• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ദുരുപയോഗം കൂടുന്നു : മരുന്നു കുറിപ്പടികള്‍ ഡിജിറ്റലാകുന്നു

news18india
Updated: October 1, 2018, 8:17 AM IST
ദുരുപയോഗം കൂടുന്നു : മരുന്നു കുറിപ്പടികള്‍ ഡിജിറ്റലാകുന്നു
news18india
Updated: October 1, 2018, 8:17 AM IST
തിരുവനന്തപുരം : ഡോക്ടർമാരുടെ വ്യക്തത ഇല്ലാത്ത കുറിപ്പടികളുമായി മരുന്ന് തേടി ഇനി മെഡിക്കൽ സ്റ്റോറുകൾ കയറി ഇറങ്ങേണ്ടതില്ല.ഡോക്ടർമാരുടെ മരുന്ന് കുറിപ്പടികളും ഡിജിറ്റലാകുന്നു.

വീണ്ടും ന്യൂനമര്‍ദ്ദത്തിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഡിജിറ്റൽ കുറിപ്പടികൾക്ക് നിയമസാധുത നൽകുന്നതിന് ആരോഗ്യവകുപ്പ് പുതിയ മാനദണ്ഡം തയ്യാറാക്കി.. രോഗികൾക്കുള്ള മരുന്ന് കുറിപ്പടികൾ മൊബൈലുകളിലേയ്ക്ക് എസ്എംഎസ് ആയോ വാട്‌സ്ആപ് സന്ദേശമായോ അയച്ചാൽ മരുന്ന് ലഭ്യമാക്കണമെന്നാണ് പുതിയ നിയമം. രജിസ്‌ട്രേഷനുള്ള ഫാർമസികളിലേയ്ക്കാണ് മരുന്ന് ലഭിക്കുന്നതിന് സന്ദേശം അയക്കേണ്ടത്. ഈ സന്ദേശങ്ങൾ മരുന്ന് നൽകാനുള്ള നിയമപരമായ രേഖയായി പരിഗണിക്കും.

അന്വേഷണം വേണം; ചോദ്യങ്ങള്‍ക്കുള്ള ഉത്തരം എവിടെയെന്നും ചെന്നിത്തല

ഫോൺ സന്ദേശങ്ങളിലൂടെ രോഗിയ്ക്ക് മരുന്ന് നിർദ്ദേശിക്കണമെങ്കിൽ ഡോക്ടറെയും, ഫാർമസിയെയും രജിസ്റ്റർ ചെയ്യണം. രോഗിയുടെ ആരോഗ്യ സ്ഥിതി നേരത്തെ അറിയാവുന്ന ഡോക്ടെറോ, കുടുംബ ഡോക്ടറോ ആയിരിക്കണം മരുന്ന് നിർദ്ദേശിക്കേണ്ടത്. രോഗലക്ഷണങ്ങൾ പറയുന്നത് പ്രകാരം, നൽകേണ്ട മരുന്ന് ഡോക്ടർ തന്നെ രജിസ്‌ട്രേഷനുള്ള ഫാർമസിയ്ക്ക് സന്ദേശമയക്കും.സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരെയും ഫാർമസികളെയും രോഗിക്കും രജിസ്റ്റർ ചെയ്യാനാകും.. ഇത്തരം സന്ദേശങ്ങൾ നിയമപരമായ രേഖയായി പരിഗണിക്കുന്നതാണ് പുതിയ തീരുമാനം.



ഓൺലൈൻ സംവിധാനം വരുന്നതോടെ മരുന്ന് കുറിപ്പടികളുടെ ദുരുപയോഗം കുറയ്ക്കാനാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ.മാനസികരോഗത്തിനുള്ള മരുന്നുകളും വേദനസംഹാരികളും ഒഴിവാക്കിയാണ് വാട്‌സാപ്പ് മരുന്ന് കുറിപ്പടിക്ക് അനുമതി നൽകുന്നത്. വിദേശത്തിരുന്ന് പണമടച്ചാലും മരുന്നുകൾ വീട്ടിലെത്തിക്കാമെന്നതും രോഗികൾക്ക് സഹായകമാകുമെന്നാണ് കരുതുന്നത്.
Loading...

First published: October 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626