നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Nike | 'മാനസികാരോഗ്യം വിലപ്പെട്ടത്'; ജീവനക്കാര്‍ക്ക് ശമ്പളത്തോടെ ഒരാഴ്ച അവധിയുമായി നൈക്കി

  Nike | 'മാനസികാരോഗ്യം വിലപ്പെട്ടത്'; ജീവനക്കാര്‍ക്ക് ശമ്പളത്തോടെ ഒരാഴ്ച അവധിയുമായി നൈക്കി

  ഇപ്പോള്‍, മാനസികാരോഗ്യ ക്ഷേമത്തിന് പ്രധാന്യം നല്‍കികൊണ്ട് സ്പോര്‍ട്സ് ഉത്പന്ന നിര്‍മ്മാണ ഭീമനായ നൈക്കി, തങ്ങളുടെ ഒറിഗോണിലുള്ള ഹെഡ് ഓഫീസിലെ ജീവനക്കാര്‍ക്കെല്ലാം ഒരാഴ്ചത്തെ ശമ്പളത്തോടെയുള്ള അവധി നല്‍കിയിരിക്കുകയാണ്.

  • Share this:
   കോവിഡ് -19 പകര്‍ച്ചവ്യാധി നമ്മുടെ ജീവിതത്തില്‍ ഉണ്ടാക്കിയ എല്ലാ പ്രത്യാഘാതങ്ങള്‍ക്കിടയിലും വൈറസ് നമ്മെ പഠിപ്പിച്ച ഒരു കാര്യം ആരോഗ്യത്തെ പരിപാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ്. നമ്മുടെ ശാരീരികമോ മാനസികമോ ആയ ആരോഗ്യം നല്ലതല്ലെങ്കില്‍ ഈ ലോകത്തിലെ മറ്റെല്ലാ ആഡംബരങ്ങള്‍ കൊണ്ടും യാതൊരു പ്രയോജനവുമില്ല. ലോക്ക്ഡൗണ്‍ സമയത്ത് ആളുകള്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്ത്, മാനസികമായി തളര്‍ന്നപ്പോഴാണ് മാനസികാരോഗ്യത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് തുടങ്ങിയത്.

   ഇപ്പോള്‍, മാനസികാരോഗ്യ ക്ഷേമത്തിന് പ്രധാന്യം നല്‍കികൊണ്ട് സ്പോര്‍ട്സ് ഉത്പന്ന നിര്‍മ്മാണ ഭീമനായ നൈക്കി, തങ്ങളുടെ ഒറിഗോണിലുള്ള ഹെഡ് ഓഫീസിലെ ജീവനക്കാര്‍ക്കെല്ലാം ഒരാഴ്ചത്തെ ശമ്പളത്തോടെയുള്ള അവധി നല്‍കിയിരിക്കുകയാണ്. നൈക്കിയുടെ ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് സയന്‍സ് സീനിയര്‍ മാനേജറായ മാറ്റ് മറാസ്സോ ഒരു അറിയിപ്പ് ലിങ്ക്ഡ്ഇന്‍ പോസ്റ്റിലൂടെ പങ്കുവെച്ചിരുന്നു.

   ജീവനക്കാര്‍ അവരുടെ പ്രിയപ്പെട്ടവരുമായി സമയം ചെലവഴിച്ച് ജോലിയുടെ ക്ഷീണം ഒഴിവാക്കുന്നതിനായി ഒരു വ്യക്തമായ സന്ദേശം നല്‍കാന്‍ കമ്പനി ആഗ്രഹിക്കുന്നുവെന്ന് അതില്‍ അദ്ദേഹം പറഞ്ഞു. നമ്മളെല്ലാവരും ഒരു ആഘാതകരമായ കാലത്തിലൂടെയാണ് ജീവിക്കുന്നത് എന്ന വസ്തുത പരിഗണിച്ച് ഈ നടപടി അനിവാര്യമാണെന്ന് മാറാസ്സോ അഭിപ്രായപ്പെട്ടു.

   കഴിഞ്ഞ വര്‍ഷം മനുഷ്യര്‍ക്ക് ആഘാതകരമായ ഒരു കാലഘട്ടമായിരുന്നുവെന്നും എന്നാല്‍ സംഭവിച്ചതിനെ മറികടക്കാന്‍ ഒരേയൊരു മാര്‍ഗ്ഗം സഹാനുഭൂതി മാത്രമാണെന്നും മാറാസ്സോ പറഞ്ഞു. സഹപ്രവര്‍ത്തകര്‍ കാണിക്കുന്ന സഹാനുഭൂതിയും ദയയും നമ്മുടെ തൊഴില്‍ സംസ്‌കാരത്തില്‍ നല്ല സ്വാധീനം ചെലുത്തുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

   ഇത് ജീവനക്കാര്‍ക്കുള്ള ഒരു 'ആഴ്ച അവധി' മാത്രമല്ല മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കാനും, ജോലി പൂര്‍ത്തിയാക്കാനുമുള്ള ഒരു അംഗീകാരമാണിതെന്നും കുറിച്ച മറാസ്സോ തന്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത് ഇങ്ങനെയാണ്, ''നിങ്ങളുടെ ആളുകളെ പിന്തുണയ്ക്കുക. ഇത് ചെയ്യേണ്ടത് ആവശ്യമായ ഒന്നാണ്.''

   കമ്പനിയുടെ തീരുമാനത്തില്‍ പ്രതികരിച്ചുകൊണ്ട്, ആളുകള്‍ ഈ നടപടിയെ അഭിനന്ദിക്കുകയും മറ്റ് കമ്പനികളും ഇത്തരം നടപടികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയും ചെയ്യണമെന്ന് പറഞ്ഞു. അതേസമയം, ചില ഉപയോക്താക്കള്‍ ആവശ്യപ്പെട്ടത് റീട്ടെയില്‍, പ്രൊഡക്ഷന്‍ തൊഴിലാളികളിലേക്കും ഈ നടപടികള്‍ വ്യാപിപ്പിക്കണമെന്നാണ്.

   ഇത്തരമൊരു നടപടി അവതരിപ്പിക്കുന്ന ആദ്യ കമ്പനി നൈക്കി അല്ല. ഓണ്‍ലൈന്‍ ഡേറ്റിംഗ് പ്ലാറ്റ്‌ഫോമായ ബംബിള്‍ തങ്ങളുടെ 700 ജീവനക്കാര്‍ക്ക് ഒരാഴ്ചയോളം അവധി നല്‍കിയിരുന്നു. ഏപ്രില്‍ മാസത്തില്‍ ലിങ്ക്ഡ്ഇനും തങ്ങളുടെ ജീവനക്കാര്‍ക്ക് സമാനമായ ഓഫറുകള്‍ അവതരിപ്പിച്ചിരുന്നു.

   ലോകത്തിലെ ഏറ്റവും വലിയ അത്ലറ്റിക് ഷൂ, വസ്ത്ര വിതരണക്കാരും സ്പോര്‍ട്സ് ഉപകരണങ്ങളുടെ ഒരു പ്രധാന നിര്‍മ്മാതാക്കളുമായ നൈക്കി ഒരു അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കോര്‍പ്പറേഷനാണ്. പാദരക്ഷകള്‍, വസ്ത്രങ്ങള്‍, ഉപകരണങ്ങള്‍, ആക്‌സസറികള്‍ എന്നിവയുടെ സേവനങ്ങള്‍, രൂപകല്‍പ്പന, വികസനം, നിര്‍മ്മാണം, ലോകമെമ്പാടുമുള്ള വിപണനം, വില്‍പ്പന എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നൈക്കി ഒരു ആഗോള ബ്രാന്‍ഡാണ്. കമ്പനിയുടെ ആസ്ഥാനം പോര്‍ട്ട്‌ലാന്‍ഡ് മെട്രോപൊളിറ്റന്‍ പ്രദേശത്തുള്ള ഒറിഗോണിലെ ബീവര്‍ട്ടണിലാണ്.
   Published by:Jayashankar AV
   First published: