വവ്വാലുകൾ കൂട്ടത്തോടെ ചത്തതിൻ്റെ കാരണമെന്താണ്? വവ്വാലുകളെ പക്ഷിപ്പനി ബാധിക്കുമോ?

മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കേന്ദ്ര സംഘം അടുത്ത ദിവസം കാരശേരിയിലെത്തും.

News18 Malayalam | news18-malayalam
Updated: March 11, 2020, 10:13 AM IST
വവ്വാലുകൾ കൂട്ടത്തോടെ ചത്തതിൻ്റെ കാരണമെന്താണ്? വവ്വാലുകളെ പക്ഷിപ്പനി ബാധിക്കുമോ?
ഫയൽ
  • Share this:
കോഴിക്കോട് : കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിൽ  വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കേന്ദ്ര സംഘം അടുത്ത ദിവസം കാരശേരിയിലെത്തും.കാരമൂല മദ്രസയുടെ സമീപത്തെ  മരത്തിലുണ്ടായിരുന്ന   വവ്വാലുകളണ് ചത്തത്. വെറ്റിനറി സർജൻ രജിത ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘമെത്തി സ്ഥലം പരിശോധന നടത്തി. വവ്വാലുകളെ ആക്രമിയ്ക്കാതെ ജാഗ്രത പുലർത്തുകയാണ് വേണ്ടതെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ.

RELATED STORIES:COVID 19 | റാന്നിയിലെ ഇറ്റലിക്കാരടക്കമുള്ള ഏഴു രോഗബാധിതർ ആറു ദിവസം യാത്ര ചെയ്തത് എവിടെയൊക്കെ? [NEWS]Covid 19 | ഇറ്റലിയിൽ നിന്നെത്തിയ 3 വയസുകാരിയുടെ മാതാപിതാക്കൾക്കും രോഗബാധ; സംസ്ഥാനത്ത് 1495 പേര്‍ നിരീക്ഷണത്തില്‍ [NEWS]കോവിഡ് 19: കേരളത്തിൽ ചൊവ്വാഴ്ച നടന്ന 30 പ്രധാന കാര്യങ്ങൾ എന്തൊക്കെ? [NEWS]
പക്ഷിപ്പനി സ്ഥിരീകരിച്ച കൊടിയത്തൂരിന് സമീപമാണ് കാരശ്ശേരി പഞ്ചായത്ത്. പക്ഷിപ്പനി വവ്വാലുകളെ ബാധിക്കാൻ സാധ്യതയില്ലെന്നാണ് മൃഗസംരക്ഷണ വകുപ്പധികൃതർ പറയുന്നത്. ഷഡ്പദ തീനികളായ വവ്വാലുകളാണ് ചത്തതെന്ന് ണ് മൃഗസംരക്ഷണ വകുപ്പിൻ്റെ നിഗമനം. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലം പുറത്ത് വന്നാലെ വവ്വാലുകളുടെ കൂട്ടമരണത്തിന് കാരണമറിയുകയുള്ളൂ.
First published: March 11, 2020, 10:13 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading