• HOME
 • »
 • NEWS
 • »
 • life
 • »
 • Lancet controversy | 'യോനിയുള്ള ശരീരങ്ങൾ'; മെഡിക്കൽ ജേണൽ ലാൻസെറ്റിലെ സ്ത്രീകളെക്കുറിച്ചുളള പരാമർശം വിവാദമാകുന്നു

Lancet controversy | 'യോനിയുള്ള ശരീരങ്ങൾ'; മെഡിക്കൽ ജേണൽ ലാൻസെറ്റിലെ സ്ത്രീകളെക്കുറിച്ചുളള പരാമർശം വിവാദമാകുന്നു

മാസികയുടെ മുന്‍ പേജില്‍ സ്ത്രീകളെ ‘യോനീനാളമുള്ള ശരീരങ്ങള്‍’ എന്ന് അഭിസംബോധന ചെയ്തതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്

വിവാദ പരാമർശം

വിവാദ പരാമർശം

 • Last Updated :
 • Share this:
  സ്ത്രീകളെ അപമാനിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ വിമര്‍ശനം നേരിടുകയാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലായ ദി ലാന്‍സെറ്റ്. തങ്ങളുടെ മാസികയുടെ മുന്‍ പേജില്‍ സ്ത്രീകളെ ‘യോനീനാളമുള്ള ശരീരങ്ങള്‍’ എന്ന് അഭിസംബോധന ചെയ്തതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഭിന്ന ശേഷിക്കാരായ ആളുകളെ ഉള്‍പ്പെടുത്താനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായി ‘പിരീഡ്‌സ് ഓണ്‍ ഡിസ്‌പ്ലേ’ എന്ന ലേഖനത്തില്‍ മാസിക ഒരു പ്രസ്താവനയും നടത്തുകയുണ്ടായി. ലണ്ടനിലെ വജൈന (യോനി) മ്യൂസിയത്തെപ്പറ്റി പര്യവേഷണം ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു അത്.

  ഡെയിലി മെയില്‍ ഓണ്‍ലൈനിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ലേഖകന്‍ ‘സ്ത്രീകള്‍’ എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ടെങ്കിലും ‘യോനീനാളമുള്ള ശരീരങ്ങള്‍’ എന്ന പദവും ലേഖനത്തില്‍ ഉപയോഗിച്ചതായി കാണാം. ആദ്യത്തെ പേജില്‍ അവര്‍ ചൂണ്ടിക്കാട്ടുന്ന വരി ഇപ്രകാരമാണ് നല്‍കിയിരിക്കുന്നത്: “ചരിത്രപരമായി, യോനികളുള്ള ശരീരങ്ങളുടെ ശരീര ഘടനകളോടും ശരീരശാസ്ത്രത്തോടും അവഗണനയാണ് കാണിച്ചിട്ടുള്ളത്.”

  ലാന്‍സെറ്റില്‍ നല്‍കിയിട്ടുള്ള വിവരങ്ങളുടെ പ്രധാന പ്രശ്‌നം, അവര്‍ ഭിന്നലിംഗത്തില്‍പ്പെട്ടവരെ ഉള്‍ക്കൊള്ളിയ്ക്കാനാണ് ശ്രമിച്ചത് എങ്കിലും അവര്‍ ഉപയോഗിച്ച തെറ്റായ ഭാഷ മൂലം ഭിന്നലിംഗരായ ആളുകളെ സ്ത്രീകളെക്കുറിച്ചുള്ള വിവരണങ്ങളില്‍ നിന്ന് അബോധപൂര്‍വ്വമായി മാറ്റി നിര്‍ത്തി എന്നതാണ്. അങ്ങനെ വന്നപ്പോള്‍, അവരുടെ ലേഖനം കൊണ്ട് മനസ്സിലാകുന്നത്, യോനീനാളത്തോട് കൂടിയോ അല്ലാത്തതോ ആയ വ്യക്തികളെയോ അല്ലെങ്കിൽ അവയോട് കൂടിയ വ്യക്തികളെയോ സ്ത്രീ ലിംഗത്തില്‍ തിരിച്ചറിയാം എന്നും അവരുടെ ജനനേന്ദ്രിയങ്ങളിലെ വ്യത്യാസം കാര്യമാക്കേണ്ടതില്ല എന്നുമാണ്.

  പ്രസ്തുത ലേഖനം മാസികയുടെ പല വരിക്കാരെയും ക്ഷുഭിതരാക്കിയിരിക്കുകയാണ്. അവരില്‍ ഏറെപ്പേര്‍ മാസികയുടെ അംഗത്വം പിന്‍വലിക്കുകയാണെന്ന് പ്രതികരിച്ചപ്പോള്‍ വേറെ ചിലര്‍ ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ നീതീകരിക്കാന്‍ സാധിക്കില്ല എന്നാണ് പ്രതികരിച്ചത്.

