• HOME
 • »
 • NEWS
 • »
 • life
 • »
 • 25 വർഷം മുമ്പ് ശ്വാസനാളിയിൽ കുടുങ്ങിയ വിസിൽ പുറത്ത്; നാല്പതുകാരിയ്ക്ക് ചുമയിൽ നിന്ന് മോചനം

25 വർഷം മുമ്പ് ശ്വാസനാളിയിൽ കുടുങ്ങിയ വിസിൽ പുറത്ത്; നാല്പതുകാരിയ്ക്ക് ചുമയിൽ നിന്ന് മോചനം

വിട്ടു മാറാത്ത ചുമയും അനുബന്ധ വിഷമങ്ങളും ആസ്മ രോഗം മൂലമാണെന്നാണ് മട്ടന്നൂർ സ്വദേശിനി ഇത്രയും കാലം കരുതിയിരുന്നത്

kannur

kannur

 • News18
 • Last Updated :
 • Share this:
  കണ്ണൂർ: പതിനഞ്ചുകാരിയുടെ ശ്വാസനാളത്തിൽ കളിക്കുമ്പോൾ അറിയാതെ വിഴുങ്ങി കുടുങ്ങിയ വിസിൽ കാൽ നൂറ്റാണ്ടിന് ശേഷം പുറത്തെടുത്തു. പരിയാരത്തുള്ള കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് ഈ അപൂർവ്വ സംഭവം അരങ്ങേറിയത്.

  കഴിഞ്ഞ 25 വർഷം തന്റെ ശ്വാസനാളിയിൽ വിസിൽ കുടുങ്ങി കിടക്കുകയായിരുന്നു എന്ന് നാൽപതുകാരി ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. മെഡിക്കൽ കോളേജിൽ നിന്ന് ബ്രോങ്കോസ്കോപ്പിയിലൂടെയാണ് മട്ടന്നൂർ സ്വദേശിയുടെ ശ്വാസനാളിയിൽ നിന്ന് വിസിൽ പുറത്തെടുത്തത്.
  ഒന്നാം വയസിൽ വിഴുങ്ങിയ സ്വർണമോതിരം ശ്വാസനാളത്തിൽ നിന്നു പുറത്തെടുത്തത് എഴുപതാം വയസിൽ
  വർഷങ്ങളായുള്ള വിട്ടു മാറാത്ത ചുമയെ തുടർന്നാണ് ഇവർ ചികിത്സ തേടിയത്. തളിപ്പറമ്പിലെ പൾമണോളജിസ്റ്റ് ഡോ: ജാഫറിന്റെ ക്ലിനിക്കിൽ എത്തിയ നാല്പതുകാരിയെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.  You may also like:കനയ്യകുമാർ ജെഡിയുവിൽ ചേരുന്നുവെന്ന വാർത്ത വ്യാജമെന്ന് സഹപാഠി കൂടിയായ മുഹമ്മദ് മുഹ്സിൻ MLA [NEWS]

  യുവതിയെ പൾമണോളജി വിഭാഗത്തിൽ സി ടി സ്കാൻ പരിശോധനയ്ക്ക് വിധേയമാക്കി. അപ്പോഴാണ് ശ്വാസനാളിയിൽ എന്തോ കുടുങ്ങി കിടക്കുന്നുണ്ടോ എന്ന് സംശയം തോന്നിയത്. ഉടനെ ഡോ: രാജീവ് റാമിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടർമാരും നഴ്സുമാരും അടങ്ങിയ സംഘം പരിശോധനകൾ ആരംഭിച്ചു.

  ശ്വാസനാളത്തിൽ ട്യൂബ് കടത്തിയുള്ള ബ്രോങ്കോസ്കോപ്പിക്ക് വിധേയയാക്കി. പുറത്തെടുത്തത് ചെറിയ ഒരു വിസിലായിരുന്നു.
  Lottery | ലോട്ടറി അടിച്ചാൽ ഇങ്ങനെ അടിക്കണം; ആദ്യം ഒരു 25 ലക്ഷം, തൊട്ടുപിന്നാലെ ഒരു രണ്ടു ലക്ഷം കൂടി [NEWS]
  ക്യാമറ ഘടിപ്പിച്ച ട്യൂബുവഴി ശ്വാസകോശത്തിന്റെ ഉൾഭാഗം നിരീക്ഷിക്കൽ ആണ് ബ്രോങ്കോസ്കോപ്പി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് വളരെ അപൂർവമായി മാത്രം വേണ്ടിവരുന്നത് ഒന്നാണ്. കഫക്കെട്ടുമൂലമുള്ള നാളികളിലെ അടവ് മാറ്റാൻ, അർബുദങ്ങളോ മറ്റ് അസാധാരണ വളർച്ചകളോ ഉണ്ടെങ്കിൽ പരിശോധിക്കാൻ
  പഴുപ്പുനിറഞ്ഞ വായു അറകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കാൻ ആണ് ഇത് ചെയ്യന്നത്.  വിസിൽ എങ്ങനെ കുടുങ്ങി എന്ന് ആലോചിച്ചപ്പോഴാണ് 40കാരിക്ക് പതിനഞ്ചാം വയസ്സിൽ നടന്ന സംഭവം ഓർമ്മ വന്നത്. കളിക്കുന്നതിനിടയിൽ അറിയാതെ വിഴുങ്ങി പോയതായിരുന്നു വിസിൽ.

  വിട്ടു മാറാത്ത ചുമയും അനുബന്ധ വിഷമങ്ങളും ആസ്മ രോഗം മൂലമാണെന്നാണ് മട്ടന്നൂർ സ്വദേശിനി ഇത്രയും കാലം കരുതിയിരുന്നത്. വിസിൽ പുറത്തിറങ്ങുന്നതോടെ എല്ലാ വിഷമതകളും മാറി. അത്ഭുതത്തോടെ എങ്കിലും ഇനി ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകൾ ഇല്ലാത്ത ജീവിതത്തിലേക്ക് കടക്കുകയാണ് നാല്പതുകാരി.

  പൾമണോളജി വിഭാഗത്തിന്റെ നേട്ടത്തിന് ഇടയാക്കിയ വിദഗ്ദ്ധ ഡോക്ടർമാരെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഡോ കെ എം കുര്യാക്കോസും ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപും അഭിനന്ദിച്ചു.

  English: A whistle was taken out of windpipe of a forty-year-old woman. The Kannur native had swallowed inside while playing twenty-five years ago.
  Published by:Joys Joy
  First published: