HOME » NEWS » Life » HEALTH MENINGITIS AND PREVENTION THINGS WE NEED TO

മെനിഞ്ചൈറ്റിസും പ്രതിരോധവും; നമ്മളറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെനിഞ്ചോകോക്കൽ മെനിഞ്ചൈറ്റിസ് പ്രധാനമായും ചെറിയ കുട്ടികളെയാണ് ബാധിക്കുന്നത്.

News18 Malayalam | news18-malayalam
Updated: May 21, 2021, 3:44 PM IST
മെനിഞ്ചൈറ്റിസും പ്രതിരോധവും; നമ്മളറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
News18
  • Share this:
കോവിഡ് നിയന്ത്രണാതീതമായി പടരുന്ന ഇന്നത്തെ സാഹചര്യത്തിൽ പ്രതിരോധ കുത്തിവെയ്പ്പ് മുമ്പ് എപ്പോഴത്തേക്കാളും നിർണ്ണായകമായിരിക്കുകയാണ്. അത് നിങ്ങളുടെ രോഗ പ്രതിരോധ ശേഷിയെ കൂടുതൽ ശക്തമാക്കുകയും മാരക രോഗങ്ങളിൽ നിന്നും സംരക്ഷണമേകുകയും ചെയ്യുന്നു. ന്യൂമോകോക്കൽ ന്യൂമോണിയ (Pneumococcal pneumonia) പോലെ, ബാക്ടീരിയയും വൈറസും പരത്തുന്ന മറ്റു പല രോഗങ്ങളും കുത്തിവെയ്പ്പ് കൊണ്ട് തടയാവുന്നവയാണ്. അത്തരത്തിലൊരു രോഗമാണ് മെനിഞ്ചോകോക്കൽ മെനിഞ്ചൈറ്റിസ് (Meningococcal meningitis). മെനിഞ്ചോകോക്കൽ മെനിഞ്ചൈറ്റിസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം1 വളരെ കൂടുതലാണ്.

മെനിഞ്ചോകോക്കൽ മെനിഞ്ചൈറ്റിസ് പ്രധാനമായും ചെറിയ കുട്ടികളെയാണ് ബാധിക്കുന്നത്. തക്ക ചികിത്സ നൽകിയില്ലെങ്കിൽ തലച്ചോറിന് മാരകമായ ക്ഷതമേല്പിക്കാൻ ഈ രോഗത്തിനാവും. ഈ രോഗത്തെ കുറിച്ച് നിങ്ങൾ അറിയേണ്ടതെന്തെന്നും അതിൽ നിന്നും രക്ഷ നേടാൻ ചെയ്യേണ്ടതെന്തെന്നും നമുക്ക് നോക്കാം:

മെനിഞ്ചൈറ്റിസിനെ മനസ്സിലാക്കാം

തലച്ചോറിനെയും നട്ടെല്ലിനേയുംആവരണം ചെയ്യുന്ന സുരക്ഷാ പാളിയെ ബാധിക്കുന്ന ആപൽക്കരമായ ഒരു അണുബാധ ആണ് മെനിഞ്ചൈറ്റിസ്. ബാക്ടീരിയയോ വൈറസോ ഫംഗസോ ഇതിന് കാരണമായേക്കാം. വൻതോതിൽ സാംക്രമിക രോഗങ്ങൾക്ക് ഹേതുവാകാൻ ശേഷിയുള്ള നൈസിറിയ മെനിഞ്ചിറ്റിഡിസ് (Neisseria meningitidis) ബാക്ടീരിയയാണ് മെനിഞ്ചോകോക്കൽ മെനിഞ്ചൈറ്റിസിന് പ്രധാന കാരണം. ശ്വാസോച്ഛ്വാസത്തിലൂടെയുണ്ടാകുന്ന ദ്രവ കണങ്ങൾ വഴി ഈ രോഗം വ്യക്തികളിൽ നിന്നും മറ്റു വ്യക്തികളിലേക്കും പകരാം.
രോഗ ലക്ഷണങ്ങൾ തുടങ്ങിയതിനു ശേഷം 24 മുതൽ 48 വരെ മണിക്കൂറുകൾക്കുള്ളിൽ രോഗികൾ മരിക്കുന്നു. മാത്രമല്ല, രോഗത്തെ അതിജീവിച്ചാൽ തന്നെ അഞ്ചിലൊരാൾക്ക് കേൾവി നഷ്ടം, തലച്ചോറിന് ക്ഷതം, മാനസിക പ്രശ്നങ്ങൾ, അവയവങ്ങൾക്ക് പ്രശ്നം തുടങ്ങിയ സങ്കീർണ്ണതകൾ ആജീവനാന്തം അനുഭവിക്കേണ്ടി വന്നേക്കാം.