  “ഇപ്പോഴാണ് ഇത് കാണുന്നത്. എത്ര ഭയാനകമാണ് ആ വാക്കുകള്‍. അവരുടെ സ്ഥിരവിവരക്കണക്കിന്റെ പട്ടികയില്‍ നിന്നും എന്നെ ഒഴിവാക്കാനും, മാസികയ്ക്കായുള്ള എന്റെ അംഗത്വം റദ്ദാക്കാനും, ഇത് സംബന്ധമായി എന്നെ ഇനിയൊരിക്കലും ബന്ധപ്പെടരുതെന്നും ഞാന്‍ ലാന്‍സെറ്റിന് എഴുതി. സ്ത്രീകളെയും പെണ്‍കുട്ടികളെയും പരാമര്‍ശിക്കുന്നതിന് ഇതിലും മോശമായ മറ്റൊരു ഭാഷ ഉണ്ടാവുകയില്ല,” ട്വിറ്റര്‍ ഉപയോക്താവായ ഡേവ് കര്‍ട്ടിസ് ട്വീറ്റ് ചെയ്തു.  “സ്ത്രീകളെ അഭിസംബോധന ചെയ്യാന്‍ ഇതിലും അനാദരവ് പുലര്‍ത്തുന്ന, തരംതാഴ്ത്തുന്ന വേറൊരു പദം ഉണ്ടാകുമോ? ഉണര്‍വ്വ് അതിന്റെ ശ്രേഷ്ഠതയില്‍!” മറ്റൊരാൾ എഴുതി. പ്രശസ്തമായ മെഡിക്കല്‍ മാസികയായ ലാന്‍സെറ്റിന്റെ കവര്‍ പേജില്‍ നല്‍കിയിരിക്കുന്ന ഉദ്ധരണി, സമൂഹ മാധ്യമങ്ങളിലടക്കം വന്‍ ജനരോഷത്തിനാണ് വഴി വെച്ചിരിക്കുന്നത്.

  മറ്റൊരു സര്‍വ്വകലാശാല അധ്യാപകന്‍ ട്വീറ്റ് ചെയ്യുന്നത്, അവരുടെ വാക്കുകള്‍, “മനുഷ്യത്ത രഹിതവും,” സ്ത്രീകളുടെ അസ്ത്വത്തെ “ഇല്ലാതെയാക്കാന്‍” ശ്രമിക്കുന്നതുമാണ് എന്നാണ്.
  “ലാന്‍സെറ്റായിരുന്നു അവസാനത്തെ കച്ചിത്തുരുമ്പ്. മാസികയുടെ അത്യുജ്ജലവും, അപമാനകരവും, മനപ്പൂര്‍വ്വം സ്ത്രീകളുടെ നാമങ്ങള്‍ കൃത്യതയില്ലാതെ നല്‍കുകയും, ഞങ്ങളുടെ ഏറ്റവും മൃദുലവും പ്രകൃതിദത്തവുമായ ഒരു പ്രക്രിയയെ അപമാനകരമാക്കി അച്ചടിക്കുകയും ചെയ്ത പ്രവര്‍ത്തി ഇന്നത്തെയീ വൈദ്യ നേതൃത്വത്തിനോടുള്ള എന്റെ എല്ലാ ബഹുമാനങ്ങളെയും ഇല്ലാതെയാക്കിയിരിക്കുകയാണ്. എനിക്കിപ്പോള്‍ അവരെ വിശ്വസിക്കാനേ സാധിക്കുന്നില്ല,” മറ്റൊരാള്‍ എഴുതി. പലരും മാസികയുടെ ലക്ഷ്യം സ്ത്രീകളെ “റദ്ദു ചെയ്യുകയാണ്” എന്നാണ് ആരോപിക്കുന്നത്.

  ലാന്‍സെറ്റിന്റെ ശരിക്കുമുള്ള പോസ്റ്റിന് താഴെയുള്ള കമന്റ് ബോക്‌സ് വിമര്‍ശനങ്ങള്‍ കൊണ്ട് നിറയുകയാണ്. അതില്‍ ഒരാള്‍ ചോദിക്കുന്നത്, “ഞങ്ങള്‍ ഇത് വെറുതെ അങ്ങ് അംഗീകരിക്കണമോ? സ്ത്രീകളെയും പെണ്‍കുട്ടികളെയും മനുഷ്യരല്ലാത്ത കേവലം  വസ്തുക്കളായി മാത്രം ചിത്രീകരിക്കാനും മാത്രം ഭീകരരാണോ ഞങ്ങള്‍. വൈദ്യശാസ്ത്ര പ്രവര്‍ത്തകര്‍ക്ക് ഞങ്ങള്‍ വെറും ‘യോനീനാളമുള്ള ശരീരങ്ങള്‍’ മാത്രമാണോ?” എന്നാണ് ഒരു ഉപയോക്താവ് ചോദിക്കുന്നത്.

  ‘“യോനീനാളമുള്ള ശരീരങ്ങള്‍” എന്ന ഭാഷ സീരിയല്‍ കൊലയാളികളുടെയാണ്. നിങ്ങള്‍ ലിംഗങ്ങളുള്ള ശരീരത്തെ കുറിച്ചും സംസാരിക്കുമോ അതോ പുരുഷന്മാരുടെ അഭിമാനം കേവലം ശരീര ഭാഗങ്ങളിലേക്ക് ഒതുക്കാതെ കാത്തു സൂക്ഷിക്കുമോ?” അക്കാദമിക ശ്രേഷ്ഠന്മാര്‍ മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ വരെ പലരും ലാന്‍സെറ്റിന്റെ മനുഷ്യത്തരഹിതവും, തരംതാഴ്ത്തുന്നതും, സ്ത്രീവീരുദ്ധവുമായ വാക്കുകളെ അപലപിച്ചു.
  Published by:user_57
  First published: