നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Global Handwashing Day 2021 | ഫലപ്രദമായി കൈ കഴുകാന്‍ എട്ടു മാര്‍ഗങ്ങളുമായി ലോക കൈ കഴുകല്‍ ദിനത്തില്‍ മന്ത്രി വീണാ ജോര്‍ജ്

  Global Handwashing Day 2021 | ഫലപ്രദമായി കൈ കഴുകാന്‍ എട്ടു മാര്‍ഗങ്ങളുമായി ലോക കൈ കഴുകല്‍ ദിനത്തില്‍ മന്ത്രി വീണാ ജോര്‍ജ്

  സ്‌കൂളുകള്‍ കൂടി തുറക്കാന്‍ പോകുന്ന ഈ ഘട്ടത്തില്‍ എല്ലാവരും ഫലപ്രദമായി കൈ കഴുകുന്നതിനെപ്പറ്റി മനസിലാക്കണം. കുട്ടികളെ ചെറിയ പ്രായം മുതല്‍ ഫലപ്രദമായി കൈകഴുകുന്ന വിധം പഠിപ്പിക്കേണ്ടതാണ്

  ആരോഗ്യമന്ത്രി

  ആരോഗ്യമന്ത്രി

  • Share this:
   തിരുവനന്തപുരം:ഇടയ്ക്കിടയ്ക്ക് ഫലപ്രദമായി കൈ കഴുകാന്‍ എല്ലാവരും ഓര്‍മ്മിക്കണം. നമ്മളിപ്പോഴും കോവിഡിന്റെ(COVID 19) പിടിയില്‍ നിന്നും പൂര്‍ണമായി മുക്തരല്ലെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്‌.കോവിഡ് പ്രതിരോധത്തിന്റെ വലിയ പാഠങ്ങളാണ് മാസ്‌ക് ധരിക്കുക, സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക എന്നിവ. ഫലപ്രദമായി കൈ കഴുകുന്നതിലൂടെ കോവിഡിനെപ്പോലെ പല പകര്‍ച്ച വ്യാധികളില്‍ നിന്നും നമുക്ക് സംരക്ഷണം ലഭിക്കും. ലോക കൈകഴുകല്‍ ദിനത്തിന്റെ ഭാഗമായി എല്ലാവരും ഫലപ്രദമായി കൈകഴുകുന്നത് അറിഞ്ഞിരിക്കണം.

   സ്‌കൂളുകള്‍ കൂടി തുറക്കാന്‍ പോകുന്ന ഈ ഘട്ടത്തില്‍ എല്ലാവരും ഫലപ്രദമായി കൈ കഴുകുന്നതിനെപ്പറ്റി മനസിലാക്കണം. കുട്ടികളെ ചെറിയ പ്രായം മുതല്‍ ഫലപ്രദമായി കൈകഴുകുന്ന വിധം പഠിപ്പിക്കേണ്ടതാണെന്ന്‌. മന്ത്രി വ്യക്തമാക്കി

   20 സെക്കന്റ് കൈ കഴുകുക വളരെ പ്രധാനം

   സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് കൊണ്ട് കൈ കഴുകുന്നതാണ് ഫലപ്രദമായ രീതി. ഇങ്ങനെ സോപ്പുപയോഗിച്ച് കൈകഴുകുന്നതിലൂടെ കോവിഡ് ഉള്‍പ്പെടെയുള്ള അണുബാധ പകരുന്നത് വളരെയധികം നിയന്ത്രിക്കാന്‍ സാധിക്കും. ഫലപ്രദമായി കൈ കഴുകുന്നതിലൂടെ ശ്വാസകോശം, ഉദരം, കണ്ണ്, ത്വക്ക് എന്നിവയിലുണ്ടാകുന്ന അണുബാധകള്‍ ഒഴിവാക്കാനാകും. മാത്രമല്ല ന്യൂമോണിയ, വയറിളക്കം, ചെങ്കണ്ണ് വിവിധതരം ത്വക്ക് രോഗങ്ങള്‍ തുടങ്ങിയവ വളരെയധികം കുറയ്ക്കുവാനും ഇതിലൂടെ സാധിക്കും. കൈകള്‍ കഴുകാതെ ഒരിക്കലും മുഖം, മൂക്ക്, വായ്, കണ്ണ് എന്നിവ സ്പര്‍ശിക്കരുത്.

   സോപ്പുപയോഗിച്ച് കൈ കഴുകുക

   വെള്ളം കൊണ്ട് മാത്രം കഴുകിയാല്‍ കൈകള്‍ ശുദ്ധമാകുകയില്ല. അതിനാല്‍ സോപ്പ് കൊണ്ട് കൈ കഴുകുന്നതാണ് ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗം. അഴുക്കിനേയും എണ്ണയേയും കഴുകിക്കളഞ്ഞ് രോഗാണുക്കളെ നശിപ്പിക്കാന്‍ ഇതിലൂടെ കഴിയുന്നു.

   ഫലപ്രദമായി കൈ കഴുകാനുള്ള 8 മാര്‍ഗങ്ങള്‍

   1. ആദ്യം ഉള്ളംകൈ രണ്ടും സോപ്പുയോഗിച്ച് നന്നായി പതപ്പിച്ച് തേയ്ക്കുക
   2. പുറംകൈ രണ്ടും മാറിമാറി തേയ്ക്കുക
   3. കൈ വിരലുകള്‍ക്കിടകള്‍ തേയ്ക്കുക
   4. തള്ളവിരലുകള്‍ തേയ്ക്കുക
   5. നഖങ്ങള്‍ ഉരയ്ക്കുക
   6. വിരലുകളുടെ പുറക് വശം തേയ്ക്കുക
   7. കൈക്കുഴ ഉരയ്ക്കുക
   8. നന്നായി വെള്ളം ഒഴിച്ച് കൈ കഴുകി ഉണക്കുക.

   Global Handwashing Day 2021 | കോവിഡ് സാഹചര്യത്തില്‍ കൈ കഴുകുന്നതിന്റേയും ശുചിയായി സൂക്ഷിക്കുന്നതിന്റേയും പ്രാധാന്യം

   ഒക്ടോബര്‍ 15 അന്താരാഷ്ട്ര കൈകഴുകല്‍ കാമ്പെയ്ന്‍, ആഗോള കൈ കഴുകല്‍ ദിനമായി ആചരിക്കാന്‍ യുഎന്‍ ജനറല്‍ അസംബ്ലി തീരുമാനിച്ചത് 2008ലാണ്. 2021ലെ ആഗോള കൈകഴുകല്‍ ദിനത്തില്‍, കോവിഡ് -19 വ്യാപിച്ചു വരുന്ന ഈ സാഹചര്യത്തില്‍ കൈകഴുകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതലറിയാം.

   ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈ കഴുകുന്നത് എല്ലായ്‌പ്പോഴും ശുചിത്വം നിലനിര്‍ത്താനുള്ള ഒരു മാര്‍ഗമാണ്. ഇപ്പോള്‍ പകര്‍ച്ചവ്യാധി വ്യാപിക്കുന്നതിനാല്‍, ഭക്ഷണത്തിന് മുമ്പ് മാത്രമല്ല, കണ്ണുകള്‍, മൂക്ക്, വായ, മുഖം എന്നിവ സ്പര്‍ശിക്കുന്നതിനുമുമ്പ് എല്ലായ്‌പ്പോഴും കൈ കഴുകുന്നത് നിര്‍ബന്ധമാണ്.

   നിങ്ങള്‍ സ്വയം ആരോഗ്യവാനായിരിക്കാനും കൊറോണ വൈറസ് ബാധിക്കാതിരിക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ വ്യക്തിപരമായ ശുചിത്വം പാലിക്കണ്ടേത് ആവശ്യമാണ്. ഇന്നത്തെ സാഹചര്യത്തില്‍ പ്രത്യേകിച്ചും ആശങ്കാജനകമായ വിഷയമായി മാറിയിരിക്കുകയാണ് ശുചിത്വം. 

   നമുക്കറിയാവുന്നതുപോലെ, ഈ വൈറസ് മലിനമായ പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നതിലൂടെ പടരുന്നു. അതുകൊണ്ടാണ് മാസ്‌കുകള്‍ ധരിക്കുക, കൈകള്‍ വൃത്തിയാക്കുക, സോപ്പ് ഉപയോഗിച്ച് 20 സെക്കന്‍ഡ് കൈകഴുകുക എന്നത് ഒരു പ്രോട്ടോക്കോളായി മാറിയത്.

   നല്ല ശീലങ്ങളായി കണ്ടിരുന്ന ഇതെല്ലാം 2019 മുതല്‍ നിര്‍ബന്ധമായും പാലിക്കേണ്ട ശീലങ്ങളായി മാറുകയും ഇപ്പോള്‍ ഒരു ദിനചര്യായാകുകയും ചെയ്തു.

   ആഗോള പ്രചരണത്തിന്റെ ആരംഭത്തില്‍, നല്ല ശുചിത്വത്തിലൂടെ ശ്വാസകോശ, കുടല്‍ രോഗങ്ങള്‍ 25-50%വരെ ലഘൂകരിക്കാനാകുമെന്ന് തിരിച്ചറിഞ്ഞതിനാല്‍ സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നതിന്റെ ആവശ്യകതയെക്കുറിച്ചും പ്രയോജനത്തെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, രോഗാണുക്കള്‍ പടരുന്നതിനുള്ള ആദ്യ വഴിയാണ് കൈകള്‍.

   ശരിയായി കൈ കഴുകുന്നതിലൂടെ കോവിഡ് -19 ബാധിതനാവാനുള്ള സാധ്യത 36% കുറയ്ക്കാനാകുമെന്ന് യൂണിസെഫ് പറയുന്നു. പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാനും രോഗം വരാതിരിക്കാനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം കൂടിയാണിത്.

   ടോയ്ലറ്റ് ഉപയോഗിച്ചതിന് ശേഷം, ഭക്ഷണം തയ്യാറാക്കുന്നതിനുമുമ്പ്, ഭക്ഷണം കഴിച്ചതിന് ശേഷം, മുഖത്ത് സ്പര്‍ശിക്കുക, ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യ്തതിന് ശ്ഷം, ഒരു പൊതു ഇടം സന്ദര്‍ശിച്ചതിന് ശേഷം (പബ്ലിക്ക് റോഡുകള്‍, മാര്‍ക്കറ്റുകള്‍, ആരാധനാലയങ്ങള്‍), പുറം പ്രതലങ്ങളില്‍ സ്പര്‍ശിച്ചതിന് ശേഷം (പണം, ചവറുകള്‍, പാക്കേജുകള്‍, മെയിലുകള്‍, പലചരക്ക്, ബാഗുകള്‍) 20 സെക്കന്‍ഡ് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് കോവിഡ് -19 വ്യാപിക്കുന്ന ഈ സമയങ്ങളിലെ നിശ്ചിത ഇടവേളകളില്‍ നിര്‍ബന്ധമാണ്.

   കൈ കഴുകുന്നതിലൂടെ ശുചിത്വവും പ്രതിരോധശേഷിയും വര്‍ദ്ധിപ്പിക്കാമെന്നും അതിന്റെ ആവശ്യകതയും കോവിഡ് 19ലൂടെ ലോകം മനസ്സിലാക്കി. നമ്മുടെ ആരോഗ്യവും സുരക്ഷയും പരിപാലിക്കാന്‍ നാം ഇത് പാലിക്കോണ്ടത് വളരെ ആവശ്യമാണ്.

   കൈകഴുകലിന്റെ സമ്പൂര്‍ണ്ണ ആവശ്യകതയെക്കുറിച്ച് അറിയുവാനും മനസ്സിലാക്കുവാനും ഈ ആഗോള കൈകഴുകല്‍ ദിനത്തിനായി തിരഞ്ഞെടുത്ത വിഷയം 'നമ്മുടെ ഭാവി കൈകളിലാണ്- നമുക്ക് ഒരുമിച്ച് മുന്നേറാം' എന്നതാണ്.
   Published by:Jayashankar AV
   First published:
   )}