മെനിഞ്ചോകോക്കൽ രോഗം ഏതു പ്രായക്കാരെയും ബാധിക്കാം. എങ്കിലും, അഞ്ച് വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും കൗമാരക്കാരിലും യുവാക്കളിലുമാണ് ഇത് പ്രധാനമായി കാണുന്നത്.

മെനിഞ്ചോകോക്കൽ രോഗത്തിനെ നിവാരണം ചെയ്യാനുള്ള ശ്രമങ്ങളിൽ എടുത്തുപറയാവുന്ന പുരോഗതിയുണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള മാർഗ്ഗങ്ങളിലൊന്നാണ് രോഗപ്രതിരോധ കുത്തിവയ്പ്പ്. നിരവധി ജീവനുകൾ രക്ഷിക്കാനും രോഗസങ്കീർണ്ണതകൾ ലഘൂകരിക്കാനും കുത്തിവയ്പ്പിനു സാധിക്കും. അത് കൂടാതെ, നല്ല ശുചിത്വവും ആരോഗ്യ സംരക്ഷണം പാലിക്കുന്നതും രോഗബാധിതരിൽ നിന്നും കുഞ്ഞുങ്ങളെ അകറ്റി നിർത്തി ശാരീരിക അകലം ഉറപ്പാക്കുന്നതും രോഗപ്രതിരോധത്തിന് ഏറെ ആവശ്യമാണ്. ഇനി നമുക്ക് മെനിഞ്ചോകോക്കൽ രോഗം, ശ്രദ്ധിക്കേണ്ട രോഗ ലക്ഷണങ്ങൾ, ചികിത്സാ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചുള്ള ചില പൊതുസംശയങ്ങൾ പരിശോധിക്കാം:
Youtube Video

മെനിഞ്ചോകോക്കൽ മെനിഞ്ചൈറ്റിസ് പകരുന്നതെങ്ങനെ? എന്താണതിൻ്റെ ലക്ഷണങ്ങൾ?

ചുമയ്ക്കുകയും തുമ്മുകയും ഭക്ഷണ പാനീയങ്ങൾ പങ്കിടുകയും ഇടുങ്ങിയ വാസസ്ഥലങ്ങളിൽ താമസിക്കുകയും ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലൂടെ മെനിഞ്ചോകോക്കൽ മെനിഞ്ചൈറ്റിസ് പകരുന്നു. മൂക്കിലും തൊണ്ടയിലും വസിക്കുന്ന ബാക്ടീരിയ, അടുത്ത സമ്പർക്കത്തിലൂടെ ഒരു വ്യക്തിയിൽ നിന്നും മറ്റൊരാളിലേക്ക് സംക്രമിക്കുന്നു.

