വൈറസിനൊപ്പം ജീവിക്കുക എന്നത് വളരെ ദുർഘടകരമായ കാര്യമാണ്. പടർന്നു പിടിക്കുന്ന കോവിഡ് മഹാമാരി (Covid Pandemic)ജനങ്ങളുടെ ശരീരത്തെ മാത്രമല്ല മാനസികാരോഗ്യത്തെ തന്നെയാണ് തകർക്കുന്നത്.
പ്രത്യേകിച്ച് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെയും ഒറ്റയ്ക്ക് താമസിക്കുന്ന ആളുകളെയും നേരത്തെ തന്നെ മാനസികാരോഗ്യ ബുദ്ധിമുട്ടുകൾ അനുഭവിച്ചവരെയും വളരെയധികം പിടിച്ചുലയ്ക്കാൻ കോവിഡിന് കഴിഞ്ഞിട്ടുണ്ട്.
അവസാനമില്ലാതെ തുടരുന്ന പകർച്ചാവ്യാധിക്കിടയിൽ ഓരോ വ്യക്തികളുടെയും വൈകാരികവും മാനസികവുമായ ക്ഷേമം സംരക്ഷിച്ചുകൊണ്ട് മാനസികാരോഗ്യം കൈകാര്യം ചെയ്യേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്.
സാമ്പത്തിക സമ്മർദ്ദം, സാമൂഹികമായ ഒറ്റപ്പെടൽ, മാറി വരുന്ന സാമൂഹിക അവസ്ഥകൾ, അനിശ്ചിതത്വം തുടങ്ങിയ നിരവധി കാരണങ്ങൾ കൊണ്ട് സമ്മർദ്ദം, ഉത്കണ്ഠ, സങ്കടം, ഭയം, ഏകാന്തത എന്നിങ്ങനെയുള്ള വികാരങ്ങളിലേക്ക് ഒരു വ്യക്തി എത്തിച്ചേരാം. അതിനാൽ തന്നെ മനസികാരോഗ്യത്തിന് ഈ കോവിഡ് കാലത്ത് വളരെ അധികം പ്രാധാന്യം നൽകണം.
ഉദാസീനത ഒഴിവാക്കുക
നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വർധിപ്പിക്കാൻ എപ്പോഴും എന്തെങ്കിലും പ്രവർത്തനങ്ങളിൽ മുഴുകുക. മനസിനെ മടി പിടിച്ച് ഇരിക്കാൻ അനുവദിക്കാതിരിക്കുക. ശാരീരിരികമായി വ്യായാമത്തിൽ ഏർപ്പെടുക. വ്യായാമത്തിനായി ജിമ്മിൽ തന്നെ പോകേണ്ട ആവശ്യം ഇല്ല.
മഹാമാരി സമയങ്ങളിൽ ജിമ്മുകൾ അടച്ചിടേണ്ട അവസ്ഥകൾ ഉണ്ടായാലും സ്വയം വ്യായാമങ്ങളിൽ ഏർപ്പെടുക. സ്ട്രെച്ചിംഗ് വ്യായാമങ്ങൾ പതിവായി ചെയ്യുക. അല്ലെങ്കിൽ 2 മിനിറ്റ് എങ്കിലും ചുരുങ്ങിയത് നടക്കുക.
സമീകൃത ഭക്ഷണം ശീലമാക്കുക
വീടുകളിൽ തന്നെ പാകം ചെയ്യന്ന ഭക്ഷണം കഴിക്കാനായി ശ്രമിക്കുക. ജങ്ക് ഫുഡുകൾ ഒഴിവാക്കുക. പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക. ചെറു ചൂടോടെ മാത്രം ഭക്ഷണം കഴിക്കുക . കഴിക്കുന്നതിനു മുൻപ് ഭക്ഷണത്തിന്റെ ഗുണ നിലവാരം ഉറപ്പാക്കുക. പാക്കറ്റ് ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. എണ്ണയിൽ വറുത്ത ഭക്ഷണങ്ങളും സോഫ്റ്റ് ഡ്രിങ്ക്സുകളും ഒഴിവാക്കുക.
ലഘുഭക്ഷണത്തിനായി പോഷക സമ്പുഷ്ടമായ ഡ്രൈ ഫ്രൂട്ട്സ് തിരഞ്ഞെടുക്കുക. സമീകൃതാഹാരത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്, ഈ കോവിഡ് സമയങ്ങളിൽ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കേടുകൂടാതെ നിലനിർത്താനും ഇത് നിങ്ങളെ സഹായിക്കും.
ഉറക്കം ക്രമീകരിക്കുക
നല്ല ആരോഗ്യത്തിന് ഉറക്കം വളരെ പ്രധാനമാണ്. ആവശ്യത്തിന് ഉറങ്ങാൻ ശ്രമിക്കണം. വൈകി കിടക്കുന്നതും വൈകി എഴുന്നേൽക്കുന്നതുമായ ശീലം ഒഴിവാക്കുക. ദിവസവും ഒരേ സമയത് ഉറങ്ങാനും ഉണരാനും ശ്രദ്ധിക്കുക. നല്ല ഉറക്കം ലഭിക്കാൻ കഫീൻ അടങ്ങിയ പാനീയങ്ങൾ ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് കഴിക്കാതിരിക്കുക
സൂര്യപ്രകാശം ഏൽക്കുക
സൂര്യപ്രകാശമേൽക്കുന്നത്തിലൂടെ ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കും. എന്നാൽ ഉച്ചവെയിൽ കൊള്ളാതിരിക്കുക. പ്രഭാത സൂര്യ കിരണങ്ങൾ ശരീരത്തിലേൽക്കുന്നത് മികച്ച ഗുണങ്ങൾ നൽകും. കുറഞ്ഞത് 15 മിനിറ്റെങ്കിലും രാവിലെ സൂര്യപ്രകാശത്തിൽ ചെലവഴിക്കുക.
Spinach | അമിതമായാൽ ചീരയും ദോഷമാകും; കാരണങ്ങൾ ഇതാ
യോഗ
ആരോഗ്യകരമായ ശരീരം മാത്രമല്ല യോഗ പ്രധാനം ചെയ്യുന്നത്. യോഗ ചെയ്യുന്നതിലൂടെ മാനസിക ആരോഗ്യം വീണ്ടെടുക്കാൻ നിങ്ങൾക്ക് സാധിക്കും. 10 മിനിറ്റ് ധ്യാനമോ ശ്വസന വ്യായാമമോ ദിവസേന ചെയ്യാൻ ശീലിക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.