓരോ കുടുംബത്തിനും ഇൻഷ്വറൻസ് കാലയളവിൽ വർഷം രണ്ട് ലക്ഷം രൂപയുടെ അടി,സ്ഥാന ഇൻഷ്വരൻസ് പരിരക്ഷ

   2.അധിക പരിരക്ഷ                                                                                                                           അവയവ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്കുള്ള ചികിത്സയ്ക്ക് മൂന്നു വർഷത്തേക്ക് ഒരു കുടുംബത്തിന് പരമാവധി ആറ് ലക്ഷം രൂപയാണ് അധിക പരിരക്ഷ. അടിസ്ഥാന പരിരക്ഷയ്ക്ക് പുറമെയാണിത്,

   3അധിക സഹായം
   അധിക പരിരക്ഷയും ചികിത്സ ചെലവിന് തികയുന്നില്ലെങ്കിൽ പോളിസി കാലയളവിൽ ഒരു കുടുംബത്തിന് പരാമാവധി മൂന്ന് ലക്ഷം രൂപ കൂടി അധിക സഹായമായി കിട്ടും. ഇതിനായി ഇൻഷ്വറൻസ് കമ്പനി വർഷം 25 കോടി രൂപയുടെ സഞ്ചിത നിധി രൂപീകരിക്കും.

   ഗുണഭോക്താക്കൾ
   *സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍

   *പാ​ര്‍​ട്ടൈം ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ര്‍,

   *എ​യ്ഡ​ഡ് മേ​ഖ​ല​യി​ലേ​ത് അ​ട​ക്ക​മു​ള്ള അ​ധ്യാ​പ​ക​ര്‍, അ​ന​ധ്യാ​പ​ക​ര്‍, പാ​ര്‍​ടൈം അ​ധ്യാ​പ​ക​ര്‍,

   *ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​നം, സ​ര്‍​വ​ക​ലാ​ശാ​ല, ഹൈ​ക്കോ​ട​തി എ​ന്നി​വ​യി​ലെ ജീ​വ​ന​ക്കാ​ര്‍, പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫ് അം​ഗ​ങ്ങ​ള്‍

   * മുകളിൽ പറയുന്ന ​വി​ഭാ​ഗ​ങ്ങ​ളി​ലെ പെ​ന്‍​ഷ​ന്‍​കാ​രും കു​ടും​ബ പെ​ന്‍​ഷ​ന്‍​കാ​രു​മാ​ണ് മെ​ഡി​സെ​പി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍.

   *ഇ​വ​രു​ടെ ച​ട്ട​പ്ര​കാ​ര​മു​ള്ള ആ​ശ്രി​ത​ര്‍​ക്കും ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ ല​ഭി​ക്കും.

   *മൊത്തം 11 ലക്ഷം ജീവനക്കാരും അവരുടെ ആശ്രിതരും

    
   First published:
   )}