ലക്ഷണങ്ങളുടെ കാര്യം പറയുകയാണെങ്കിൽ, മെനിഞ്ചൈറ്റിസ് സാധാരണ ജലദോഷവും പനിയും പോലെ തുടങ്ങുകയും പിന്നെ അത് ദ്രുതഗതിയിൽ തീവ്രമായ പനി, വിറയൽ , വിഭ്രാന്തി, കൈകാൽ മരവിപ്പ്, കടുത്ത പേശി വേദന, ഇരുണ്ട പർപ്പിൾ നിറത്തിലുള്ള തിണർപ്പുകൾ, വെളിച്ചത്തോടുള്ള അലർജി, കഴുത്തിന് സ്വാധീനക്കുറവ് തുടങ്ങിയവയിലേക്കു നീങ്ങുകയും ചെയ്യും.

മെനിഞ്ചൈറ്റിസിനെ പ്രതിരോധിക്കുന്നതെങ്ങനെ?

നിങ്ങളുടെ കുഞ്ഞിനെ മെനിഞ്ചോകോക്കൽ രോഗത്തിൽ നിന്നും സംരക്ഷിക്കാനുള്ള ഫലപ്രദമായ ഒരു വഴി പ്രതിരോധ കുത്തിവയ്പ്പാണ്.

പല തരത്തിലുള്ള മെനിഞ്ചോകോക്കൽ രോഗങ്ങൾക്കായി വ്യത്യസ്ത കുത്തിവയ്പ്പുകൾ ഉണ്ട്. ഇന്ത്യയിൽ ഇന്ന് ലഭ്യമായ മെനിഞ്ചോകോക്കൽ ACWY കുത്തിവയ്പ്പ് (Meningococcal ACWY Vaccine) പ്രധാനപ്പെട്ട നാലു തരം മെനിഞ്ചോകോക്കൽ രോഗങ്ങളുടെ ചെറുത്തുനില്പിന് സഹായിക്കും.

മെനിഞ്ചോകോക്കൽ രോഗം ഏറെ ഗുരുതരവും അനേകം അപകട സാധ്യതകളുള്ളതുമായ ഒന്നാണ്. പക്ഷേ , തക്ക സമയത്തുള്ള കുത്തിവയ്പ്പ് കൊണ്ട് കുഞ്ഞുങ്ങളെ നമുക്ക് ഈ രോഗത്തിൽ നിന്നും സുരക്ഷിതരാക്കാം. നിങ്ങളുടെ കുഞ്ഞിന് ഇതുവരെ ഈ കുത്തിവയ്പ്പ് എടുത്തിട്ടില്ലെങ്കിൽ, കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ഡോക്ടറെ ഇപ്പോൾ തന്നെ ബന്ധപ്പെടുക. മെനിഞ്ചൈറ്റിസിനെതിരെയുള്ള യുദ്ധത്തിൽ നമുക്കൊരുമിച്ച് പൊരുതി ജയിക്കാം.

Disclaimer: പൊതുജനതാൽപര്യാർത്ഥം GlaxoSmithKline Pharmaceuticals Limited, ഡോ. ആനി ബസൻ്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ നൽകുന്നത്. ഈ വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഇവ വൈദ്യോപദേശമല്ല. മെഡിക്കൽ സംബന്ധിയായ ചോദ്യങ്ങൾ, അല്ലെങ്കിൽ നിങ്ങളുടെ അവസ്ഥയെക്കുറിച്ച് ചോദ്യമോ ആശങ്കയോ ഉണ്ടെങ്കിൽ നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. വാക്സിൻ തടയാൻ കഴിയുന്ന രോഗങ്ങളുടെ പൂർണ്ണമായ ലിസ്റ്റിനും ഓരോ രോഗത്തിനും പൂർണ്ണമായ പ്രതിരോധ കുത്തിവയ്പ്പ് ഷെഡ്യൂളിനും നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധരെ ബന്ധപ്പെടുക . GSK ഉൽപ്പന്നവുമായി ബന്ധപ്പെട്ട പരാതികൾ india.pharmacovigilance@gsk.com എന്നതിൽ റിപ്പോർട്ട് ചെയ്യുക.
Published by: Naseeba TC
First published: May 21, 2021, 3:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories